എല്ലാ ദിവസവും നിങ്ങള്‍ പാഴാക്കി കളയുന്ന ഒരു സാധനത്തിന് നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ കഴിയും എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അതേ, നിങ്ങള്‍ എല്ലാ ദിവസവും ചോറ് വേവിച്ച് കഴിഞ്ഞ് ഊറ്റി കളയുന്ന കഞ്ഞിവെളളം സൗന്ദര്യ പ്രദായിനിയാണ്. മുടിയ്ക്കും ചര്‍മത്തിനും ഒരുപോലെ പ്രയോജനകരമാണ് കഞ്ഞിവെളളം.
ഒഴിച്ചുകളയല്ലേ... ഗുണങ്ങളേറെ
പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റ്സും ധാരാളമായി അടങ്ങിയിരിക്കുന്ന ഔഷധമാണ് കഞ്ഞിവെളളം. കഞ്ഞിവെളളത്തില്‍ എട്ട് അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു.
ചര്‍മത്തിന്‍റെ തിളക്കം വര്‍ധിപ്പിക്കും:സൂര്യപ്രകാശം മൂലം മുഖത്ത് ഉണ്ടാകുന്ന കരുവാളിപ്പുകള്‍ ഇല്ലാതാക്കാന്‍ കഞ്ഞിവെളളം സഹായിക്കും. കൂടാതെ അമിതമായി യുവി രശ്‌മികള്‍ ഏറ്റ് തൊലിയില്‍ ഉണ്ടാകുന്ന പൊളളലുകളും പാടുകളും മാറ്റാനും കഞ്ഞിവെളളം സഹായിക്കും. എക്‌സിമ പോലെയുളള തൊലിയില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍ക്കും കഞ്ഞിവെളളം ഉപയോഗപ്രദമാണ്.
മുടി തഴച്ച് വളരാന്‍ സഹായിക്കും:കഞ്ഞിവെളളം മുടിയിഴകള്‍ക്ക് കൂടുതല്‍ തിളക്കും നല്‍കും. മുടി കൂടുതല്‍ മൃദുലമാക്കാനും സഹായിക്കും. മുടി വളര്‍ച്ച വേഗത്തിലാക്കുകയും കൊഴിച്ചില്‍ കുറയ്‌ക്കുകയും ചെയ്യും. മുടിയുടെ ആരോഗ്യം പരിപാലിക്കും. കഞ്ഞിവെളളത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റസും അകാല നര ചെറുക്കും. മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാനും ഇത് ഏറെ പ്രയോജനപ്രദമാണ്.
Also Read:പ്രായം 30 കഴിഞ്ഞോ ? എങ്കിൽ സ്‌ത്രീകൾ നിർബന്ധമായും കഴിക്കേണ്ട 9 ഭക്ഷണങ്ങൾ ഇതാ