പ്രായം മുപ്പത് കഴിഞ്ഞ സ്ത്രീകൾ ആരോഗ്യ കാര്യത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. നിത്യജീവിതത്തിലെ തിരക്ക് കാരണം ആരോഗ്യ സംരക്ഷിക്കുന്നതിന് വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ മറക്കുന്നവരാണ് പല സ്ത്രീകളും. ഇത് പലതരം ആരോഗ്യ പ്രശ്‌നങ്ങൾ വന്നു ചേരാൻ ഇടയാക്കും. അതിനാൽ ശരിയായ ഭക്ഷണക്രമവും വ്യായാമവുമൊക്കെ പിന്തുടരേണ്ടത് പ്രധാനമാണ്. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവർ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതും അത്യാവശ്യമാണ്. 30 ൽ എത്തിയ സ്ത്രീകൾ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഇവയാണ്.
ഇലക്കറികൾ
അയേൺ, കാത്സ്യം, വിറ്റാമിനുകൾ എന്നിവയുടെ സമ്പന്ന ഉറവിടമാണ് ഇലക്കറികൾ. ഇത് ഊർജ്ജം വർധിപ്പിക്കാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ഇത് പ്രതിരോധ സംവിധാനവും ദഹനവും മെച്ചപ്പെടുത്താൻ സഹായിക്കും. അതിനാൽ ഇലക്കറികൾ പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുക.
ബെറികൾ
ആന്‍റി ഓക്‌സിഡന്‍റുകളുടെ കലവറയാണ് ബെറി പഴങ്ങൾ. ഇത് പതിവായി കഴിക്കുന്നത് വാർദ്ധക്യത്തിന്‍റെ ലക്ഷണങ്ങൾ കുറയ്ക്കുകയും ഹൃദയാരോഗ്യം നിലനിർത്താനും സഹായിക്കുമെന്ന് ദി ജേണൽ ഓഫ് ന്യൂട്രീഷണൽ ബയോകെമിസ്ട്രി നടത്തിയ പഠനം കണ്ടെത്തി. വൈജ്ഞാനിക പ്രവർത്തനം പ്രോത്സാഹിപ്പിക്കാനും ബെറികൾ ഗുണം ചെയ്യും. അതിനാൽ ബെറികൾ പതിവായി ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
അവോക്കാഡോ
ആരോഗ്യകരമായ കൊഴുപ്പ്, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ അവോക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ആർത്തവ സമയത്തെ വേദന കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇത് ഗുണകരമാണ്. ഇതിലെ വൈറ്റമിനുകളും നാരുകളും ശരീരത്തിന്‍റ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ ഫലം ചെയ്യും.
മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മീനുകൾ ഡയറ്റിൽ ഉൾപ്പെടുത്താം. ഹൃദയാരോഗ്യം, ബ്രയിനിന്‍റെ പ്രവർത്തനം എന്നിവ മെച്ചപ്പെടുത്താനും ഹോർമോൺ സന്തുലിതമാക്കാനും ഇത് സഹായിക്കും.
മധുരക്കിഴങ്ങ്
വിറ്റാമിൻ എയുടെ നല്ലൊരു ഉറവിടമാണ് മധുരക്കിഴങ്ങ്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ചർമ്മരോഗ്യം സംരക്ഷിക്കാനും മധുരക്കിഴങ്ങ് കഴിക്കുന്നത് ഫലം ചെയ്യും. കൂടാതെ കാഴ്‌ചശക്തി വർധിപ്പിക്കാനും ഊർജ്ജം നിലനിർത്താനും ഇത് സഹായിക്കും. ശരീരത്തിലെ വീക്കം കുറയ്ക്കാനുള്ള കഴിവും മധുരക്കിഴങ്ങിനുണ്ട്.
നട്‌സ്
മഗ്നീഷ്യം, വിറ്റാമിനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ നട്‌സിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം സംരക്ഷിക്കാൻ സാഹായിക്കുമെന്ന് 2020 ൽ ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷൻ നടത്തിയ പഠനം പറയുന്നു. ദഹനം മെച്ചപ്പെടുത്താനും നട്‌സ് പതിവായി കഴിക്കുന്നത് ഗുണം ചെയ്യും. ആർത്തവ പ്രശ്‌നങ്ങൾ അകറ്റാനും എല്ലുകളെ ശക്തിപ്പെടുത്താനും നട്‌സ് സഹായിക്കും.
പയറുവർഗങ്ങൾ
പയറുവർഗങ്ങളിൽ പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ദിവസം മുഴുവൻ ഊർജം നിലനിർത്താനും പയറുവർഗങ്ങൾ പതിവായി കഴിക്കുന്നത് നല്ലതാണ്.
മഞ്ഞൾ
മുപ്പത് കഴിഞ്ഞ സ്ത്രീകൾ ഡയറ്റിൽ പതിവായി മഞ്ഞൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ശരീരത്തിലെ വീക്കം കുറയ്ക്കാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും ഇത് ഗുണകരമാണ്. സന്ധികളുടെ ആരോഗ്യം നിലനിർത്താനും ഇവ സഹായിക്കും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : ഈ 6 ശീലങ്ങൾ നിങ്ങളുടെ വൃക്കകളെ നശിപ്പിക്കും; അറിയേണ്ടതെല്ലാം