ETV Bharat / state

'സാദിഖലി തങ്ങളെ വിമര്‍ശിച്ചത് രാഷ്‌ട്രീയ നേതാവെന്ന നിലയില്‍'; മുഖ്യമന്ത്രിയെ ന്യായീകരിച്ച് ഇപി - EP ON CM SADIQ ALI THANGAL REMARK

സാദിഖലി തങ്ങളെ വിമർശിച്ചതില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് ഇപി ജയരാജന്‍. എന്താണിപ്പോള്‍ മുസ്‌ലീം ലീഗിന് സംഭവിച്ചതെന്നും ചോദ്യം.

EP JAYARAJAN  CM PINARAYI VIJAYAN CONTROVERSY  SADHIQUE ALI THANGAL  എസ്‌ഡിപിഐ ജമാഅത്തെ ഇസ്ലാമി
EP jayarayan And CM pinarayi Vijayan (Reporter)
author img

By

Published : Nov 19, 2024, 3:22 PM IST

കാസർകോട്: മുഖ്യമന്ത്രിയെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. സാദിഖലി തങ്ങളെ വിമർശിച്ചത് രാഷ്‌ട്രീയ പാർട്ടി നേതാവ് എന്ന നിലയിലാണ്. എസ്‌ഡിപിഐയുമായും ജമാഅത്തെ ഇസ്‌ലാമിയുമായും സഖ്യമുണ്ടാക്കുന്നത് അവരെ എതിർക്കാൻ കഴിയാത്തതുകൊണ്ടാണെന്നും ഇപി.

ജമാഅത്തെ ഇസ്‌ലാമിയെ മുസ്‌ലീം ലീഗ് പ്രസിഡന്‍റുമാർ മുൻകാലത്തും എതിർത്തിട്ടുണ്ട്. ആ നിലപാടിൽ നിന്ന് എന്താണ് ഇപ്പോൾ മുസ്‌ലീം ലീഗിന് സംഭവിച്ചതെന്നും ജയരാജൻ ചോദിച്ചു. ഇത് മുസ്‌ലീം ലീഗിന് ക്ഷീണമാണ്. ജമാഅത്തെ ഇസ്‌ലാമി പിന്തുണക്കുന്നത് ആർഎസ്എസിന് കരുത്തേകും പോലെയാണെന്നും ജയരാജൻ കാസർകോട് പറഞ്ഞു.

ep jayarajan (ETV)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതേസമയം സാദിഖലി തങ്ങൾക്കെതിരായ വിമർശനം സിപിഎം തുടരുകയാണ്. രാഷ്ട്രീയ വിമർശനം പറയുമ്പോൾ മതനേതാവിന്‍റെ പരിവേഷം നൽകി പ്രതിരോധിക്കുകയാണെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയും പ്രസ്‌താവനയിറക്കി.

Read More: മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: ലത്തീൻ രൂപത മെത്രാന്മാരുമായി മുസ്‌ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.