റോസ് റോസെറ്റ് ( Rose rosette), ഈ പേര് അത്ര സുപരിചതമല്ലെങ്കിലും റോസാച്ചെടി വളര്‍ത്തുന്നതില്‍ ഏറെപ്പേരും അഭിമുഖീകരിക്കേണ്ടി വന്ന ഒരു വില്ലനാണിത്. പൂക്കളുടെ ഭംഗി ഇല്ലാതാക്കുന്ന റോസ് റോസെറ്റ് റോസാച്ചെടിയെ കൊല്ലുന്ന ഒരു വൈറസ് രോഗമാണ്. ഒരു തരം പുഴു വഴിയാണ് ഈ വൈറസ് ചെടിയെ ബാധിക്കുന്നത്.
ഈ രോഗം ഒരു ചെടിയില്‍ പിടിപെട്ടാല്‍ മറ്റുള്ളവയിലേക്കും വളരെ ഏറെ വേഗത്തില്‍ വ്യാപിക്കും. അതുവഴി നിങ്ങളുടെ റോസാ പൂന്തോട്ടം തന്നെ ഇല്ലാവാതാനും സാധ്യതയുണ്ട്. അതിനാല്‍ തന്നെ റോസ് റോസെറ്റിനെ ഒരിക്കലും നിസാരമായി എടുക്കരുത്.
റോസ് റോസെറ്റ് രോഗത്തിന്‍റെ ലക്ഷണങ്ങള്‍ എപ്പോഴും ഒരുപോലെ ആവണമെന്നില്ല. എന്നാല്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ ചെടികളില്‍ കാണപ്പെടുകയാണെങ്കില്‍ അതു റോസ് റോസെറ്റ് ആണെന്ന് ഉറപ്പിച്ചോളൂ..
ലക്ഷണങ്ങള്‍
രോഗം ബാധിച്ച റോസാച്ചെടിയില്‍ അസാധാരണമാംവിധം നീളമുള്ളതും ഫ്ലെക്‌സിബിളായ തണ്ടുകളും ഉണ്ടാവുക. ചെറുതും വികൃതവും തമ്മില്‍ പിണഞ്ഞതുമായ ചില്ലകള്‍ കൂട്ടമായി വളരുക. തണ്ടിൽ മുള്ളുകളുടെ എണ്ണത്തിൽ അസാധാരണമായ വർധനവ്.
ഇലകൾ ചെറുതാകുകയോ, വികൃതമാകുകയോ, ചുരുണ്ടുപോകുകയോ ചെയ്യാം. ഇളം തളിരുകളും ഇലകളും പച്ചയായി വളരുന്നതിന് പകരം ചുവപ്പ് അല്ലെങ്കിൽ പർപ്പിൾ നിറം നിലനിർത്തല്‍.