വീടും പരിസരവും എത്ര വൃത്തിയാക്കി സൂക്ഷിച്ചാലും കണ്ണെത്താത്ത ഏതെങ്കിലും ഒരു മുക്കില്‍ മാറാലയും ചിതലുമെല്ലാം ഉണ്ടാകാറുണ്ട്. ഇവയുടെ ശല്യം എപ്പോഴും ഒരു തലവേദന തന്നെയാണ്. മഴക്കാലത്താണ് ഇവയുടെ ശല്യം ഏറെയും ഉണ്ടാകാറുള്ളത്. ഇവയെ വേഗത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ കഥ പറയുകയും വേണ്ട. വീട്ടുപകരണങ്ങളും തടി ഉരുപ്പടികളുമെല്ലാം ഇവ നശിപ്പിക്കും. എന്നാല്‍ ഇനി മുതല്‍ ചിതലിനെ കണ്ടാല്‍ നെറ്റി ചുളിക്കേണ്ട. അവയെല്ലാം വേഗത്തില്‍ അകറ്റാന്‍ ഏറെ മാര്‍ഗങ്ങളുണ്ട്. വീട്ടിലെ ശല്യക്കാരെ വേഗത്തില്‍ അകറ്റാനുള്ള ചില നുറുങ്ങ് വിദ്യകളിതാ...
ചൂടിനെയും തണുപ്പിനെയും അതിജീവിക്കാനാകില്ല: വീട്ടുപകരണങ്ങള്‍ ഏതാനും ദിവസം കൊണ്ട് പൂര്‍ണമായും നശിപ്പിക്കുന്ന ചിതലുകള്‍ക്ക് അമിത ചൂടിനെയോ അമിത തണുപ്പിനെയോ അതിജീവിക്കാനാകില്ല. അതുകൊണ്ട് ചിതല്‍ പിടിച്ച ഫര്‍ണീച്ചറോ മറ്റ് ഉപകരണങ്ങളോ ഉച്ചസമയത്ത് വെയിലത്ത് വച്ചാല്‍ അവയെ തുരത്താനാകും. വെയില്‍ പോലെ തന്നെ തണുപ്പ് കൂടുതലുള്ള റൂമിലോ എസി മുറിയിലോ വച്ചും ഇവയെ തുരത്താം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഓറഞ്ച് തൈലം പ്രയോഗിക്കാം: ഓറഞ്ചിന്‍റെ തൊലിയില്‍ നിന്നും തയ്യാറാക്കുന്ന തൈലം ചിതലിനെ തുരത്താനുള്ള മികച്ച മാര്‍ഗമാണ്. തൈലത്തില്‍ അടങ്ങിയിട്ടുള്ള ഡി ലിമോണീന്‍ എന്ന പദാര്‍ഥം ഇവയെ ദോഷമായി ബാധിക്കും. അതുകൊണ്ട് ചിതല്‍ ഉള്ളയിടങ്ങളില്‍ ഈ തൈലം തളിക്കുന്നത് നല്ലതാണ്. മൂന്ന് ദിവസം ഇത്തരത്തില്‍ തൈലം തളിച്ചാല്‍ ഇവയെ പൂര്‍ണമായും അകറ്റാനാകും.