ഇന്ത്യയുടെ വ്യാവസായിക വളർച്ചയുടെ മുൻനിരയിലുള്ള ഘനവ്യവസായ മന്ത്രാലയം (MHI) ആണ് രാജ്യത്തെ മൂന്ന് സുപ്രധാന മേഖലകളുടെ പുരോഗതിയെ മുന്നോട്ട് നയിക്കുന്നത്. ക്യാപിറ്റൽ ഗുഡ്‌സ്, ഓട്ടോമൊബൈൽ, ഹെവി ഇലക്ട്രിക്കൽ എക്യുപ്‌മെൻ്റ് എന്നിവയാണവ. ഫാസ്‌റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്‌ചറിംങ് ഓഫ് ഇലക്ട്രിക് വെഹിക്കിൾ (FAME-II) സ്‌കീം പോലുള്ള ദീർഘവീക്ഷണത്തോടെയുള്ള സംരംഭങ്ങളിലൂടെ, വൃത്തിയുള്ളതും ഹരിതവുമായ പൊതുഗതാഗതത്തിൻ്റെ പുതു യുഗത്തിന് തുടക്കമിടുമെന്ന് ഘനവ്യവസായ മന്ത്രാലയം പ്രതിജ്ഞ ചെയ്യുന്നു.
ഫോസിൽ ഇന്ധനങ്ങളിലുള്ള ആശ്രിതത്വം കുറയ്ക്കുക, വാഹന ഉദ്വമനം ചെറുക്കുക എന്നിങ്ങനെയുള്ള സമഗ്രമായ ലക്ഷ്യങ്ങളോടെ, സുസ്ഥിര പ്രയാണത്തിലേക്കുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയ്‌ക്ക് FAME-II അടിവരയിടുന്നു. കൂടാതെ, ഘനവ്യവസായ മന്ത്രാലയം നേതൃത്വം നൽകുന്ന പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവ് ഓട്ടോ (PLI AUTO), ഓട്ടോ ഘടകങ്ങള്‍ നിര്‍മ്മിക്കാനുള്ള സ്‌കീം എന്നിവ ഓട്ടോമോട്ടീവ് മേഖലയിലെ ഉൽപ്പാദന മികവ് ഉയർത്താനും കയറ്റുമതി വർദ്ധിപ്പിക്കാനുമുള്ള ഇന്ത്യയുടെ അഭിലാഷത്തെ പ്രതിനിധീകരിക്കുന്നു.
ആഴത്തിലുള്ള പ്രാദേശികവൽക്കരണം, അഡ്വാൻസ്‌ഡ് ഓട്ടോമോട്ടീവ് ടെക്‌നോളജി (എഎടി) പ്രതിരോധശേഷിയുള്ള വിതരണ ശൃംഖല എന്നിവ പരിപോഷിപ്പിക്കുന്നതിലൂടെ, ഘനവ്യവസായ മന്ത്രാലയം ഇന്ത്യയെ സ്വയംപര്യാപ്‌തതയിലേക്കും ആഗോള മത്സരക്ഷമതയിലേക്കും നയിക്കുന്നു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരത് (സ്വാശ്രയ), വിക്‌സിത് (വികസിത) ഭാരത് എന്നിവയുമായി ചേർന്ന് ഘനവ്യവസായ മന്ത്രാലയം ഇന്ത്യയെ നവീനവും പ്രതിരോധശേഷിയും ഉള്ള ഒരു ഭാവിയിലേക്ക് നയിക്കുന്നു. പ്രധാനമന്ത്രി മോദി വ്യക്തമാക്കിയതുപോലെ, 2070-ഓടെ നെറ്റ് സീറോ എമിഷൻ കൈവരിക്കാനുള്ള അനിവാര്യതയെ ഉൾക്കൊണ്ടുകൊണ്ട്, ഘനവ്യവസായ മന്ത്രാലയം ഇന്ത്യയുടെ സുസ്ഥിരത അജണ്ടയുടെ മുൻനിരയിൽ ഇലക്ട്രിക് വാഹനങ്ങളെ (ഇവി) പ്രതിഷ്‌ഠിക്കുന്നു.
Also Read: വൻ വിപ്ലവത്തിനൊരുങ്ങി ടാറ്റ, എസ്‌യുവി ഇലക്‌ട്രിക് വാഹനങ്ങളില്‍ ഫോർ വീല്‍ ഡ്രൈവ്
സെല്ലുകൾ- ഇലക്ട്രിക് വാഹനങ്ങളുടെ ഹൃദയം:
വൈദ്യുത വാഹനങ്ങളുടെ (ഇവി) പുരോഗതിയിൽ അവയുടെ പ്രകടനം, കാര്യക്ഷമത, റേഞ്ച് എന്നിവയുടെ ഒരു സിംഫണി ഏകോപിപ്പിക്കുന്ന ആധാരബിന്ദുവായി അത്യാധൂനിക കെമിസ്ട്രി സെല്ലുകൾ (ബാറ്ററി) ഉയർന്നുവരുന്നു. ലിഥിയം-അയൺ, സോളിഡ്-സ്‌റ്റേറ്റ് ബാറ്ററികൾ നവീകരണത്തിൻ്റെ പ്രതിരൂപങ്ങളായി നിലകൊള്ളുന്നു. ഉയർന്ന ഊർജ്ജ സാന്ദ്രത, വേഗത്തിലുള്ള ചാർജിങ് സമയം എന്നിവ മറ്റുള്ള ഇന്ധനങ്ങളെക്കാള്‍ മെച്ചപ്പെട്ട സുരക്ഷ പ്രോട്ടോക്കോളുകൾ വാഗ്‌ദാനം ചെയ്യുന്നു.
ഈ സെല്ലുകളുടെ വികസിപ്പിക്കുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ചിനെയും ചാർജിങ് ദൈർഖ്യത്തെയും പറ്റി നിലനിൽക്കുന്ന പരിമിതികളെ മറികടക്കാൻ അത്യന്താപേക്ഷിതമാണ്. കൂടാതെ കെമിസ്ട്രിയിലെ മുന്നേറ്റങ്ങൾ കൂടുതൽ കാര്യക്ഷമമായ ബാറ്ററി പാക്കുകൾ സൃഷ്‌ടിക്കാൻ പോന്നതാണ്. ഇത് വാഹനത്തിൻ്റെ പിണ്ഡം കുറയ്ക്കുന്നതിലും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിലും നിർണായകമാണ്. ഒരു സുസ്ഥിര വൈദ്യുത ഗതാഗത ആവാസവ്യവസ്ഥയുടെ ആണിക്കല്ലായി ഉന്നത നിലവാരമുള്ള കെമിസ്ട്രി സെല്ലുകൾ ഉയർന്നുവരുന്നു.
ഇടക്കാല ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ വൈദ്യുത വാഹന (ഇവി) മേഖലയെ ഉത്തേജിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള സമഗ്രമായ പദ്ധതി അവതരിപ്പിച്ചു. സുസ്ഥിര വികസനത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമഗ്രമായ കാഴ്ച്ചപ്പാടുമായി ഇത് ചേര്‍ന്നുനിൽക്കുന്നു. ഇവി ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള സർക്കാരിൻ്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട്, നിർമ്മാണ ശേഷി വർദ്ധിപ്പിക്കുന്നതിലും ചാർജിങ് സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംരംഭങ്ങളുടെ രൂപരേഖ ധനമന്ത്രി വിശദീകരിച്ചു