പ്രഭാത ഭക്ഷണമായി ദോശ കഴിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് പലരും. അരിയും ഉഴുന്നും അരയ്ക്കാൻ മറന്നാൽ ഗോതമ്പ് കലക്കി ദോശ ചുടുന്നവർ നിരവധിയാണ്. എന്നാൽ ഇനി വെറുതെ ഗോതമ്പ് കലക്കി ദോശ ചുടുന്നതിന് പകരം ഒരു വെറൈറ്റി രീതി പരീക്ഷിക്കാം. വളരെ രുചികരമായ സ്‌പെഷ്യൽ ഗോതമ്പ് ദോശ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ഈസി റെസിപ്പി ഇതാ...
ആവശ്യമായ ചേരുവകൾ
- ഗോതമ്പ് പൊടി- 1 കപ്പ്
- ഉള്ളി - 1 എണ്ണം
- പച്ചമുളക് - 2 എണ്ണം
- ഇഞ്ചി - 2 ടീസ്‌പൂൺ
- മഞ്ഞൾ പൊടി - 2 നുള്ള്
- കുരുമുളക് പൊടി - 2 നുള്ള്
- കായപ്പൊടി - ഒരു നുള്ള്
- കറിവേപ്പില - 1 തണ്ട്
- കടുക് - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
- എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഗോതമ്പ് പൊടിയിലേക്ക് ആവശ്യമായ വെള്ളം, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ ഒഴിക്കുക. ഇതിലേക്ക് ചെറുതായി അറിഞ്ഞു വച്ച ഉള്ളി, പച്ചമുളക് എന്നിവയിട്ട് വഴറ്റുക. ഇവയുടെ നിറം മാറി വരുമ്പോൾ മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. വെന്തു കഴിഞ്ഞാൽ നേരത്തെ തയ്യാറാക്കി വച്ച മാവിലേക്ക് ഈ മസാല ചേർക്കുക. ശേഷം സാധാരണ ദോശ തയ്യാറാക്കുന്നത് പോലെ ചുട്ടെടുക്കാം. രുചികരമായ ഗോതമ്പ് ദോശ റെഡി.
Also Read : വായിലിട്ടാൽ അലിഞ്ഞു പോകും; തേനൂറും രുചിയിൽ കാരമൽ പുഡ്ഡിങ് തയ്യാറാക്കാം