കേരളം

kerala

ETV Bharat / lifestyle

പ്രണയിനികള്‍ക്ക് ക്യൂട്ട് ടെഡിയെ സമ്മാനിക്കൂ... ഇതിനുപിന്നിലെ രഹസ്യം അറിയാമോ? - TEDDY DAY 2025

ഫെബ്രുവരി 10നാണ് ടെഡി ഡേ ആഘോഷിക്കുന്നത്.

VALENTINE WEEK  ടെഡി ഡേ  VALENTINES DAY  TEDDY DAY GIFTING
Happy Teddy Day 2025 because everyone deserves a bear hug (ETV Bharat)

By ETV Bharat Kerala Team

Published : Feb 9, 2025, 5:30 PM IST

വാലന്‍റൈൻസ് ഡേയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി. തന്‍റെ പ്രണയിതാക്കൾക്ക് സമ്മാനങ്ങളും വാഗ്‌ദാനങ്ങളും നൽകി വാലന്‍റൈൻസ് വീക്കിന്‍റെ ഓരോ ദിനങ്ങളും വളരെ മനോഹരമായി കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്.

ഫെബ്രുവരി 7 മുതൽ വാലന്‍റൈൻസ് വീക്ക് ആരംഭിച്ചു കഴിഞ്ഞു. പ്രണയിക്കുന്നവർക്ക് ആഘോഷമാക്കാൻ ധാരാളം ദിവസങ്ങൾ ഇതിനിടയിലുണ്ട്. അതിലൊന്നാണ് ടെഡി ഡേ. ഫെബ്രുവരി 10നാണ് ടെഡി ഡേ ആഘോഷിക്കുന്നത്. പ്രണയ സമ്മാനങ്ങളിൽ ഏറ്റവും വിലപ്പെട്ടതാവാൻ ഇടയുള്ള ഒന്നാണ് ടെഡി ബിയർ.

വാലന്‍റൈൻസ് വീക്കിൽ തന്‍റെ പങ്കാളിക്ക് ഏറ്റവും മനോഹരവുമായ സമ്മാനങ്ങൾ നൽകണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. അങ്ങനെ അവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും ഭംഗിയുള്ള ഒരു സമ്മാനമാണ് ടെഡി ബിയർ. പ്രണയത്തിന്‍റെ ദൂതനായി ടെഡി ബിയറുകൾ മാറിയിട്ട് വർഷങ്ങളായി.

A teddy bear is your go-to emotional support buddy (Freepik)
Teddy bears make the best gifts for Valentine's Day (Freepik)

ടെഡി ബിയറുകൾ ഇഷ്‌ടപ്പെടാത്ത പെൺകുട്ടികളുണ്ടാകില്ല. അതിനാൽ തന്നെ തന്‍റെ പ്രണയം അറിയിക്കാന്‍ ഈ ദിനം ക്യൂട്ട് ടെഡി ബിയറിനെ സമ്മാനിക്കാം. ഓമനത്വമുള്ള ടെഡിയുടെ മുഖം സമാധാനവും സന്തോഷവും പ്രണയിനികൾക്കിടയിൽ നിറയ്ക്കും. എത്ര തന്നെ അകലെയാണെങ്കിലും ആ ടെഡി നിങ്ങളുടെ പ്രണയം എപ്പോഴും ഓർമപ്പെടുത്തുകയും ചെയ്യും.

ടെഡി ബിയറിന്‍റെ ചരിത്രം

എല്ലാ പ്രണയകഥകളെയും പോലെ ടെഡി ബിയറിന്‍റെ ഉത്ഭവവും ഇതിഹാസത്തിന്‍റെയും സമർത്ഥമായ മാർക്കറ്റിംഗിന്‍റെയും മിശ്രിതമാണ്. 1902ൽ പ്രസിഡന്‍റ് തിയോഡോർ "ടെഡി" റൂസ്‌വെൽറ്റ് നായാട്ടിനിടെ ഒരു കരടിയെ വെടിവയ്ക്കാൻ വിസമ്മതിച്ചു. അതിന് ശേഷം തിയോഡോർ "ടെഡി" റൂസ്‌വെൽറ്റിനോടുള്ള ബഹുമാനാർഥം ന്യൂയോർക്കിലെ ഒരു കളിപ്പാട്ട നിർമാതാവായ മോറിസ് മിച്ചോം ഒരു സ്‌റ്റഫ്‌ഡ് ബിയറിനെ സൃഷ്‌ടിച്ചു.

ഏറെക്കുറേ ഇതേ സമയത്ത് ജർമ്മനിയിൽ, കളിപ്പാട്ട നിർമാതാവായ റിച്ചാർഡ് സ്‌റ്റീഫും ഒരു പ്ലഷ് ബിയറിനെ നിർമ്മിച്ചു. അത് വളരെ പെട്ടെന്ന് തന്നെ ആഗോളതലത്തിൽ ഒരു സെൻസേഷനായി മാറി. അങ്ങനെ ടെഡി ബിയർ വിപണിയിൽ ശ്രദ്ധേയമായി. പ്രണയത്തെ സൂചിപ്പിക്കാനും പ്രണയിതാക്കൾക്ക് സമ്മാനമായി നൽകാനും ഏറ്റവും മികച്ച ഒന്നായി പിന്നീട് ടെഡി ബിയർ മാറി.

girl with Teddy (Getty)
Teddy (Getty)
boy with Teddy (Getty)

മികച്ച സമ്മാനമായി ടെഡി ബിയറുകൾ നൽകുന്നത് എന്തുകൊണ്ട്:ടെഡി ബിയറുകൾ എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടാകും. മാത്രമല്ല അവ ഒരിക്കലും അവസാന നിമിഷം ഒറ്റയ്‌ക്കാക്കി പോകില്ലെന്നും പറയപ്പെടുന്നുണ്ട്. അതുകൊണ്ട് എപ്പോഴും നിങ്ങൾ പങ്കാളിയുടെ കൂടെയുണ്ടാകും എന്നും ടെഡി ബിയർ നൽകുന്നത് കൊണ്ട് അർഥമാക്കുന്നുണ്ട്.

ടെഡി ബിയറുകൾ ആശ്വാസത്തിന്‍റെ പ്രതീകമാണ്. നിങ്ങൾ സന്തോഷവാനായാലും ദുഃഖിതനായാലും അവ നിങ്ങളുടെ ഒരു പ്രിയപ്പെട്ട സുഹൃത്തായി കൂടെയുണ്ടാകും. നിങ്ങൾക്ക് ഒരു വൈകാരിക പിന്തുണ ലഭിക്കും.

girl with Teddy (Getty)
Teddy (Getty)

ടെഡി ഡേ ഗിഫ്റ്റിംഗ് ഗൈഡ്

  • നിങ്ങളുടെ പ്രണയ പങ്കാളിക്ക്:നിങ്ങളുടെ പങ്കാളിക്ക് വലിയ ടെഡി ബിയർ സമ്മാനമായി നൽകുന്നത് അവരിൽ സന്തോഷമുണ്ടാക്കും. അതിനാൽ തന്നെ ഒരു ഭീമൻ ടെഡിയെ തന്നെ നിങ്ങൾക്ക് അവർക്ക് നൽകാം. അതുകൂടാതെ ടെഡി ബിയറിന്‍റെ ആകൃതിയിലുള്ള കേക്കും നിങ്ങൾക്ക് അവർക്ക് സമ്മാനമായി നൽകാം.
  • നിങ്ങളുടെ ഉറ്റ സുഹൃത്തിന്:നിങ്ങൾ അവരെ ശ്രദ്ധിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിക്കാൻ ഒരു മിനി ടെഡി ബിയർ കീചെയിൻ സമ്മാനമായി നൽകാം. നല്ല ഭംഗിയുള്ള ടെഡി മഗ് അവർക്ക് നൽകാം. വസ്‌ത്രങ്ങൾ ഇഷ്‌ടപ്പെടുന്നവരാണെങ്കിൽ അവർക്ക് ടെഡി ബെയർ ഹൂഡി നൽകാം.

Also Read:ഇനി പ്രണയം പൂക്കുന്ന ദിനങ്ങള്‍; പ്രിയപ്പെട്ടവര്‍ക്ക് നേരാൻ ആശംസകള്‍ ഇതാ...

ABOUT THE AUTHOR

...view details