കേരളം

kerala

ETV Bharat / opinion

'പൗട്ടിങ്' ചെയ്യാറുണ്ടോ ; പ്ലേഫുളും സോഫ്റ്റും സട്ടിലുമടക്കം രീതികളറിയാം - FIVE BEST WAYS TO POUT - FIVE BEST WAYS TO POUT

യുവാക്കള്‍ വ്യാപകമായി പിന്‍തുടരുന്ന 'പൗട്ടിങ്ങി'നെ പറ്റി വിശദമായി അറിയാം

POUT POSING  HOW TO MAKE SELFIES ATTRACTIVE  HOW TO DO POUT  സെല്‍ഫികള്‍ ക്യൂട്ടാക്കും പൗട്ടിങ്
Pout pose (Source : Etv Bharat Network)

By ETV Bharat Kerala Team

Published : May 17, 2024, 7:02 PM IST

Updated : May 17, 2024, 7:48 PM IST

രു കാലത്ത് കുട്ടികളുടെ ചിത്രങ്ങളില്‍ മാത്രം കണ്ടുവന്നിരുന്നതായിരുന്നു പൗട്ടിങ് പോസ്. കവിൾ വീര്‍പ്പിച്ച് കുഞ്ഞുചുണ്ടുകള്‍ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന കുഞ്ഞുങ്ങളുടെ ക്യൂട്ട് ചിത്രങ്ങള്‍ കണ്ടാൽ ആരായാലും കുറച്ചുനേരം നോക്കി നില്‍ക്കും. കാലം മാറിയതോടെ ഇപ്പോൾ പൗട്ട് പോസ് യുവജനങ്ങള്‍ക്കിടയിലും ട്രെന്‍ഡിങ്ങാണ്.

എന്താണ് പൗട്ട്?

മെറിയം-വെബ്‌സ്‌റ്റർ നിഘണ്ടു പറയുന്നതനുസരിച്ച്, പൗട്ട് എന്നതിന്‍റെ അർത്ഥം ചുണ്ടുകൾ പുറത്തേക്ക് തള്ളിക്കൊണ്ടോ പ്രത്യേക ഭാവത്തോടെയോ അനിഷ്‌ടം പ്രകടിപ്പിക്കുക എന്നതാണ്. അതല്ലെങ്കിൽ ലൈംഗികതയെ സൂചിപ്പിക്കുന്ന രീതിയിൽ ചുണ്ടുകൾ പുറത്തേക്ക് തള്ളിപ്പിടിക്കുക എന്നും അര്‍ഥമുണ്ട്. അല്ലെങ്കില്‍ തീര്‍ത്തും മ്ലാനതയെ കുറിക്കുന്ന ഒരു ഭാവം.

സോഷ്യല്‍ മീഡിയയില്‍ പൗട്ട് പോസുകള്‍ ഇപ്പോള്‍ നിറ സാന്നിധ്യമാണ്. സെലിബ്രിറ്റി താരങ്ങള്‍ മുതല്‍ സാധാരണക്കാരായ ഉപയോക്താക്കള്‍ വരെ പൗട്ട് പോസില്‍ ചിത്രം പങ്കുവെക്കാറുണ്ട്. സന്തോഷമുള്ള മാനസികാവസ്ഥയെ കാണിക്കാനാണ് സോഷ്യല്‍ മീഡിയയില്‍ പൗട്ട് പോസ് കൂടുതലായും ഉപയോഗിക്കുന്നത്.

പൗട്ട് പോസ് മികച്ചതാക്കാനുള്ള അഞ്ച് വഴികൾ ഇതാ..

1. ക്ലാസിക് ഡക്ക് ഫേസ്

  • സെലിബ്രിറ്റികളും സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സർമാരും ജനപ്രിയമാക്കിയ പോസാണ് ഡക്ക് ഫേസ്. സോഷ്യല്‍ മീഡിയയില്‍ ഒരുപക്ഷേ ഏറ്റവും കണാനാവുന്ന പൗട്ടിങ്ങും ഇതായിരിക്കും.
  • നിങ്ങളുടെ ചുണ്ടുകൾ പരമാവധി പുറത്തേക്ക് തള്ളുക.
  • കവിളിന്‍റെ ഇരു ഭാഗവും അകത്തേക്ക് വലിച്ച് പിടിക്കുക.
  • കണ്ണുകള്‍ തുറന്ന് സന്തോഷ ഭാവം മുഖത്ത് കൊണ്ടുവരുന്നത് പോസിന് മിഴിവ് നൽകും.

2. സട്ടില്‍ പൗട്ട്

  • പൗട്ടുകളില്‍ സൗമ്യമായതും, സ്വാഭാവികത തോന്നിക്കുന്നതും സട്ടില്‍ പൗട്ടാണ്. ചുമ്മാ ക്ലിക്ക് ചെയ്യുന്ന ഫോട്ടോകള്‍ക്കും കാഷ്വൽ സെൽഫികൾക്കും സട്ടില്‍ പൗട്ട് അനുയോജ്യമാണ്.
  • നിങ്ങളുടെ മുഖത്തെ പേശികൾക്ക് അല്‍പം വിശ്രമം ആവാം!
  • ചുണ്ടുകൾ പുറത്തേക്ക് തള്ളി, അവയെ ചെറുതായി വേർപെടുത്തുക.
  • അലസമായ ഒരു നോട്ടമെറിഞ്ഞ് പോസിനെ ക്യാന്‍ഡിഡ് ആക്കാം.
  • സട്ടില്‍ പൗട്ട് ചിത്രങ്ങള്‍ ചുണ്ടുകൾക്കാകും ഫോക്കസ് നല്‍കുക.

3. സോഫ്റ്റ് പൗട്ട്

ഫോട്ടോ പോസിന് കൂടുതൽ സ്വാഭാവികത നല്‍കുന്നവയാണ് സോഫ്റ്റ് പൗട്ട്. കാഷ്വൽ സെൽഫികളില്‍ ഈ ലുക്ക് 'പൊളിയാണ്'. കൂടുതല്‍ നിഷ്‌കളങ്കതയും ക്യൂട്ട്‌നെസും ഈ പോസ് തരികയും ചെയ്യും.

  • ഇവിടെയും മുഖത്തെ മസിലുകള്‍ വിശ്രമിച്ചോട്ടെ.
  • ചുണ്ടുകൾ ചെറുതായി വേര്‍പ്പെടുത്തുക
  • കീഴ്‌ചുണ്ട് മേല്‍ ചുണ്ടിനെക്കാൾ അൽപ്പം അധികം പുറത്തേക്ക് തള്ളുക.
  • സ്‌പഷ്‌ടമായ ഒരു നോട്ടം ക്യാമറയിേലക്കെറിയുക

അമിതമായ പോസിങ് ഇല്ലാത്ത, അനായാസമായ രൂപത്തിന് ഈ പൗട്ട് അനുയോജ്യമാണ്.

4. പ്ലേഫുള്‍ പൗട്ട്

ഫോട്ടോ കൂടുതൽ രസകരമാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ പ്ലേഫുള്‍ പൗട്ട് ആണ് ബെസ്‌റ്റ്. ചിത്രങ്ങളില്‍ ഒരു അതിസന്തേഷം പ്രതിഫലിപ്പിക്കാന്‍ ഈ പൗട്ടിനാകും.

  • നിങ്ങളുടെ ചുണ്ടുകൾ മുന്നോട്ട് തള്ളുന്നതോടൊപ്പം കവിളുകളും ചെറുതായി വീര്‍പ്പിക്കുക.
  • പുരികങ്ങൾ ഉയർത്തി കണ്ണുകൾ വിടർത്തി പിടിക്കുന്നത് ആനിമേറ്റഡ് ലുക്ക് നല്‍കും.
  • കുറച്ചുകൂടി ക്യൂട്ടാകാന്‍ ഒരു കണ്ണിറുക്കലോ ചെറിയ തല ചരിവോ ആകാം.
  • കാണുന്നവരുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കാന്‍ പ്ലേഫുള്‍ പൗട്ട് തന്നെ ധാരാളം!

5. ദി ലിപ് ബൈറ്റ്

പൗട്ടിനോടൊപ്പം കടിച്ച് പിടിച്ച ചുണ്ടുമായുള്ള പോസാണ് ദി ലിപ് ബൈറ്റ്. ലജ്ജയുടെയോ ഉല്ലാസത്തിന്‍റെയോ ഒരു മേമ്പൊടി ഈ പോസ് നല്‍കും. മോഡലിങ്ങിലും അഭിനയത്തിലും ലജ്ജയും ആകർഷണവും പ്രകടിപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന പോസാണിത്.

  • കീഴ് ചുണ്ടിനെക്കാൾ അൽപ്പം മുകളിലെ ചുണ്ട് പുറത്തേക്ക് തള്ളുക.
  • കീഴ് ചുണ്ടിന്‍റെ ഒരറ്റം കടിച്ചു പിടിക്കുക.
  • ഒരു ഫ്ലേർട്ടിങ് വൈബ് നല്‍കുന്ന നോട്ടവും പുരികത്തിന്‍റെ ആക്ഷനുമാകാം.

ഇനി ചിത്രങ്ങളും സെല്‍ഫികളുമെടുക്കുമ്പോള്‍ ഇതു കൂടി മനസില്‍ വെച്ചോളൂ. അതല്ലെങ്കില്‍ നിങ്ങളുടെ പ്രിയ താരം ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌ത ചിത്രം ഏത് പൗട്ടിങ് പോസിലാണെന്ന് ഒന്ന് പോയി നോക്കൂ.

Also Read :

  1. ചുട്ടുപൊള്ളുന്ന ചൂടിലും മേക്കപ്പ് ഇളകാതെ നിലനിര്‍ത്താം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ മതി
  2. തുടകളുടെ അമിത വണ്ണം വിഷമിപ്പിക്കുന്നുണ്ടോ? ദിവസങ്ങൾക്കുള്ളിൽ ഫലം തരുന്ന ചില വ്യായാമങ്ങള്‍ ഇതാ..
  3. കോര്‍ സ്‌ട്രെങ്‌ത്ത് മെച്ചപ്പെടുത്താന്‍ വ്യായാമം, ചെയ്യേണ്ടത് ഈ രീതിയില്‍...
  4. സ്‌ത്രീകൾ പുരുഷൻമാരേക്കാൾ കൂടുതൽ സമയം ഉറങ്ങണം; ഇക്കാര്യം അറിയാതെ പോകരുതേ
Last Updated : May 17, 2024, 7:48 PM IST

ABOUT THE AUTHOR

...view details