തിരുവനന്തപുരം:എല്ലാ മേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി ധനമൂലധന ശക്തികള്‍ക്ക് അവസരമൊരുക്കുന്ന സമീപനമാണ് കേന്ദ്ര ബജറ്റ് മുന്നോട്ടുവെച്ചത്. അതില്‍ നിന്നു വ്യത്യസ്തമായി സര്‍ക്കാര്‍ ഇടപെടല്‍ ഉറപ്പുവരുത്തിയും, പുതിയ സാധ്യതകളെ കണ്ടുകൊണ്ടുമുള്ള സമീപനമാണ് സംസ്ഥാന ബജറ്റിലുള്ളത്. പശ്ചാത്തല സൗകര്യ വികസനത്തിനും, വൈജ്ഞാനിക സമൂഹ സൃഷ്ടിക്കും ഊന്നല്‍ നല്കുന്ന പ്രകടന പത്രികയിലെ കാഴ്ചപ്പാട് ബജറ്റിലുടനീളം ദൃശ്യമാണെന്ന് എം വി ഗോവിന്ദന് തിരുവനന്തപുരത്ത് പ്രസ്താവനയില്‍ പറഞ്ഞു(CPM Leader MV Govindan's Reaction On Kerala Budget 2024 ).
കാര്‍ഷിക മേഖലയിലെ കോര്‍പ്പറേറ്റ് വല്‍ക്കരണമാണ് കേന്ദ്ര ബജറ്റ് മുന്നോട്ടുവെക്കുന്നത്. സംസ്ഥാന ബജറ്റാവട്ടെ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ നിക്ഷേപം ഉറപ്പുവരുത്തുന്നതുമാണ്. 1698 കോടി രൂപ തന്നെ കാര്‍ഷിക മേഖലക്കായി വിലയിരുത്തിയിട്ടുണ്ട്. റബ്ബര്‍ മേഖലയെ കേന്ദ്ര സര്‍ക്കാര്‍ കൈയ്യൊഴിഞ്ഞപ്പോള്‍ സബ്സിഡി 180 രൂപയാക്കി സംസ്ഥാന ബജറ്റില്‍ ഉയര്‍ത്തി. പൊതുമേഖലാ സ്ഥാനപങ്ങളെ വിറ്റുതുലച്ച് മുന്നോട്ടുപോകുന്നതാണ് കേന്ദ്ര ബജറ്റെങ്കില്‍ പൊതുമേഖലയെ സംരക്ഷിക്കുന്നതിനുള്ള സമീപനമാണ് സംസ്ഥാന ബജറ്റില്‍ വിഭാവനം ചെയ്തിട്ടുള്ളത്. കെ.എസ്.ആര്.ടി.സിക്ക് മാത്രമായി 1120.54 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
തൊഴില്‍ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ മേഖലയിലെ വിവിധ വകുപ്പുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കുമായി 464.44 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്. വിവിധ തൊഴില്‍ മേഖലയിലെ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുമെന്ന ഉറപ്പും ബജറ്റ് മുന്നോട്ടുവെക്കുന്നുണ്ട്.വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ ക്ഷേമ പദ്ധതികള്‍, പട്ടികജാതി - പട്ടികവര്‍ഗ്ഗ ക്ഷേമ പദ്ധതികള്‍ എന്നിവയ്ക്കുള്ള തുക വെട്ടിക്കുറച്ചുകൊണ്ടുള്ളതാണ് കേന്ദ്ര ബജറ്റ്. ഗ്രാമീണ മേഖലയിലെ വികസന പദ്ധതികള്‍ക്കും, തൊഴിലുറപ്പ് പദ്ധതിക്കുമുള്ള തുകയും വെട്ടിക്കുറച്ചു. ഈ മേഖലയിലെല്ലാം തുക വര്‍ദ്ധിപ്പിക്കുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.
ലൈഫ് പദ്ധതിക്ക് മാത്രമായി അടുത്ത രണ്ട് വര്‍ഷം 10,000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ലക്ഷ്യംവെക്കുന്നുവെന്നത് എല്ലാവര്ക്കും പാര്‍പ്പിടം ഉറപ്പുവരുത്തുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത്. വയോജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കായി പ്രത്യേക പദ്ധതികള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുകയാണ്. സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്ക് വ്യത്യസ്തമായി അവയ്ക്കായി 134.42 കോടി രൂപ നീക്കിവെക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.