ബിഹാർ: ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്ക് മടങ്ങിയേക്കുമെന്ന് സൂചന. ബിഹാറില്‍ ആര്‍ജെഡിയും കോണ്‍ഗ്രസുമായുള്ള മഹാസഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ ബിജെപിയുമായി വീണ്ടും സഹകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ ഏഴാം വട്ടം ബിഹാര്‍ മുഖ്യമന്ത്രിയായി ഞായറാഴ്‌ച (28.01.24) വീണ്ടും സത്യപ്രതിജ്ഞ ചെയ്തേക്കും.
നാടകീയ നീക്കങ്ങൾ ഇങ്ങനെ: നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയും ആകുമെന്നാണു സൂചന. ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകും. നിയമസഭ പിരിച്ചുവിടുകയോ തിരഞ്ഞെടുപ്പ് നടത്തുകയോ ചെയ്യില്ല. സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി നിതീഷ് തന്‍റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാര്‍ പിരിച്ചുവിടും. എന്നാൽ വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം നടത്തിയ മക്കൾ രാഷ്ട്രീയവുമായി ബന്ധപ്പെട്ട പ്രസ്‌താവനകളാണ് എൻഡിഎയിലേക്ക് മടങ്ങുന്നതിന്‍റെ സൂചനകൾ പ്രകടമാക്കിയത്. നിതീഷിന്‍റെ പ്രതികരണങ്ങൾ സഖ്യകക്ഷികളായ കോൺഗ്രസിനെയും ആർജെഡിയെയും ലക്ഷ്യമിട്ടാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്‍ഡിഎ മുന്നണിയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ നിതീഷ് കുമാറിനെ അനുനയിപ്പിക്കാന്‍ ഇന്ത്യ സഖ്യം തീവ്രശ്രമം നടത്തിയിരുന്നു.
ലാലു പ്രസാദ് യാദവിനെ ഇറക്കിയാണ് നിതീഷ് കുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി ഇന്ത്യ മുന്നണി മുന്നോട്ട് പോവുന്നത്. എന്നാല്‍ അനുനയ നീക്കങ്ങള്‍ക്കിടെയാണ് ഞായറാഴ്‌ച വരെയുള്ള പൊതുപരിപാടികൾ ഉള്‍പ്പെടെ റദ്ദാക്കികൊണ്ടുള്ള നിതീഷ് കുമാറിന്‍റെ നിര്‍ണായക നീക്കങ്ങള്‍ പുറത്തുവരുന്നത്.
പൊളിയുന്ന ഇന്ത്യ മുന്നണി: ബിജെപിക്ക് എതിരെ വിശാല സഖ്യം എന്ന നിലയില്‍ രൂപീകരിച്ച ഇന്ത്യ സഖ്യത്തിന് ആദ്യ ഘട്ടം മുതല്‍ നേതൃത്വം നല്‍കിയത് നിതീഷ് കുമാറായിരുന്നു. 2023 ജൂൺ 23ന് ബിഹാറിലെ പട്‌നയിലാണ് ഇന്ത്യ മുന്നണിയുടെ ആദ്യ യോഗം ചേർന്നത്. പിന്നീട് ബെംഗളൂരുവിലും മുംബൈയിലും നടന്ന യോഗങ്ങളിലും നിതീഷും ബിഹാറിലെ മഹാസഖ്യവും ഇന്ത്യ മുന്നണിയുടെ നിലപാടുകൾക്ക് വേണ്ടി ഉറച്ചുനിന്നിരുന്നു. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ത്യ സഖ്യത്തിൽ തീരുമാനങ്ങളൊന്നും ആകാത്തതിൽ നിതീഷ് കുമാർ അസ്വസ്ഥനായിരുന്നു.