ETV Bharat / lifestyle

രോഗങ്ങളെ ചെറുക്കാൻ മട്ടൺ കാൽ സൂപ്പ്; ഇതുപോലെ ഉണ്ടാക്കി നോക്കൂ!

പനി, ചുമ, സന്ധിവേദന എന്നിവ അകറ്റാൻ പരീക്ഷിക്കാം മട്ടൺ കാൽ സൂപ്പ്. പോഷകസമൃദ്ധമായ ഈ സൂപ്പ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

MUTTON SOUP RECIPE  RECIPE FOR MUTTON BONE SOUP  മട്ടൺ കാൽ സൂപ്പ്  TASTY AND HEALTHY MUTTON SOUP
Representational Image (ETV Bharat)
author img

By ETV Bharat Lifestyle Team

Published : Nov 14, 2024, 7:52 PM IST

നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് മട്ടൺ കാൽ സൂപ്പ്. പനി, ചുമ, സന്ധിവേദന എന്നിവയ്ക്ക് പണ്ട് കാലം മുതൽക്കേ ഇത് മരുന്നായി ഉപയോഗിച്ച് വരുന്നു. പ്രോട്ടീൻ, വിറ്റാമിൻ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഇൻഫ്‌ളമേഷൻസ് കുറയ്ക്കാനും വൈറൽ ഇൻഫക്ഷനുകൾ തടയാനും ഇത് ഗുണകരമാണ്. ആരോഗ്യ ഗുണങ്ങളുടെ കലവറയായ ആട്ടിൻ കാൽ സൂപ്പ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • മട്ടൺ കാൽ - 1 കിലോ
  • കുരുമുളക് - 1 ടീസ്‌പൂൺ
  • ജീരകപ്പൊടി - 1 ടീസ്‌പൂൺ
  • ഇഞ്ചി - 1 കഷണം
  • വെളുത്തുള്ളി - 10 അല്ലി
  • ചെറിയുള്ളി - 1 പിടി
  • പച്ചമുളക് - 4 എണ്ണം
  • തക്കാളി - 1/2
  • മഞ്ഞൾ പൊടി - 1/2 ടീസ്‌പൂൺ
  • കറിവേപ്പില - 20 എണ്ണം
  • മല്ലിയില - 1 പിടി
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - 2 ലിറ്റർ

തയ്യാറാക്കുന്ന വിധം

ആദ്യം മഞ്ഞളും ഉപ്പും ചേർത്ത് ആട്ടിൻ കാൽ നല്ലപോലെ വൃത്തിയാക്കിയ ശേഷം മാറ്റി വയ്ക്കാം. ശേഷം ഒരു മിക്‌സർ ജാർ എടുത്ത് അതിലേക്ക് കുരുമുളക്, ജീരകം, കറിവേപ്പില എന്നിവയിട്ട് നന്നായി അരച്ചെടുക്കുക. ശേഷം തൊലികളഞ്ഞ ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി, തക്കാളി, പചമുളക് എന്നിവ ചേർത്ത് വീണ്ടും നല്ലപോലെ അരച്ചെടുക്കുക. പിന്നെ കഴുകി വച്ചിരിക്കുന്ന മട്ടൻ കാൽ ഒരു കുക്കറിലേക്കിടുക. ഇതിലേക്ക് അൽപ്പം മഞ്ഞൾ, ഉപ്പ്, നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം, 2 ലിറ്റർ വെള്ളം എന്നിവ ചേർക്കുക. തീ ഹൈ ഫ്ലേമിലിട്ട് 10 മുതൽ 12 വിസിൽ വരുന്നത് വരെ വേവിക്കാം. കുക്കറിന്‍റെ പ്രഷർ പോയതിന് ശേഷം ചെറുതായി അരിഞ്ഞ മല്ലിയില കൂടി ചേർത്ത് നല്ല പോലെ ഇളക്കുക. സ്വാദിഷ്‌ടമായ നാടൻ ആട്ടിൻ കാൽ സൂപ്പ് തയ്യാർ.

Also Read : തണുപ്പ് കാല രോഗങ്ങളെ തടയാം, ഈ സൂപ്പ് കുടിച്ച്; റെസിപ്പി ഇതാ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.