കേരളം

kerala

ETV Bharat / opinion

എല്‍ കെ അദ്വാനിക്ക് ഭാരതരത്‌ന; ബിജെപിയുടെ അടിത്തറ ഉറപ്പിച്ച രാഷ്‌ട്രീയ നേതാവിനെക്കുറിച്ച് അറിയേണ്ടതെല്ലാം - ലാൽ കൃഷ്‌ണ അദ്വാനി

96 -ാം വയസിൽ രാജ്യത്തിന്‍റെ പരമോന്നത സിവിലിയൻ അവാര്‍ഡ് നേടിയിരിക്കുകയാണ് ലാൽ കൃഷ്‌ണ അദ്വാനി. മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ അദ്വാനിയെ കുറിച്ച് അറിയേണ്ടതെല്ലാം

Bharat Ratna LK Advani  Lal Krishna Advani  LK Advani Timeline  ലാൽ കൃഷ്‌ണ അദ്വാനി  അദ്വാനി ഭാരതരത്ന
LK Advani

By ETV Bharat Kerala Team

Published : Feb 3, 2024, 3:55 PM IST

ഹൈദരാബാദ്:ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന ഭാരതീയ ജനത പാർട്ടിയുടെ (ബിജെപി) മുതിർന്ന നേതാവ് ലാൽ കൃഷ്‌ണ അദ്വാനിക്ക് നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. സ്വാതന്ത്ര്യാനന്തര ‌ഇന്ത്യയിൽ ദീർഘകാലത്തെ രാഷ്‌ട്രീയ ചരിത്രം പേറുന്ന നേതാവാണ് അദ്വാനി. ഏഴ് തവണ ലോക്‌സഭാംഗമായിരുന്ന ഇദ്ദേഹം ഉപപ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ പദവികളും വഹിച്ചു.

'ദേശീയതയിലുള്ള തൻ്റെ അടിസ്ഥാന വിശ്വാസത്തിൽ അദ്വാനി ഒരിക്കലും വിട്ടുവീഴ്‌ച ചെയ്‌തിട്ടില്ല, സാഹചര്യം ആവശ്യപ്പെടുമ്പോഴെല്ലാം രാഷ്‌ട്രീയ പ്രതികരണങ്ങളിൽ അദ്ദേഹം വഴക്കം കാണിച്ചിട്ടുണ്ട്'- അദ്വാനിയെ കുറിച്ചുള്ള മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ വാക്കുകളാണിത്. വാജ്‌പേയിക്കൊപ്പം കൈകോർത്ത് ഭാരതീയ ജനത പാർട്ടിക്ക് ഇന്ത്യയില്‍ അടിത്തറയുണ്ടാക്കിയ നേതാക്കളിലൊരാളാണ് എല്‍ കെ അദ്വാനി. 1990ൽ പാർട്ടി അധ്യക്ഷനായിരിക്കെ, അയോധ്യ രാമക്ഷേത്ര നിർമാണത്തിന് ജനപിന്തുണ തേടി അദ്വാനി നടത്തിയ രഥയാത്ര ബിജെപിയുടെ അധികാരപാതയിൽ നിർണായക ഏടായി മാറിയിരുന്നു.

1927 നവംബർ 8ന് ബ്രിട്ടീഷ് ഇന്ത്യയിലെ കറാച്ചിയിൽ (ഇപ്പോൾ പാകിസ്ഥാനിൽ) ആയിരുന്നു അദ്വാനിയുടെ ജനനം. 1980ൽ, ഭാരതീയ ജനതാ പാർട്ടിയുടെ ആരംഭം മുതൽ ഏറ്റവും കൂടുതൽ കാലം പ്രസിഡൻ്റായി സേവനമനുഷ്‌ഠിക്കാൻ അദ്ദേഹത്തിനായി. ഏകദേശം മൂന്ന് പതിറ്റാണ്ടോളം പാർലമെൻ്ററി ജീവിതം നയിച്ച അദ്വാനി, അടൽ ബിഹാരി വാജ്‌പേയിയുടെ (1999-2004) മന്ത്രിസഭയിൽ ആദ്യം ആഭ്യന്തരമന്ത്രിയും പിന്നീട് ഉപപ്രധാനമന്ത്രിയുമായി.

അദ്വാനിയുടെ ജീവിതയാത്രയുടെ പ്രധാന ഏടുകൾ പരിശോധിക്കാം:

  • നവംബർ 8, 1927: ഇന്നത്തെ പാക്കിസ്ഥാനിലെ കറാച്ചിയിൽ കിഷൻചന്ദിൻ്റെയും ജ്ഞാനിദേവി അദ്വാനിയുടെയും മകനായി ജനനം.
  • 1936 -1942: കറാച്ചിയിലെ സെൻ്റ് പാട്രിക്‌സ് സ്‌കൂളിൽ വിദ്യാഭ്യാസം, മെട്രിക്കുലേഷൻ വരെ എല്ലാ ക്ലാസിലും ഒന്നാമനായി.
  • 1942: സ്വയംസേവകനായി ആർഎസ്എസിൽ ചേർന്നു.
  • 1942: ക്വിറ്റ് ഇന്ത്യ സമരകാലത്ത്, ഹൈദരാബാദിലെ ദയാറാം ഗിദുമൽ നാഷണൽ കോളജിൽ ചേർന്നു.
  • 1944: കറാച്ചിയിലെ മോഡൽ ഹൈസ്‌കൂളിൽ അധ്യാപകനായി ജോലി.
  • സെപ്‌റ്റംബർ 12, 1947: വിഭജന സമയത്ത് പ്രൊപ്പല്ലർ വിമാനത്തിൽ സിന്ധിൽ നിന്ന് ഡൽഹിയിലേക്ക്.
  • 1947-1951: കറാച്ചി ശാഖയിൽ ആർഎസ്എസ് സെക്രട്ടറിയായി ചുമതലയേറ്റ അദ്വാനി അൽവാർ, ഭരത്പൂർ, കോട്ട, ബുണ്ടി, ജലവാർ എന്നിവിടങ്ങളിൽ ആർഎസ്എസ് പ്രവർത്തനം ത്വരിതപ്പെടുത്തി.
  • 1957: അടൽ ബിഹാരി വാജ്‌പേയിയെ സഹായിക്കാൻ ഡൽഹിയിലേക്ക് മാറി.
  • 1958-63: ഡൽഹി സംസ്ഥാന ജനസംഘത്തിൻ്റെ സെക്രട്ടറി സ്ഥാനം.
  • 1960-1967: ജനസംഘത്തിൻ്റെ രാഷ്‌ട്രീയ ജേർണലായ ഓർഗനൈസറിൽ അസിസ്റ്റൻ്റ് എഡിറ്ററായി ചേർന്നു.
  • ഫെബ്രുവരി 25, 1965: കമല അദ്വാനിയുമായുള്ള വിവാഹം. (പ്രതിഭ, ജയന്ത് എന്നിവർ മക്കളാണ്)
  • 1970 ഏപ്രിൽ: രാജ്യസഭ പ്രവേശം.
  • ഡിസംബർ 1972: ഭാരതീയ ജനസംഘത്തിൻ്റെ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു.
  • 26 ജൂൺ 1975 - അടിയന്തരാവസ്ഥക്കാലത്ത് ബെംഗളൂരുവിൽ അറസ്റ്റ് ചെയ്യപ്പെട്ടു, മറ്റ് ബിജെഎസ് അംഗങ്ങൾക്കൊപ്പം ബെംഗളൂരു സെൻട്രൽ ജയിലിലേക്ക്.
  • മാർച്ച് 1977 മുതൽ ജൂലൈ 1979 വരെ: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി സ്ഥാനം വഹിച്ചു.
  • മെയ് 1986: ഭാരതീയ ജനത പാർട്ടിയുടെ (ബിജെപി) അധ്യക്ഷനായി
  • 1980-86: ബിജെപി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്.
  • 1986 മെയ്: ബിജെപിയുടെ പാർട്ടി പ്രസിഡൻ്റായി.
  • മാർച്ച് 3, 1988: ബിജെപിയുടെ പാർട്ടി പ്രസിഡൻ്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
  • 1988: ബിജെപി സർക്കാരിൽ ആഭ്യന്തര മന്ത്രി സ്ഥാനം വഹിച്ചു.
  • 1990: സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള രാമരഥയാത്രയ്‌ക്ക് തുടക്കം കുറിച്ചു.
  • 1997: ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ സുവർണ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി സ്വർണ ജയന്തി രഥയാത്ര ആരംഭിച്ചു.
  • ഒക്ടോബർ 1999 - മെയ് 2004: കേന്ദ്ര കാബിനറ്റ് മന്ത്രി, ആഭ്യന്തരകാര്യം.
  • ജൂൺ 2002, മെയ് 2004 - ഉപപ്രധാനമന്ത്രി

രാമജന്മഭൂമി പ്രസ്ഥാനം

അദ്വാനിയുടെ രാഷ്‌ട്രീയ ജീവിതത്തിലെ ശ്രദ്ധേയമായ നിരവധി സംഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് 1990-കളിൽ അദ്ദേഹം രാമജന്മഭൂമി പ്രസ്ഥാനത്തിൻ്റെ മുഖമായി ഉയർന്നുവന്നതാണ്. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മദിനമായ 1990 സെപ്റ്റംബർ 25നാണ് അയോധ്യയെ രാഷ്‌ട്രീയ ആയുധമാക്കി സോമനാഥിൽ നിന്ന് രാമരഥയാത്ര ആരംഭിച്ചത്. രാമക്ഷേത്രം നിർമിക്കാനുള്ള പ്രചാരണത്തിന് ജനപിന്തുണ നേടിയെടുക്കുകയായിരുന്നു ഈ യാത്രയുടെ ലക്ഷ്യം.

10,000 കിലോമീറ്റർ പിന്നിട്ട് ഒക്ടോബർ 30-ന് അയോധ്യയിൽ സമാപിക്കേണ്ടതായിരുന്നു ഈ യാത്ര. എന്നാൽ ഭീകരമായ വർഗീയ സംഘർഷങ്ങൾക്ക് വഴിവച്ച ഈ യാത്രയെ ബിഹാറിലെ സമസ്‌തിപൂരിൽ വച്ച് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ലാലു പ്രസാദ് യാദവ് തടയുകയും അദ്വാനിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.

ALSO READ:രാജ്യത്തിന്‍റെ പരമോന്നത ബഹുമതിത്തിളക്കത്തില്‍ എല്‍കെ അദ്വാനി, ഭാരതരത്ന പൊതുരംഗത്തെ സംഭാവനയ്ക്ക്

ABOUT THE AUTHOR

...view details