ETV Bharat / state

'കരുവന്നൂരിൽ ഇഡി കള്ളക്കഥകൾ മെനഞ്ഞു'; ഫ്രീസ് ചെയ്‌ത പണം വിട്ടുകിട്ടണമെന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറി

സിപിഎമ്മിനെ അപമാനിക്കാനുള്ള കഥകള്‍ മെനയുകയാണ് വിഷയത്തില്‍ ഇഡി ചെയ്‌തതെന്നും സിപിഎം നേതാക്കളെ വിളിച്ചുവരുത്തി ഉപദ്രവിക്കുകയാണുണ്ടായതെന്നും ജില്ലാ സെക്രട്ടറി

KARUVANNUR CASE  THRISSUR CPM  കരുവന്നൂര്‍ കേസ്  എംഎം ലോറൻസ്
എംഎം വര്‍ഗീസ് (ETV Bharat)
author img

By ETV Bharat Kerala Team

Published : 17 hours ago

തൃശൂര്‍: കരുവന്നൂര്‍ കേസില്‍ സിപിഎമ്മിനെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്. വിഷയത്തില്‍ സിപിഎമ്മിനെതിരെ ഉയര്‍ത്തിക്കൊണ്ടുവന്നത് കള്ളക്കഥകളാണെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂര്‍ സഹകരണ ബാങ്ക് വിഷയത്തില്‍ കുറ്റാരോപിതരായ രണ്ട് പേര്‍ക്ക് ജാമ്യം കിട്ടിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിനെതിരെ വേട്ടയാടലാണ് നടന്നത്. വിഷയത്തില്‍ ഇഡി കഥകള്‍ മെനയുകയായിരുന്നു. തന്നെയും എംകെ കണ്ണനെയും എസി മൊയ്‌തീനെയും പികെ ഷാജനയുമടക്കം ചോദ്യം ചെയ്‌തു. തങ്ങളെ അപമാനിക്കാൻ വേണ്ടിയുള്ളതായിരുന്നു ഇഡിയുടെ ഈ നടപടി. കേസില്‍ സിപിഎം നേതാക്കളെ വിളിച്ചുവരുത്തി ഉപദ്രവിക്കുകയാണുണ്ടായതെന്നും ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി.

തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി സംസാരിക്കുന്നു (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

കേസിന്‍റെ ഭാഗമായി ഇഡി ഫ്രീസ് ചെയ്‌തിരിക്കുന്ന സിപിഎമ്മിന്‍റെ പണം വിട്ടുകിട്ടണം. അവിഹിതമായ സമ്പാദ്യങ്ങളല്ല ഇഡി പിടിച്ചുവച്ചിരിക്കുന്നത്. വിഷയത്തില്‍ അരവിന്ദാക്ഷൻ നിരപരാധിയാണെന്ന കാര്യം തങ്ങള്‍ക്കും അറിവുള്ളതായിരുന്നു. പാര്‍ട്ടിയെ അപമാനിക്കാനായാണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തതെന്നും എംഎം വര്‍ഗീസ് അഭിപ്രായപ്പെട്ടു.

തിരൂര്‍ സതീശന്‍റെ വെളിപ്പെടുത്തലുകളില്‍ ശക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് ഒന്നരക്കോടി കൊണ്ടുപോയി എന്നതിലും അന്വേഷണം വേണം. കൊടകര കേസില്‍ യഥാര്‍ഥ കുറ്റവാളികള്‍ പിടിക്കപ്പെടണമെന്ന് വര്‍ഗീസ് പറഞ്ഞു.

വിഷയത്തില്‍ ബിജെപിക്ക് മൗനം പാലിക്കാതെ രക്ഷയില്ല. അതുകൊണ്ടാണ് ജില്ലാ പ്രസിഡന്‍റിനെതിരെ ഗുരുതര ആരോപണം വന്നിട്ടും ബിജെപി പ്രതികരിക്കാത്തത്. കള്ളപ്പണം സംബന്ധിച്ച് അന്വേഷണം നടത്തേണ്ടത് കേന്ദ്ര ഏജൻസികളാണ്. എന്നാല്‍, ബിജെപി നേതാക്കള്‍ക്കെതിരായ ആരോപണം അന്വേഷിക്കാൻ കേന്ദ്ര ഏജൻസികളും തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read: ട്രോളി വിവാദം: 'സിപിഎം മറുപടി പറയണം'; രാഹുൽ മാങ്കൂട്ടത്തിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.