ETV Bharat / lifestyle

തലമുടി തഴച്ച് വളരാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ - HEALTHY FOODS FOR HEALTHY HAIR

തലമുടി തഴച്ച് വളരാൻ പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. വിറ്റാമിൻ, ബയോട്ടിൻ, ഒമേഗ 3 ഫാറ്റി ആസിഡ്, അയേൺ എന്നീ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

BEST FOODS FOR HAIR GROWTH  BEST FOODS FOR HEALTHY HAIR  DIET FOR HEALTHY HAIR AND GROWTH  HEALTHY FOODS FOR HAIR GROWTH
Representative Image (ETV Bharat)
author img

By ETV Bharat Lifestyle Team

Published : Oct 17, 2024, 3:34 PM IST

രോഗ്യമുള്ള തലമുടി ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ? മുടിയുടെ ആരോഗ്യം നഷ്‌ടപ്പെടുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. പല ഘടകങ്ങൾ മുടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. പാരമ്പര്യം, പ്രായം, ഹോർമോൺ വ്യതിയാനം, പോഷകങ്ങളുടെ അഭാവം തുടങ്ങി മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്. എന്നാൽ നല്ല ഭക്ഷണം കഴിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കും. അതിനായി വിറ്റാമിൻ, ബയോട്ടിൻ, ഒമേഗ 3 ഫാറ്റി ആസിഡ്, അയേൺ തുടങ്ങിയ പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. തലമുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാം.

നട്‌സ് & സീഡ്‌സ്

മുടി കൊഴിച്ചിൽ തടയാനും മുടി നന്നായി വളരാനും സഹയിക്കുന്നവയാണ് നട്‌സും സീഡ്‌സും. ബദാം, വാൾനട്‌സ്, ഫ്ളാക്‌സ് സീഡ്‌സ്, ചിയ സീഡ്‌സ് എന്നിവയിൽ മേഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ബയോട്ടിൻ, സിങ്ക് തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ പതിവായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.

മുട്ട

മുട്ടയിൽ പ്രോട്ടീനിന് പുറമെ ബയോട്ടിനും അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് തലമുടി തഴച്ച് വളരാൻ വളരെയധികം സഹായിക്കും. മുട്ട പതിവായി കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

ചീര

ഇരുമ്പ്, വിറ്റാമിൻ എ, ബി6, സി, ഫോളേറ്റ് എന്നിവയുടെ നല്ലൊരു ഉറവിടമാണ് ചീര. ഇത് മുടി വളരാൻ വളരെയധികം അത്യാവശ്യമാണ്.

സാൽമൺ

മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് സാൽമൺ മത്സ്യത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ സാൽമൺ ഭക്ഷണക്രമത്തിൽ ഉൾപെടുത്താൻ ശ്രദ്ധിക്കുക.

അവക്കാഡോ

അവൊക്കാഡോയിൽ വിറ്റാമിൻ ഇ അടങ്ങിയിച്ചുണ്ട്. ഇത് മുടിയിലെ പിഎച്ച് ലെവലുകൾ സന്തുലിതാവസ്ഥയിൽ നിലനിർത്താൻ സഹായിക്കും. കൂടാതെ മുടി വളരാനും ഇത് സഹായിക്കും. അതിനാൽ പതിവായി അവോക്കാഡോ കഴിക്കാം.

പാൽ

ധാരാളം ബയോട്ടിൻ അടങ്ങിയ പാനീയമാണ് പാൽ. ഇത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുടി വളരാനും സഹായിക്കും. അതിനാൽ പതിവായി പാൽ കുടിക്കുന്നത് മുടിയ്ക്ക് നല്ലതാണ്.

സിട്രസ് പഴങ്ങൾ

സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സിയുള്ളതിനാൽ മുടിയുടെ വളർച്ചയ്ക്ക് വളരെയധികം ഗുണം ചെയ്യും. അതിനാൽ നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങൾ സ്ഥിരമായി കഴിക്കാം.

പയറുവർഗങ്ങൾ

പയറുവർഗങ്ങളിൽ പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, ബയോട്ടിൻ എന്നിവയാൽ സമ്പന്നമാണ്. ഇത് മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. അതിനാൽ ഡയറ്റിൽ പതിവായി പയറുവർഗങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read: ദിവസവും രണ്ട് മുട്ട കഴിക്കാം; ആരോഗ്യ ഗുണങ്ങൾ നിരവധി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.