സില്‍ക്ക് സ്‌മിതയുടെ യഥാര്‍ത്ഥ ജീവിതം സിനിമയാകുന്നു. സില്‍ക്ക് സ്‌മിതയുടെ ജന്‍മദിനത്തോടനുബന്ധിച്ചാണ് പുതിയ പ്രഖ്യാപനം. സിനിമയുടെ അനൗന്‍സ്‌മെന്‍റ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും.
'സില്‍ക്ക് സ്‌മിത - ക്വീന്‍ ഓഫ് ദി സൗത്ത്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇന്ത്യന്‍ വംശജയായ ഓസ്‌ട്രേലിയന്‍ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് ചിത്രത്തില്‍ സില്‍ക്ക് സ്‌മിതയായി എത്തുക.
എണ്‍പതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യയിലെ സെന്‍സേഷന്‍ താരമായിരുന്നു സില്‍ക്ക് സ്‌മിത. സില്‍ക്കിന്‍റെ ഗ്ലാമര്‍ ജീവിതത്തെയാകും ചിത്രത്തില്‍ പര്യവേഷണം ചെയ്യുക. ഒപ്പം നടിയുടെ കേട്ടിട്ടില്ലാത്ത ചില കഥകളിലൂടെയും ചിത്രം സഞ്ചരിക്കും. വിദ്യാബാലന്‍റെ 'ഡേര്‍ട്ടി പിക്‌ച്ചര്‍' എന്ന ചിത്രത്തിന് ശേഷം സില്‍ക്ക് സ്‌മിതയുടെ ജീവിതം സിനിമയാകുന്നു എന്ന പ്രത്യേകതയുമുണ്ട്.
താര പദവിയിലേക്കുള്ള അവരുടെ ഉയർച്ച മാത്രമല്ല ചിത്രം ചര്‍ച്ച ച്ചെയ്യുക, വനിതാ താരങ്ങളെ ചൂഷണം ചെയ്യുന്നതിൻ്റെ പേരിൽ പലപ്പോഴും വിമർശിക്കപ്പെട്ട ഒരു സിനിമ മേഘലയില്‍, സില്‍ക്ക് വ്യക്‌തിപരമായി നേരിട്ട വെല്ലുവിളികളും പോരാട്ടങ്ങളും ചിത്രം പര്യവേക്ഷണം ചെയ്യും.
എസ്‌ടിആര്‍ഐ സിനിമാസിന്‍റെ ബാനറില്‍ ജയറാം ശങ്കരന്‍ ആണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുക. എസ്.ബി വിജയ് അമൃതരാജ് ആണ് സിനിമയുടെ നിര്‍മ്മാണം. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ അടുത്ത വര്‍ഷമാകും ചിത്രം റിലീസിനെത്തുക.
#SilkSmitha - Queen Of The South
— Ramesh Bala (@rameshlaus) December 2, 2024
Happy birthday to the timeless beauty, Silk Smitha.https://t.co/KpkvQ2Jy6K
With the blessings of her family, it is with immense gratitude that we share a glimpse into her biopic, titled Silk Smitha - Queen Of The South.@chandrikaravi_… pic.twitter.com/RoWiwcZzeN
വിജയലക്ഷ്‌മി വഡ്‌ലപതി എന്ന പേരിൽ 1960 ഡിസംബർ 2നായിരുന്നു ജനനം. എളിയ ജീവിതത്തിൽ നിന്നും തെന്നിന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ പ്രശസ്‌തവും നിഗൂഢവുമായ താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു സില്‍ക്ക് സ്‌മിത. 18 വർഷത്തെ കരിയറിൽ, 450ലധികം സിനിമകളിൽ സില്‍ക്ക് പ്രത്യക്ഷപ്പെട്ടു.
ബോള്‍ഡ് റോളുകള്‍ക്കും ഐറ്റം ഡാന്‍സ് നമ്പറുകള്‍ക്കും പേരുകേട്ട സില്‍ക്ക് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിൽ ആളുകളുടെ ഹരമായിരുന്നു. സ്‌ക്രീൻ പ്രെസൻസ് കൊണ്ട് പ്രേക്ഷകരെ വശീകരിക്കുകയായിരുന്നു നടി.