കേരളം

kerala

By lifestyle

Published : 5 hours ago

ETV Bharat / lifestyle

മലബന്ധത്തിന് കാരണമാകുന്ന അമ്പരപ്പിക്കുന്ന 7 കാര്യങ്ങൾ - Surprising Reasons of constipation

വൻകുടലിൽ നിന്ന് തന്നെ മലത്തിന്‍റെ ജലാംശം നഷ്‌ടപ്പെടുന്നത് മലബന്ധത്തിന് കാരണമാകുന്നു. ചിലതരം മരുന്നുകളുടെയും ഡയറ്ററി സപ്ലിമെൻ്റുകളുടെയും ഉപയോഗവും ഇതിന്‍റെ മറ്റ് കാരണങ്ങളാണ്.

REASONS OF CONSTIPATION  CONSTIPATION SYMPTOMS  മലബന്ധത്തിന്‍റെ കാരണങ്ങൾ  CONSTIPATION
Representative image (ETV Bharat)

ല ആളുകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മലബന്ധം. വയറ്റിൽ നിന്ന് പോകാനുള്ള ബുദ്ധിമുട്ട് അപൂർണമായ മലവിസർജ്ജനം എന്നിവയാണ് മലബന്ധത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ. പല കാരണങ്ങളാൽ നിങ്ങൾക്ക് മലബന്ധം ഉണ്ടായേക്കാം. വൻകുടലിൽ നിന്ന് തന്നെ മലത്തിന്‍റെ ജലാംശം നഷ്‌ടപ്പെടുന്നത് മലബന്ധത്തിലേക്ക് നയിക്കുന്ന ഒരു പ്രധാന കാരണമാണ്. മറ്റുള്ളവ എന്തൊക്കെയെന്ന് അറിയാം.

മലബന്ധത്തിന്‍റെ മറ്റ് കാരണങ്ങൾ

ഡയറ്ററി സപ്ലിമെൻ്റുകൾ

ധാതുക്കൾ, വിറ്റാമിനുകൾ, ഔഷധ സസ്യങ്ങൾ, അല്ലെങ്കിൽ പ്രോബയോട്ടിക്‌സ് എന്നിവ അടങ്ങിയ പ്രകൃതിദത്ത ഉൽപ്പന്നങ്ങളാണ് ഡയറ്ററി സപ്ലിമെൻ്റുകൾ. കാൽസ്യം പോലുള്ള ചില സപ്ലിമെൻ്റുകൾ മലബന്ധത്തിന് കാരണമാകുന്നതായി ചില പഠനങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. അയേൺ സപ്ലിമെൻ്റുകളും മലബന്ധത്തിന് കരണമാകുന്നവയാണ്. ഇത് മലബന്ധത്തിന് പുറമെ വയറിളക്കം പോലുള്ള രോഗങ്ങൾക്കും കാരണമാകുന്നു.

മരുന്നുകൾ

പലതരം മരുന്നുകളുടെ ഉപയോഗം മലബന്ധത്തിന് കാരണമാകുന്നവയാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ആൻഡ് ഡൈജസ്റ്റീവ് ആൻഡ് കിഡ്‌നി ഡിസീസസ് പറയുന്നു. അവ ഏതൊക്കെയെന്ന് നോക്കാം

  • നാർക്കോട്ടിക് വേദന സംഹാരികൾ
  • ആൻ്റീഡിപ്രസൻ്റുകൾ
  • കാൽസ്യമോ അലുമിനിയമോ അടങ്ങിയ ആൻ്റാസിഡുകൾ
  • ഡൈയൂററ്റിക്‌സ്
  • പാർക്കിൻസൺസ് രോഗ മരുന്നുകൾ
  • മസിൽ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ആൻ്റിസ്‌പാസ്മോഡിക്‌സ്, ആൻ്റികോളിനെർജിക്‌സ്

ഭക്ഷണക്രമം

ഭക്ഷണക്രമത്തിൽ പഴങ്ങൾ, ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. ഇത് ക്രമരഹിതമായതോ ബുദ്ധിമുട്ടുള്ളതോ ആയ മലവിസർജ്ജനത്തെ തടയാൻ സഹായിക്കുന്നു. ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതും മലബന്ധം തടയാൻ ഗുണം ചെയ്യും. വെള്ളം കുടിക്കുന്നത് കുറയുമ്പോഴും മലബന്ധം ഉണ്ടാകുന്നു. അതിനാൽ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഫാസ്റ്റ് ഫുഡ്, ലഘുഭക്ഷണങ്ങൾ, ശീതീകരിച്ച ഭക്ഷണം എന്നിവയും മലബന്ധത്തിന് കരണമാകുന്നവയാണ്. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.

ഗർഭധാരണം

ഗർഭാവസ്ഥയിൽ മലബന്ധം സാധാരണമായ കാര്യമാണ്. ഗർഭാവസ്ഥയുടെ അവസാന ഘട്ടത്തിലാണ് ഗർഭിണികളിൽ മലബന്ധം കൂടുതലായി കണ്ടുവരുന്നതെന്ന് അമേരിക്കൻ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്‌റ്റ്സ് പറയുന്നു. ഗർഭകാലത്തുണ്ടാകുന്ന ചില ഹോർമോണുകൾ ദഹനം മന്ദഗതിയിലാക്കുകയും കുടലിലെ പേശികൾക്ക് വിശ്രമം നൽകുകയും ചെയ്യുന്നു. ഇത് മലബന്ധം അനുഭവപ്പെടാൻ ഇടയാക്കുന്നു. മാത്രമല്ല ഗർഭാലത്തെ അവയവങ്ങളുടെ വികാസവും മലബന്ധത്തിന് കാരണമാകുന്നു.

പെൽവിക് ഫ്ലോർ അപര്യാപ്‌തത

പെൽവിക് ഫ്ലോറിലെ പേശികൾ, ടിഷ്യുകൾ എന്നിവ വിശ്രമിക്കുമ്പോഴോ ഇറുകുകയോ ചെയ്യുമ്പോൾ മലം കടന്നുപോകാൻ ബുദ്ധിമുട്ട് നേരിടുന്നു. ഇത് മലബന്ധത്തിന് കാരണമാകുന്നു.

വ്യായാമം

വ്യായാമത്തിന്‍റെ അഭാവം പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാകാൻ ഇടയാക്കാറുണ്ട്. അതിൽ ഒന്നാണ് മലബന്ധം. പതിവായി വ്യായാമം ചെയ്യുന്നത് മലബന്ധം അകറ്റാൻ സഹായിക്കും.

ദിനചര്യയിലേക്കുള്ള മാറ്റങ്ങൾ

ദൈനംദിന ദിനചര്യകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മലബന്ധം ഉണ്ടാകാൻ കാരണമാകുന്നു. ഭക്ഷണത്തിലെ മാറ്റം, മരുന്നിന്‍റെ ഉപയോഗം, വ്യായാമത്തിന്‍റെ അഭാവം, യാത്ര, പ്രായം ഇവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ആരോഗ്യവിദഗ്ദ്ധരുടെ സഹായം തേടേണ്ടത് എപ്പോൾ

മലബന്ധമുള്ള ഒരാളാണ് നിങ്ങളെങ്കിൽ ഈ ലക്ഷങ്ങൾ കണ്ടാൽ ഉടൻ ഒരു ആരോഗ്യവിദഗ്‌ധനെ സമീപിക്കേണ്ടതാണ്. അവ ഏതൊക്കെയെന്ന് നോക്കാം

  • ഓക്കാനം
  • ഛർദ്ദി
  • വീർക്കുക
  • മൂന്ന് ദിവസം വയറ്റിൽ നിന്നും പോകാത്ത സ്ഥിതി
  • വയറുവേദന
  • മലത്തിൽ രക്തം

ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read:ചായ കുടിയോടൊപ്പം പുകവലിക്കാറുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടം

ABOUT THE AUTHOR

...view details