ഹൈദരാബാദ്: തന്‍റെ യൂട്യൂബ് ചാനലിൽ നിരവധി ഫോളോവേഴ്‌സിനെ നേടിയതിന് പിന്നാലെ പുതിയ അതിഥിയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുന്നു. ഇന്‍റര്‍നെറ്റിന്‍റെ അതിർവരമ്പുകൾ തകർക്കാന്‍ കഴിയുന്ന അതിഥിയെത്തുമെന്ന് കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ അനൗൺസ് ചെയ്‌തിരുന്നു. ഇതോടെ തരംഗമാകാൻ പോകുന്ന റൊണാൾഡോയുടെ അതിഥി അര്‍ജന്‍റീന സൂപ്പര്‍ താരം മെസിയാണോയെന്ന ചർച്ചയിലാണ് കായിക ലോകം.
ക്രിസ്റ്റ്യാനോയുടെ സമീപകാല വീഡിയോകളിലൊന്നിൽ മുൻ സഹതാരം മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ റിയോ ഫെർഡിനാൻസും പ്രത്യക്ഷപ്പെട്ടിരുന്നു. ആരാണ് വീഡിയോയില്‍ വരുന്നത് എന്നറിയാന്‍ ഫെർഡിനാൻഡിന് ആകാംക്ഷയുണ്ട്. കായിക താരമോ ഗായകനോ ആരാണ് ആ അതിഥി എന്നറിയാനുള്ള ആഗ്രഹം ഫെർഡിനാൻഡ് പങ്കുവയ്ക്കുന്നുണ്ട്.
പുതിയ അതിഥിയെ ഊഹിക്കാൻ ഫെർഡിനാൻഡ് വ്യത്യസ്തമായ ചോദ്യങ്ങൾ ചോദിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. തന്‍റെ യൂട്യൂബ് ചാനലിൽ പുതിയ അതിഥി എത്തുമ്പോൾ ഇന്‍റർനെറ്റ് തീ പടരുമെന്ന് റൊണാൾഡോ സംഭാഷണത്തിനൊടുവിൽ കൂട്ടിച്ചേർത്തു. പിന്നാലെ പുതിയ അതിഥി ആരായിരിക്കുമെന്ന് ആരാധകരും സോഷ്യൽ മീഡിയ ഉപയോക്താക്കളും വ്യത്യസ്‌ത പേരുകളുമായി രംഗത്തെത്തി.
റൊണാൾഡോ യുട്യൂബ് ചാനൽ ആരംഭിച്ച അന്ന് തന്നെ ചാനലിന് 20 മില്യൺ സബ്സ്ക്രൈബേഴ്സിനെ ലഭിച്ചിരുന്നു. നിലവിൽ 67 മില്യൺ ആളുകളാണ് യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്.
Cristiano Ronaldo said he is " going to break the internet" with his next guest on his youtube channel 😮
— ESPN FC (@ESPNFC) November 17, 2024
who could it be? 👀 pic.twitter.com/o1rsjA3iZC
അതേസമയം പോളണ്ടിനെതിരായ യുവേഫ നേഷൻസ് ലീഗ് മത്സരത്തിലാണ് റൊണാൾഡോ അവസാനമായി കളിച്ചത്. ടീമിനായി രണ്ട് ഗോളുകൾ നേടി. 72-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ആദ്യ ഗോൾ നേടിയപ്പോൾ 87-ാം മിനിറ്റിൽ ബൈസിക്കിൾ കിക്കിലൂടെ തകർപ്പൻ ഗോൾ നേടി.
ഇന്നലെ ക്രൊയേഷ്യയ്ക്കെതിരെ നടന്ന മത്സരത്തിൽ റൊണാൾഡോയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. മത്സരം 1-1ന് സമനിലയില്‍ കലാശിച്ചു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ദേശീയ ടീമിനൊപ്പമാണ് മെസി. നവംബർ 20ന് നടക്കുന്ന മത്സരത്തിൽ അർജന്‍റീന പെറുവിനെ ഏറ്റുമുട്ടും.
Cristiano Ronaldo: “My next guest on YouTube will break the Internet.” pic.twitter.com/OGW9g2cqQp
— Total Football (@TotalFootbol) November 17, 2024
Also Read: പെർത്ത് ടെസ്റ്റിൽ രോഹിതിനും ഗില്ലിനും പകരം ആരായിരിക്കും? ഇന്ത്യയുടെ സാധ്യതാ താരങ്ങളെ അറിയാം