ആലപ്പുഴ: കഴിഞ്ഞ രണ്ട് ആഴ്‌ചയായി അമ്പലപ്പുഴ ചേർത്തല താലൂക്കുകളിലെ ജനങ്ങളെ രാത്രി കാലങ്ങളിൽ ഭീതിയിൽ ആഴ്‌ത്തിയ മോഷണ സംഘത്തിലെ പ്രധാനിയും മണ്ണഞ്ചേരി പൊലീസ് ചാർജ് ചെയ്‌ത കേസിലെ ഒന്നാം പ്രതിയുമായ സന്തോഷിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രൊസിക്യൂഷന്‍ കോടതിയില്‍ അഞ്ച് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കുറ്റകൃത്യത്തിൽ പ്രതികളുടെ കൂട്ടാളികളാരൊക്കെയാണെന്നും തൊണ്ടി മുതലുകൾ ഒളിപ്പിച്ച സ്ഥലവും കണ്ടെത്തുന്നതിനും പ്രതി മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ഉൾപ്പടെയുള്ള കാര്യങ്ങൾ കണ്ടെത്തുന്നതിനും പ്രതിയുടെ വീടുൾപ്പടെയുള്ള സ്ഥലങ്ങൾ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുന്നതിനും പ്രതിയെ കസ്റ്റഡിയിൽ ആവശ്യമാണെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ നാഗേശ്വരി വാദിച്ചു.
എന്നാല്‍ പ്രതിയെ കേരളത്തിൽ നാളിതുവരെ ഒരു കേസിലും ശിക്ഷിച്ചിട്ടില്ല എന്നും പഴയ കേസുകളാണ് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കുത്തിപൊക്കി കൊണ്ട് വരുന്നതെന്നും പ്രതിഭാഗം വാദിച്ചു. മൂന്ന് കേസുകളും ഒന്നിച്ച് അന്വേഷണം നടത്തുന്നതിനാലും പ്രതിയെ നേരത്തെ അറസ്റ് ചെയ്‌തു വിശദമായി ചോദ്യം ചെയ്‌ത് പരാതിക്കാരെ നേരിൽ കാണിച്ചു തെളിവെടുപ്പ് നടത്തിയതിനാലും കസ്റ്റഡി അപേക്ഷയിൽ പറയുന്ന അഞ്ച് ദിവസം ജനശ്രദ്ധ പിടിച്ചു പറ്റുന്നത്തിന് വേണ്ടി മാത്രമാണെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.
വെറും ഒരു ടാറ്റൂവിൻ്റെ അടിസ്ഥാനത്തിൽ മാത്രം പ്രതിയെ തിരിച്ചറിഞ്ഞു എന്നുള്ള പൊലീസിൻ്റെ നിഗമനം യഥാർഥ പ്രതികളെ സംരക്ഷിക്കുന്നതിനും ജനരോഷം തണുപ്പിക്കുന്നതിനുമാണെന്നും അഡ്വ പിപി ബൈജു ബോധിപ്പിച്ചു.
Also Read: യുവതിയെ കൊന്ന് കുഴിച്ചു മൂടി കോണ്‍ക്രീറ്റ് ചെയ്‌തതായി സംശയം; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്