വീടിന്‍റെ അകത്തളങ്ങൾ ഭംഗിയുള്ളതാക്കാനും പോസിറ്റീവ് എനർജി ലഭിക്കാനും ഇൻഡോർ പ്ലാന്‍റുകൾ വളർത്തുന്നവർ നിരവധിയാണ്. മണി പ്ലാന്‍റ്, സ്നേക്ക് പ്ലാന്‍റ്, ഓർക്കിഡ്, പീസ് ലില്ലി, മോൺസ്റ്റെറ, അരെക്ക പാംസ് തുടങ്ങിയവ ഉൾപ്പെടെയുള്ള ചെടികളാണ് മിക്ക വീടുകളിലും കണ്ടു വരാറുള്ളത്. വായു ശുദ്ധീകരിക്കാനും വീടിനുള്ളിൽ നല്ല മണം പരത്താനും ഇൻഡോർ പ്ലാന്‍റുകൾ സഹായിക്കും. മാത്രമല്ല കണ്ണുകൾക്ക് ഉന്മേഷം നൽകാനും സമ്മർദ്ദം കുറയ്ക്കാനും വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താനുമൊക്കെ ഇൻഡോർ പ്ലാന്‍റുകൾ വളർത്തുന്നത് നല്ലതാണ്. ചില ഇൻഡോർ പ്ലാന്‍റുകൾക്ക് നല്ല പരിപാലനം ആവശ്യമാണ്. എന്നാൽ കുറഞ്ഞ പരിപാലനവും മനുഷ്യരേക്കാൾ കൂടുതൽ കാലം ജീവിക്കുന്നതുമായ പ്ലാന്‍റുകളുമുണ്ട്. 50 വർഷത്തിലധികം ആയുസുള്ള ചില ഇൻഡോർ പ്ലാന്‍റുകൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
മോൺസ്റ്റെറ
തിളക്കമുള്ളതും സുന്ദരവുമായ ഇലകളുള്ള ഒരു ഇൻഡോർ ചെടിയാണ് മോൺസ്റ്റെറ. പരിപാലനം അൽപ്പം കൂടുതൽ വേണമെങ്കിലും കൂടുതൽ കാലം ജീവിക്കുന്ന ഒരു ചെടിയാണിത്.
സ്നേക്ക് പ്ലാന്‍റ്
വളരെ മനോഹരമായ ഒരു ഇൻഡോർ ചെടിയാണ് സ്നേക്ക് പ്ലാന്‍റ്. വീടിനുള്ളിൽ നല്ല ഗന്ധം, പോസിറ്റീവ് എനർജി എന്നിവ പരത്താൻ ഈ ചെടി സഹായിക്കും. വളരെ കുറച്ച് പരിപാലനം മാത്രമേ ഈ പ്ലാന്‍റിന് ആവശ്യമായുള്ളൂ. ആഴ്‍ചയിൽ ഒന്നോ രണ്ടോ തവണ മാത്രം നനച്ചാൽ പോലും വളരെ വേഗത്തിൽ വളരുന്ന ചെടിയാണിത്. മാത്രമല്ല ദീർഘകാലം ജീവിക്കാനും ഇതിന് സാധിക്കും.
സ്പൈഡർ പ്ലാന്‍റ്
സ്‌നേക്ക് പ്ലാന്‍റിനെ പോലെ അധികം പരിപാലനം ആവശ്യമില്ലാത്ത മറ്റൊരു ചെടിയാണ് സ്പൈഡർ പ്ലാന്‍റ്. മനോഹരവും വളഞ്ഞ ഇലകളുള്ളതുമായ ഈ ചെടിയ്ക്ക് കുറഞ്ഞ സൂര്യപ്രകാശമുള്ള അന്തരീക്ഷത്തിലും വളരാൻ സാധിക്കും. ദീർഘകാലം ജീവിക്കാൻ കഴിയുന്ന ഒരു പ്ലാന്‍റ് കൂടിയാണ് സ്പൈഡർ പ്ലാന്‍റ്.
ഫിഡിൽ ലീഫ് ഫിഗ്
മനോഹരമായ ഒരു ഇൻഡോർ പ്ലാന്‍റാണ് ഫിഡിൽ ലീഫ് ഫിഗ്. വലിയ ഇലകളുള്ള ഈ ചെടിയ്ക്ക് പരിപാലനം അൽപ്പം കൂടുതൽ ആവശ്യമാണ്. എന്നാൽ വീടിന്‍റെ അകത്തളങ്ങൾ ആകർഷകമാക്കാൻ ഇവ വളരെയധികം സഹായിക്കും. ഇടയ്ക്കിടെ മാറ്റി നട്ടുപിടിപ്പിക്കുകയും രണ്ടോ മൂന്നോ മാസങ്ങൾ കൂടുമ്പോൾ വെട്ടിമാറ്റുകയോ ചെയ്യുന്നതിലൂടെ വർഷങ്ങളോളം ജീവിക്കാൻ ഈ ചെടിയ്ക്ക് സാധിക്കും.
ജേഡ് പ്ലാന്‍റ്
വീടിനുള്ളിൽ വളർത്താൻ ഏറ്റവും അനുയോജ്യവും സുന്ദരവുമായ ചെടികളിൽ ഒന്നാണ് ജേഡ് പ്ലാന്‍റ്. ഇൻഡോർ പ്ലാന്‍റാണെങ്കിലും സൂര്യപ്രകാശവും വെള്ളവും ധാരാളം ആവശ്യമാണ് ഈ ചെടിയ്ക്ക്. പെട്ടന്ന് വളരുകയും പൂക്കുകയും ചെയ്യുന്ന ജേഡ് പ്ലാന്‍റ് വീട് മനോഹരമാക്കാൻ സഹായിക്കും.
കറ്റാർവാഴ
നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ് കറ്റാർവാഴ. കുറഞ്ഞ പരിപാലനം മാത്രം ആവശ്യമായ കറ്റാർവാഴ ഒരു ഇൻഡോർ പ്ലാന്‍റ് കൂടിയാണ്. 50 വർഷത്തിലധികം ജീവിക്കാൻ കറ്റാർവാഴയ്ക്കാകും. ഇവ നന്നായി വളരാൻ സൂര്യപ്രകാശം ഉള്ളിടത്ത് സൂക്ഷിക്കുകയോ പതിവായി വെട്ടികൊടുക്കുകയോ വേണം.
സീ പ്ലാന്‍റ്
കാണാൻ വളരെയധികം സുന്ദരമായ ഇലകളുള്ള ഒരു ചെടിയാണ് സീ പ്ലാന്‍റ്. വളരെ കുറച്ച് പരിപാലനം മാത്രം ആവശ്യമായ ഈ ചെടി ഒരു അലങ്കാര ചെടി കൂടിയാണ്. കൂടുതൽ കാലം ജീവിക്കാനുള്ള കഴിവും സീ പ്ലാന്‍റിനുണ്ട്. പോത്തോസ്
ദീർഘകാലം വളരുന്ന ഒരു ചെടിയാണ് പോത്തോസ്. ഇൻഡോർ ഗാർഡനിലെ പ്രധാനിയാണ് ഈ ചെടി. വളരെ എളുപ്പത്തിൽ പരിപാലിക്കാവുന്ന ഈ ചെടി വീടിന്‍റെ അകത്തങ്ങൾ മനോഹരമാക്കാൻ സഹായിക്കും.
മനുഷ്യരേക്കാൾ കൂടുതൽ ആയുസുള്ള ട്രെന്‍ഡിങ് ഇൻഡോർ പ്ലാന്‍റുകൾ - LONGEST LASTING INDOOR PLANT
50 വർഷത്തിൽ അധികം ജീവിക്കുന്ന ഇൻഡോർ പ്ലാന്‍റുകൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
Representative Image (Freepik)
Published : Feb 11, 2025, 1:33 PM IST