കേരളം

kerala

ETV Bharat / lifestyle

വാഷിങ് മെഷീൻ ഈസിയായി വൃത്തിയാക്കാം; ഇവ മാത്രം മതി - HOW TO CLEAN WASHING MACHINE

വാഷിങ് മെഷീൻ വൃത്തിയാക്കിയില്ലെങ്കിൽ അണുക്കൾ വസ്ത്രത്തിലേക്ക് പടരുകയും അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. വാഷിങ് മെഷീൻ എളുപ്പത്തിൽ വൃത്തിയാക്കാനുള്ള ചില നുറുങ്ങുകൾ ഏതൊക്കെയെന്ന് അറിയാം.

STEPS TO CLEAN WASHING MACHINE  SIMPLE TIP TO CLEAN WASHING MACHINE  NATURAL CLEANER FOR WASHING MACHINE  വാഷിങ് മെഷീൻ എങ്ങനെ വൃത്തിയാക്കാം
Representative Image (ETV Bharat)

By ETV Bharat Lifestyle Team

Published : Oct 17, 2024, 5:10 PM IST

സ്ത്രങ്ങൾ അലക്കി വെളുപ്പിക്കാൻ വാഷിങ് മെഷീൻ ഉപയോഗിക്കുന്നവരാണ് പലരും. എന്നാൽ വാഷിങ് മെഷീൻ വൃത്തിയാക്കാൻ പലരും മറക്കുന്നു. അലക്കിയെടുക്കുന്ന വസ്ത്രങ്ങൾ വൃത്തിയാക്കണമെങ്കിൽ വാഷിങ് മെഷീനും വൃത്തിയായിരിക്കണം. ഇല്ലെങ്കിൽ അതിനുള്ളിൽ അടിഞ്ഞു കൂടിയിരിക്കുന്ന അണുക്കൾ വസ്ത്രത്തിലേക്ക് പടരുകയും അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. മാത്രമല്ല പൂപ്പലും ദുർഗന്ധവും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ മാസത്തിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും വാഷിങ് മെഷീൻ വൃത്തിയാക്കേണ്ടത് നിർബന്ധമാണ്. വളരെ ഈസിയായി വാഷിങ് മെഷീൻ എങ്ങനെ വൃത്തിയാക്കാമെന്ന് അറിയാം.

ചെറുനാരങ്ങയും ടൂത്ത് പേസ്റ്റും

ഒരു നാരങ്ങ എടുത്ത് രണ്ടായി മുറിക്കുക. ശേഷം നാരങ്ങയുടെ ഉൾഭാഗത്ത് വെള്ള നിറത്തിലുള്ള പേസ്റ്റ് കൂടുതൽ അളവിൽ പുരട്ടുക. ഇത് വെള്ളം ചേർത്ത് പതപ്പിച്ച ശേഷം വാഷിങ് മെഷീനിൽ ഇടുക. ശേഷം കുറച്ച് വെള്ളം ഒഴിച്ച് കൊടുക്കാം. വീണ്ടും അൽപ്പം പേസ്റ്റ് കൂടി ഇട്ട് മെഷീൻ ഓണക്കുക. ഒരു 5 മുതൽ 10 മിനുട്ട് ഇങ്ങനെ പ്രവർത്തിപ്പിക്കുക. പിന്നീട് വെള്ളം ഒഴിച്ച് കഴുകുക. ഇങ്ങനെ ചെയ്യുന്നത് വാഷിങ് മെഷീൻ നന്നായി വൃത്തിയാക്കാനും തിളക്കമുള്ളതാകാനും സഹായിക്കും.

വിനാഗിരി

കുറച്ച് വിനാഗിരി എടുത്ത് ഡിറ്റർജന്‍റ് ഡിസ്‌പെൻസറിൽ ഒഴിക്കുക. വാഷിംഗ് മെഷീൻ ഓൺ ചെയ്‌ത പ്രവർത്തിപ്പിക്കുക. കുറച്ച് സമയത്തിന് ശേഷം മെഷീൻ ഓഫ് ചെയ്‌ത് വെള്ളമൊഴിക്കുക. പിന്നീട് വീണ്ടും മെഷീൻ ഓൺ ചെയ്‌ത വസ്ത്രങ്ങൾ കഴുകുന്നത് പോലെ കറക്കി എടുക്കുക. ഇങ്ങനെ ചെയ്യുന്നത് വാഷിങ് മെഷീനിലെ അഴുക്ക് നീക്കം ചെയ്‌ത് ക്ലീനായി സൂക്ഷിക്കാൻ ഫലപ്രദമാണ്.

ബേക്കിങ് സോഡ & വിനാഗിരി

ആവശ്യത്തിന് ബേക്കിങ് സോഡാ എടുത്ത് അതിലേക്ക് വിനാഗിരി ഒഴിക്കുക. ശേഷം ഒരു സ്പോഞ്ച് ഉപയോഗിച്ച് മെഷീനിന്‍റെ ഉള്ളിൽ തേച്ച് പിടിപ്പിക്കുക. പിന്നീട് ചൂടുവെള്ളം ഉപയോഗിച്ച് കഴുകിയെടുക്കാം. ഇത് പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് പെട്ടെന്ന് നീക്കം ചെയ്യാൻ സഹായിക്കും. ശേഷം വൃത്തിയുള്ള ഒരു കോട്ടൺ തുണി ഉപയോഗിച്ച് തുടക്കുക.

Also Read: ഇലക്ട്രിക് കെറ്റിൽ പെട്ടെന്ന് കേടാകുന്നുവോ ? കാരണം ഇതാണ്

ABOUT THE AUTHOR

...view details