ETV Bharat / lifestyle

ഇലക്ട്രിക് കെറ്റിൽ പെട്ടെന്ന് കേടാകുന്നുവോ ? കാരണം ഇതാണ് - ELECTRIC KETTLE CLEANING TIPS

ഇലക്ട്രിക് കെറ്റിൽ ദീർഘകാലം കേടുകൂടാതെ പ്രവർത്തിക്കാൻ എന്താണ് ചെയ്യേണ്ടത്? വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ എന്തൊക്കെ ? അറിയാം

TIPS TO CLEAN ELECTRIC KETTLE  HOW TO MAINTAIN ELECTRIC KETTLE  ELECTRIC KETTLE MAINTENANCE  BEST WAY TO CLEAN ELECTRIC KETTLE
Representative Image (ETV Bharat)
author img

By ETV Bharat Lifestyle Team

Published : Oct 16, 2024, 1:23 PM IST

മിക്ക അടുക്കളകളിലും വെള്ളം ചൂടാക്കാനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണമാണ് കെറ്റിൽ. ചില ആളുകൾ മുട്ട പുഴുങ്ങാനും നൂഡിൽഡ് ഉണ്ടാക്കാനുമൊക്കെ ഇലക്ട്രിക്ക് കെറ്റിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ വയറ്റിനകത്തേക്ക് അണുക്കൾ പ്രവേശിക്കുകയും അതുവഴി പല അസുഖങ്ങൾ ഉണ്ടാകാൻ ഇടയാകുകയും ചെയ്യും. മാത്രമല്ല കെറ്റിൽ പെട്ടെന്ന് കേടാകാനും ഇത് കാരണമാകും. അതിനാൽ കെറ്റിൽ കേടുകൂടാതെ ദീർഘകാലം പ്രവർത്തിക്കുന്നതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

വെള്ളം പൂർണമായി നിറയ്ക്കരുത്

വെള്ളം തിളപ്പിക്കാനായി കെറ്റിൽ ഉപയോഗിക്കുമ്പോൾ പൂർണമായി നിറയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം വെള്ളം തിളയ്ക്കുന്ന സമയത്ത് ചോർച്ച ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് മെഷീനിൽ പ്രവേശിക്കുകയും കെറ്റിലിന്‍റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. അതിനാൽ യൂസർ മനുവലിൽ നൽകിയിരിക്കുന്ന വെള്ളത്തിന്‍റെ അളവ് പാലിച്ച് മാത്രം ഉപയോഗിക്കുക. കെറ്റിൽ കൂടുതൽ കാലം പ്രവർത്തിക്കാൻ ഇത് സഹായിക്കും.

വെള്ളം സൂക്ഷിക്കാതിരിക്കുക

ചില ആളുകൾ വെള്ളം തിളപ്പിച്ച് കഴിഞ്ഞ് കെറ്റിലിൽ തന്നെ സൂക്ഷിക്കാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് കെറ്റിലിന്‍റെ അകത്ത് വെളുത്ത ചോക്കി പാളി ഉണ്ടാക്കും. ഇത് കെറ്റിൽ പെട്ടെന്ന് കേടാകാനും പ്രവർത്തനക്ഷമത ക്രമേണ കുറയാനും ഇടയാക്കും. അതിനാൽ വെള്ളം ചൂടാക്കിയ ശേഷം മറ്റ് പാത്രത്തിലേക്ക് മാറ്റാൻ ശ്രദ്ധിക്കുക. കെറ്റിൽ ശൂന്യമായി സൂക്ഷിക്കുന്നതാണ് നല്ലത്.

വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ

കെറ്റിൽ വൃത്തിയാക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ പത്രങ്ങൾ വൃത്തിയാക്കുന്നതു പോലെയല്ല കെറ്റിൽ വൃത്തിയാക്കേണ്ടത്. സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയാലും കെറ്റിലിനുള്ളിലെ അണുക്കൾ പൂർണമായി നശിക്കാനുള്ള സാധ്യത കുറവാണ്. അതിനാൽ കെറ്റിലിന്‍റെ പകുതിയോളം വെള്ളവും വിനാഗിരിയും തുല്യ അളവിൽ എടുത്ത ശേഷം തിളപ്പിക്കുക. ശേഷം സ്വിച്ച് ഓഫ് ചെയ്‌ത്‌ അരമണിക്കൂർ മാറ്റിവയ്ക്കുക. പിന്നീട് ഒരു സ്‌ക്രബർ ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം. അതേസമയം കെറ്റിലിന്‍റെ പുറം ഭാഗം ടാപ്പിനടിയിൽ വച്ച് കഴുകാതിരിക്കാൻ ശ്രദ്ധിക്കണം. പകരം ഒരു നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്‌ക്കാം. ഇത് മെഷീനിൽ വെള്ളം കയറാതിരിക്കാൻ സഹായിക്കും.

ശ്രദ്ധിക്കുക: വിപണിയിൽ പലതരം കെറ്റിലുകൾ ലഭ്യമാണ്. എന്നാൽ ചില കെറ്റിലുകൾ വെള്ളം ചൂടാക്കാനോ പാൽ തിളപ്പിക്കാനോ മാത്രം രൂപകൽപന ചെയ്‌തിട്ടുള്ളവയായിരിക്കും. അതിനാൽ യൂസർ മനുവലിൽ പറഞ്ഞിരിക്കുന്നത് പ്രകാരം ഉപയോഗിക്കേണ്ടത് പ്രധാനമാണ്. ഇത് കെറ്റിലിന്‍റെ ആയുസ് കൂട്ടാൻ സഹായിക്കും.

Also Read: പൈപ്പുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ നീക്കം ചെയ്യാൻ ഇതൊന്നു പരീക്ഷിക്കൂ...! റിസൾട്ട് ഉറപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.