പ്രായമാകുമ്പോൾ മുടി നരയ്ക്കുന്നത് സാധാരണയാണ്. എന്നാൽ വളരെ ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. പാരമ്പര്യം, സ്‌ട്രെസ്, മെലാനിന്‍റെ അഭാവം എന്നിവയെല്ലാമാണ് മുടി നരയ്ക്കാൻ കാരണമാകുന്ന പ്രധാന ഘടകങ്ങൾ. എന്നാൽ ഇത് പരിഹരിക്കാൻ രാസവസ്‌തുക്കൾ അടങ്ങിയ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ് മിക്കവരും. നിരന്തരമായി ഹെയർ ഡൈകൾ ഉപയോഗിക്കുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കും. അതിനാൽ മുടി കറുപ്പിക്കാനായി പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്. അത്തരത്തിൽ നരച്ച മുടി കറുപ്പിക്കാനും മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന 6 പ്രകൃതിദത്ത വഴികൾ പരിചയപ്പെടാം.
നെല്ലിക്ക
നെല്ലിക്കാ പൊടിയിൽ വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലമുടിയിൽ പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകി കളയാം. ഇത് രോമകൂപങ്ങളെ പുനരുജ്ജീവിപ്പിക്കാനും മെലാനിൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കാനും സഹായിക്കും.
മൈലാഞ്ചി
മൈലാഞ്ചി പൊടി വെള്ളത്തിൽ കലർത്തി മിക്‌സ് ചെയ്യുക. ഈ മിശ്രിതം തലയോട്ടി മുതൽ മുടിയുടെ അറ്റം വരെ തേച്ച് പിടിപ്പിക്കുക. രണ്ട് മണിക്കൂറിന് ശേഷം കഴുകി കളയാം. നരച്ച മുടിയ്ക്ക് ഇരുണ്ട നിറം നൽകാൻ സഹായിക്കുന്ന നല്ലരു പ്രകൃതിദത്ത മാർഗമാണിത്.
ബ്ലാക്ക് ടീ
മുടിയ്ക്ക് താൽക്കാലികമായി കറുപ്പ് നിറം നൽകാൻ ബ്ലാക്ക് ടീ സഹായിക്കും. അതിനായി കട്ടൻ ചായ മുടിയിൽ പുരട്ടക. 30 മിനിട്ടിന് ശേഷം കഴുകി കളയാം. നല്ല ഫലം ലഭിക്കുന്നതിനായി ആഴ്‌ചയിൽ നാലോ അഞ്ചോ തവണ ഇത് ആവർത്തിക്കുക.
റോസ്മേരി
ഒരു കപ്പ് റോസ്മേരി ടീ ഉണ്ടാക്കുക. ഇത് തണുത്തതിന് ശേഷം തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കുക. 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. മെലാനിൻ ഉത്പാദനം വർദ്ധിപ്പിച്ച് മുടിയുടെ സ്വാഭാവിക നിറം വീണ്ടെടുക്കാൻ ഇത് സഹായിക്കും. തലയോട്ടിയിലെ രക്തചംക്രമണം ഉത്തേജിപ്പിക്കാനും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
കറിവേപ്പില
ഫ്രഷ് കറിവേപ്പില വെളിച്ചെണ്ണയിലിട്ട് ചൂടാക്കുക. ഈ എണ്ണ തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. ഇതിൽ അടങ്ങിയിട്ടുള്ള ആൻ്റി ഓക്‌സിഡൻ്റുകൾ മുടിയിലെ മെലാനിൻ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുകയും നര മന്ദഗതിയിലാക്കുകയും ചെയ്യും.
ബേസിൽ
നല്ല ഫ്രഷ് ബേസിൽ ഇലകൾ വെളിച്ചെണ്ണയിലിട്ട് ചൂടാക്കുക. ഇത് തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കുക. ഇങ്ങനെ ചെയ്യുന്നത് രോമകൂപങ്ങളെ പോഷിപ്പിക്കാനും മെലാനിൻ ഉൽപാദനം ഉത്തേജിപ്പിക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു വിദഗ്‌ധന്‍റെ നിർദേശം തേടേണ്ടതാണ്.
Also Read :
1. താരൻ അകറ്റാൻ നാരങ്ങ ഉപയോഗിക്കേണ്ടത് ഇങ്ങനെ
2. മുടി കരുത്തുറ്റതായി നിലനിർത്താം; ഗ്രാമ്പൂ ഈ രീതിയിൽ ഉപയോഗിക്കൂ..