കേരളം

kerala

ETV Bharat / lifestyle

മുടി കൊഴിച്ചിൽ തടയാൻ ഫലപ്രദമായ നുറുങ്ങുകൾ ഇതാ - TIPS FOR HEALTHY HAIR GROWTH

മുടി കൊഴിച്ചിൽ പരിഹരിക്കാനും മുടിയുടെ വളർച്ച വേഗത്തിലാക്കാനും സഹായിക്കുന്ന 6 പ്രകൃതിദത്ത മാർഗങ്ങൾ പരിചയപ്പെടാം.

HAIR CARE HOME REMEDIES  HOW TO REDUCE HAIR FALL NATURALLY  NATURAL TIPS TO PREVENT HAIR LOSS  മുടി കൊഴിച്ചിൽ തടയാനുള്ള ടിപ്പുകൾ
Representative Image (Freepik)

By ETV Bharat Lifestyle Team

Published : Jan 8, 2025, 4:28 PM IST

സ്‌ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്‌നമാണ് മുടി കൊഴിച്ചിൽ. ഇത് പരിഹരിക്കാൻ പല വഴികളും പരീക്ഷിച്ച് മടുത്തവരായിരിക്കും മിക്ക ആളുകളും. ഹോർമോണൽ വ്യതിയാനം, പോഷകക്കുറവ്, താരൻ, സ്ട്രെസ് എന്നിവയെല്ലാം മുടികൊഴിച്ചിൽ ഉണ്ടാക്കുന്നവയാണ്. എന്നാൽ കൊഴിച്ചിൽ പരിഹരിച്ച് മുടി തഴച്ച് വളരാൻ സഹായിക്കുന്ന ഫലപ്രദമായ ചില പ്രകൃതിദത്ത മാർഗങ്ങളെ പരിചയപ്പെടാം.

ഉലുവ

മുടിയുടെ ആരോഗ്യം നിലനിർത്താൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉലുവ. പ്രോട്ടീൻ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ ഉലുവയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും. അതിനായി ഉലുവ കുതിർത്ത ശേഷം നന്നായി അരച്ചെടുത്ത് തലയോട്ടിയിൽ പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.

നാരങ്ങാ നീര്

സിറ്റ്രിക് ആസിഡിന്‍റെ മികച്ച സ്രോതസാണ് നാരങ്ങാ. ഇത് തലയോട്ടിയിലെ പി എച്ച് സന്തുലിതമായി നിലനിർത്താൻ സഹായിക്കും. മുടിയുടെ വളർച്ച വർധിപ്പിക്കുകയും താരൻ അകറ്റാനും ഇത് ഗുണം ചെയ്യും. അതിനായി അൽപം വെള്ളത്തിലേക്ക് നാരങ്ങ നീര് ചേർത്ത് മിക്‌സ് ചെയ്യുക. ഇത് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിന് ശേഷം കഴുകി കളയുക.

ബ്രഹ്മി

ബ്രഹ്മിയിൽ ആൽക്കലോയിഡുകളും ട്രൈറ്റർപെനോയിഡ് സാപ്പോണിനുകളും അടങ്ങിയിട്ടുണ്ട്. തലയോട്ടിയെ പോഷിപ്പിക്കാനും രോമകൂപങ്ങൾക്ക് ബലം നൽകാനും ഇത് സഹായിക്കും. തലയോട്ടിയിൽ അടിഞ്ഞു കൂടിയിട്ടുള്ള അഴുക്ക്, താരൻ എന്നിവ നീക്കം ചെയ്‌ത് മുടികൊഴിച്ചിൽ തടയാനും മുടിയുടെ വളർച്ച മെച്ചപ്പെടുത്താനും ബ്രഹ്മി ഗുണം ചെയ്യും.

നെല്ലിക്ക

മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ, ഫൈറ്റോ ന്യൂട്രിയൻ്റുകൾ, ആൻ്റി ഓക്‌സിഡൻ്റുകൾ തുടങ്ങിയവയുടെ നല്ലൊരു ഉറവിടമാണ് നെല്ലിക്ക. മുടിയിഴകളെ ശക്തിപ്പെടുത്തുകയും തലയോട്ടിയിലെ രക്തയോട്ടം വേഗത്തിലാക്കുകയും മുടിയുടെ വളർച്ച പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. അതിനായി നെല്ലിക്കയിട്ട് കാച്ചിയ വെളിച്ചെണ്ണ തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കുക. 30 മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.

മുട്ട

മുട്ടയിൽ പ്രോട്ടീൻ, അമിനോ ആസിഡ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടിയ്ക്ക് കരുത്ത് നൽകുകയും മുടികൊഴിച്ചിൽ അകറ്റാൻ സഹായിക്കുകയും ചെയ്യും. മുടിയെ സ്‌മൂത്തായി നിലനിർത്താനും മുട്ട ഉപകരിക്കും. അതിനായി ഒരു മുട്ട നന്നായി ഉടച്ച ശേഷം തലയോട്ടിയിലും മുടിയിഴകളിലും തേച്ച് പിടിപ്പിക്കുക. 20 മുതൽ 30 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.

കയ്യോന്നി

ഫ്ളേവനോയിഡുകൾ,ഫൈറ്റോസ്റ്റെറോളുകൾ എന്നീ സംയുക്തങ്ങൾ ഉൾപ്പെടെ മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്ന നിരവധി ഘടകങ്ങൾ കയ്യോന്നിയിൽ അടങ്ങിയിട്ടുണ്ട്. മുടികൊഴിച്ചിൽ തടയാനും മുടിയുടെ വളർച്ച വേഗത്തിലാക്കാനും സഹായിക്കും. ആൻ്റി മൈക്രോബയൽ, ആൻ്റി ഫംഗൽ, ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് താരനെ തുരത്താൻ ഫലപ്രദമാണ്.

ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : പുരുഷന്മാരിലെ മുടി കൊഴിച്ചിൽ അകറ്റാം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി

ABOUT THE AUTHOR

...view details