ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാലാം മത്സരത്തിലും പരാജയപ്പെട്ട് മാഞ്ചസ്റ്റർ സിറ്റി. കരുത്തരായ ലിവർപൂളിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പെപ് ഗ്വാർഡിയോളയുടെ സംഘം അടിയറവ് പറഞ്ഞത്. സിറ്റിയെ പരാജയപ്പെടുത്തിയതോടെ പോയിന്‍റ് പട്ടികയില്‍ ഒൻപത് പോയിന്‍റ് ലീഡോടെ ഒന്നാം സ്ഥാനത്താണ് ലിവർപൂള്‍. എല്ലാ ലീഗുകളിലുമായി സിറ്റിയുടെ ഏഴാം മത്സരത്തിലെ ആറാം പരാജയമാണിത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആൻഫീൽഡിൽ നടന്ന പോരാട്ടത്തില്‍ കോഡിഗാക്പോയും മുഹമ്മദ് സലാഹുമാണ് സിറ്റിയുടെ വലകുലുക്കിയത്. ജയത്തോടെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് ലിവർപൂൾ മുന്നേറുകയാണ്.13 മത്സരങ്ങളിൽ നിന്ന് 34 പോയിന്‍റാണ് ലിവർപൂളിനുള്ളത്. രണ്ടാമത് നില്‍ക്കുന്ന ആഴ്‌സനലിന് 25 പോയിന്‍റ് മാത്രമാണുള്ളത്. 23 പോയിന്‍റുമായി സിറ്റി അഞ്ചാമതാണ്.
What do you notice about Man Utd's average positions against Everton? 🔍
— Premier League (@premierleague) December 1, 2024
📊 @Oracle pic.twitter.com/Cmz726pASR
മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റർ യുനൈറ്റഡ് എതിരില്ലാത്ത നാലു ഗോളിന് എവർട്ടണനെ തകര്‍ത്തു. മാർക്കസ് റാഷ്‌ഫോർഡും (34,46) ജോഷ്വാ സിർക്‌സീയും (41,64) യുനൈറ്റഡിനായി ഇരട്ട ഗോളുകൾ നേടി. പുതിയ പരിശീലകനായി റൂബൻ അമോറിം സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള യുനൈറ്റഡിന്‍റെ പ്രീമിയർ ലീഗിലെ ആദ്യ ജയമായിരുന്നു.
Another Matchweek completed ✅
— Premier League (@premierleague) December 1, 2024
Who impressed you the most? 🧐 pic.twitter.com/0uH52DQSru
എവേ മത്സരത്തിൽ 5-2 എന്ന സ്‌കോറിന് ആഴ്‌സനൽ വെസ്റ്റ്ഹാമിനെ തോൽപ്പിച്ചു. ഗബ്രിയേൽ മഗാലസ്, ലിയനാർദോ ട്രൊസാർഡ്, മാർട്ടിൻ ഒഡേഗാർഡ്, കെയ് ഹാവർട്‌സ്, ബുകയോ സാക എന്നിവരായിരുന്നു ആഴ്‌സനലിനായി വലകുലുക്കിയത്. ആരോൺ വാൻ ബിസാക (36), എമേഴ്‌സൻ പാൽമെയ്‌റി (40) എന്നിവരായിരുന്നു വെസ്റ്റ് ഹാമിനായി തിരിച്ചടിച്ചത്. 4-2 എന്ന സ്‌കോറിന് ബേൺമൗത്ത് വോൾവ്‌സിനെ തോൽപ്പിച്ചു.
നോട്ടിങ്ഹാം ഫോറസ്റ്റ് ഒരു ഗോളിന് ഇപ്‌സ്വിച്ച് ടൗണിനെ തോൽപിച്ചു. ബ്രൻഡ്‌ഫോഡ് ലെസ്റ്റർ സിറ്റിയെ 4-1 എന്ന സ്‌കോറിന് തോൽപ്പിച്ചു. കെവിൻ സ്‌കാഡെയുടെ ഹാട്രിക് ഗോളിലായിരുന്നു ബ്രൻഡ്‌ഫോർഡിന്‍റെ ജയം.
Chelsea move level on points with second-place Arsenal 👊#CHEAVL pic.twitter.com/45AgPI1M8e
— Premier League (@premierleague) December 1, 2024
മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ചെൽസി ആസ്റ്റൺ വില്ലയെ തോൽപ്പിച്ചു. നിക്കോളാജ് ജാക്‌സൺ, എൻസോ ഫെർണാണ്ടസ്, കോലോ പാമർ എന്നിവരായിരുന്നു ചെൽസിക്കായി ഗോളടിച്ചത്. ടോട്ടനം-ഫുൾഹാം മത്സരം 1-1 എന്ന സ്‌കോറിന് സമനിലയില്‍ അവസാനിച്ചു. ബ്രണ്ണൻ ജോൻസനായിരുന്നു ടോട്ടനത്തിനായി ഗോൾ സ്വന്തമാക്കിയത്.
Also Read: ഫുട്ബോള്‍ സ്റ്റേഡിയം രക്തക്കളമായി, ആരാധകര്‍ തമ്മില്‍ കൂട്ടത്തല്ല്; നൂറിലധികം മരണം