കേരളം

kerala

ETV Bharat / lifestyle

കൂർക്കംവലി അകറ്റാം; ഇതാ ചില എളുപ്പവഴികൾ - How to stop snoring

അമിതവണ്ണം, മദ്യപാനം, പുകവലി, തെറ്റായ സ്ലീപ്പിങ് പൊസിഷൻ എന്നിവ കൂർക്കംവലിയുടെ വിവിധ കാരണങ്ങളാണ്. കൂർക്കംവലി അകറ്റാൻ സഹായിക്കുന്നു എളുപ്പവഴികൾ എന്തൊക്കെയെന്ന് അറിയാം.

TIPS TO PREVENT SNORING  NATURAL TIPS TO PREVENT SNORING  HOME REMEDIES TO STOP SNORING  കൂർക്കംവലി എങ്ങനെ തടയാം
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Oct 2, 2024, 4:54 PM IST

റക്കത്തിൽ കൂർക്കംവലിക്കുന്നവർ നിരവധിയാണ്. എന്നാൽ കൂർക്കംവലിക്കുന്ന കാര്യം നമ്മൾ അറിയുന്നത് മറ്റുള്ളവർ പറഞ്ഞാകും. ഇതിനു പിന്നിൽ നിരവധി കാരണങ്ങൾ ഉണ്ടാകാം. മൂക്കിന്‍റെ പാലം വളഞ്ഞിരിക്കുക, മൂക്ക് അടഞ്ഞിരിക്കുക, അമിതവണ്ണം, അലർജി, ജലദോഷം, സൈനസൈറ്റിസ്, തെറ്റായ സ്ലീപ്പിങ് പൊസിഷൻ എന്നിവ കൂർക്കംവലിയുടെ കാരണങ്ങളാണ്. എന്നാൽ ശരിയായ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് പ്രധാനം. കൂർക്കംവലി അകറ്റാൻ ഇതാ ചില എളുപ്പവഴികൾ.

ചരിഞ്ഞ് കിടക്കുക

മലർന്ന് കിടക്കുന്നതിന് പകരം ഒരു വശത്തേക്ക് ചരിഞ്ഞു കിടക്കുക. ഇത് കൂർക്കംവലി കുറയ്ക്കാൻ സഹായിക്കും.

മദ്യപാനം ഒഴിവാക്കുക

അമിതമായ മദ്യപാനം കൂർക്കംവലിയ്ക്ക് കരണമാകുന്നവയാണ്. കൂർക്കംവലിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഉറങ്ങുന്നതിന് മുമ്പുള്ള അമിതമായ മദ്യപാനം ഒഴിവാക്കുക.

പുകവലിഒഴിവാക്കുക

പുകവലിയ്ക്കുന്ന ആളുകളിൽ കൂർക്കംവലിയ്ക്കുള്ള സാധ്യത കൂടുതലാണ്. അതിനാൽ പുകവലി ഒഴിവാക്കാം.

മിതമായ അത്താഴം

രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് കൂർക്കംവലിക്ക് കാരണമാകും. ഉറങ്ങുന്നതിന്‍റെ 2 മുതൽ 3 മണിക്കൂർ മുന്നേ അത്താഴം കഴിക്കാൻ ശ്രദ്ധിക്കുക. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ രാത്രി കാലങ്ങളിൽ ഒഴിവാക്കുന്നതാണ് നല്ലത്. വയറു നിറയെ ഭക്ഷണം കഴിച്ച ശേഷം ഉറങ്ങുന്നത് കൂർക്കംവലി വർധിക്കാൻ ഇടയാകും.

ശരീരഭാരം നിയന്ത്രിക്കുക

അമിതവണ്ണമുള്ള ആളുകൾ പൊതുവെ കൂർക്കംവലിക്കുന്നവരായിരിക്കും. അതിനാൽ അമിതവണ്ണമുള്ളവർ ശരിയായ ശരീരഭാരം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ഇത് കൂർക്കംവലി തടയാൻ സഹായിക്കും.

വ്യായാമം പതിവാക്കുക

പതിവായി വ്യായാമം ചെയ്യുന്നത് കൂർക്കംവലിയ്ക്ക് ആശ്വാസം നൽകും. ഉറക്കത്തിന്‍റെ ആഴം, തീവ്രത എന്നിവ കൂട്ടാൻ വ്യായാമം വളരെയധികം സഹായിക്കുന്നു.

നിർജ്ജലീകരണം

നിർജ്ജലീകരണവും കൂർക്കംവലി ഉണ്ടാക്കിയേക്കാം. അതിനാൽ രാത്രി ഉറങ്ങുന്നതിനു മുമ്പ് ധാരാളം വെള്ളം കുടിക്കുക. ഇത് കൂർക്കംവലി കുറയ്ക്കാൻ സഹായിക്കും.

വായ അടച്ച് ഉറങ്ങുക

വായ തുറന്ന് ഉറങ്ങുന്ന ശീലം പലർക്കുമുണ്ട്. ഇത് കൂർക്കംവലിയ്ക്ക് കാരണമാകുന്നു. അതിനാൽ ഉറങ്ങുമ്പോൾ വായ അടച്ചുവയ്ക്കാൻ ശ്രദ്ധിക്കുക.

തലയണ ഉപയോഗിക്കാം

കിടന്നുറങ്ങുമ്പോൾ ഒന്നിലധികം തലയണകൾ ഉപയോഗിക്കാം. തല ഉയരത്തിൽ വച്ച് കിടക്കുന്നത് ശ്വാസനാളം തുറക്കാൻ സഹായിക്കും. ഇത് കൂർക്കംവലി അകറ്റാൻ ഗുണം ചെയ്യും.

ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read

ഗർഭിണികളിലെ ഉറക്കക്കുറവ് കുഞ്ഞുങ്ങളുടെ വളർച്ചയെ ബാധിക്കുമോ? അറിയാം

ജോലിസമയത്ത് ഉറക്കം തൂങ്ങാറുണ്ടോ ? കാരണങ്ങൾ ഇതാകാം

ABOUT THE AUTHOR

...view details