ലഖ്‌നൗ: ചൗധരി ചരൺ സിങ് ഇൻ്റർനാഷണൽ എയർപോർട്ടില്‍ പാഴ്‌സല്‍ പരിശോധിക്കുന്നതിനിടയില്‍ ഭ്രൂണം കണ്ടെത്തി. പാഴ്‌സല്‍ കൊണ്ടുവന്ന ഏജൻ്റ് ശിവ്ബറൻ യാദവിനെ ചോദ്യം ചെയ്യുന്നതിനായി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന് (സിഐഎസ്എഫ്) കൈമാറി. ചൊവ്വാഴ്‌ച (ഡിസംബര്‍ 03) രാവിലെയാണ് ഭ്രൂണം കാർഗോ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്ദിരാ നഗറിലെ ഐവിഎഫ് കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ചന്ദൻ യാദവ് നവി മുംബൈയിലെ കോപാർ ഖൈറാനിലുള്ള രൂപ സോളിറ്റയറക്ക് പാഴ്‌സൽ അയക്കാൻ തന്നെ ഏർപ്പാടാക്കിയതാണെന്ന് ചോദ്യം ചെയ്യലിനിടെ ശിവ്ബറൻ യാദവ് സിഐഎസ്എഫ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
'ഇത് ഗർഭം അലസിയതാണ്. ഭ്രൂണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിന് മൃതദേഹം മുംബൈയിലേക്ക് അയച്ചു. എന്നിരുന്നാലും, അത്തരം പാഴ്‌സലുകൾ അയയ്‌ക്കുന്നതിന് ആവശ്യമായ പ്രസക്തമായ രേഖകൾ കാണാനില്ല' എന്ന് എയർപോർട്ട് പോസ്റ്റ്-ഇൻ-ചാർജ് ഇടിവി ഭാരതിനോട് പറഞ്ഞു.
ആവശ്യമായ രേഖകളില്ലാത്തതിനാലാണ് പാഴ്‌സൽ തടഞ്ഞുവച്ചതെന്ന് വിമാനത്താവള ഉദ്യോഗസ്ഥർ പറഞ്ഞു. യാദവിനെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തുവരികയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: നവജാതശിശുവിനെ മൃതദേഹം കെട്ടിടത്തിലെ ഓവുചാലില്‍, രണ്ട് സ്‌ത്രീകള്‍ പിടിയില്‍