റോസാപ്പൂ... ചിന്ന റോസാപ്പൂ, ഉൻ പേര സെല്ലും റോസാപ്പൂ....ചെമ്പനീര്‍പ്പൂവും പനിനീരുപെയ്യും നിലാവുമൊക്കെ പ്രണയത്തിന്‍റെ പ്രതീകങ്ങളായിട്ട് കാലമേറെയായി. പ്രണയം വെളിപ്പെടുത്താന്‍ ജീവിതത്തിലും വെള്ളിത്തിരയിലും നായിക നായകന് പനിനീര്‍പ്പൂവ് സമ്മാനിക്കാന്‍ തുടങ്ങിയിട്ടും നാളേറെയായി.തലമുറകള്‍ ഏറെ മാറിയിട്ടും മാറ്റമില്ലാതെ നില്‍ക്കുന്ന റോസാപ്പൂ കാല്‍പ്പനികനായ മലയാളിയുടെ ഹൃദയത്തിലുണ്ട് എന്നും.
പൂന്തോട്ടങ്ങളില്‍ മറ്റനവധി പുഷ്‌പങ്ങളുണ്ടാകാമെങ്കിലും ഭംഗിയും നറുമണവും കൊണ്ട് ആരെയും ആകര്‍ഷിക്കുന്ന പുഷ്‌പമാണ് റോസ. ഒരു പനിനീര്‍ച്ചെടിയെങ്കിലുമില്ലാത്ത ഒറ്റവീട് പോലുമുണ്ടാകില്ല കേരളത്തില്‍. നിറവും മണവും കൊണ്ട് പൂന്തോട്ടങ്ങളിലെ മുഖ്യ ആകര്‍ഷണം പനിനീര്‍പ്പൂവ് തന്നെ. വിവിധ നിറങ്ങളില്‍ നറുമണം പരത്തി ഇവയങ്ങനെ പൂത്ത് വിടര്‍ന്ന് നില്‍ക്കും. നിറങ്ങളില്‍ മാത്രമല്ല റോസയുടെ ഇനങ്ങളിലുമുണ്ട് ഏറെ വൈവിധ്യം. ലോകത്താകെ നൂറ്റമ്പതിലധികം റോസാ സ്‌പീഷീസുകളും 30,000 ലധികം റോസാപ്പൂ ഇനങ്ങളുമുണ്ട്. അവയില്‍ പ്രധാനപ്പെട്ട 12 എണ്ണത്തിന്‍റെ പ്രത്യേകതകള്‍ മനസിലാക്കാം.
ലേഡി ഇന്‍ റെഡ്: പൂന്തോട്ടങ്ങളെ കളര്‍ഫുള്ളാക്കുന്ന ഒരിനമാണ് ലേഡി ഇന്‍ റെഡ് റോസകള്‍. കുറ്റിച്ചെടിയായി വളരുന്ന ഇവയില്‍ ധാരാളം പൂക്കള്‍ ഉണ്ടാകും. പെരെനിയല്‍ എന്ന ഇനത്തില്‍പ്പെട്ട ചെടിയാണ് ലേഡി ഇന്‍ റെഡ്. നന്നായി സൂര്യപ്രകാശം ആവശ്യമുള്ള ഒരു ചെടിയാണിത്. 8 മുതല്‍ 10 ഇഞ്ച് നീളത്തില്‍ വളരുന്ന ഇവയുടെ പൂക്കള്‍ക്ക് ഏത് സീസണിലും ഒരേ നിറം തന്നെയായിരിക്കും.
ഡീപ്പ് സീക്രട്ട്:ഡീപ് മെറൂണ്‍ നിറത്തിലുള്ള പൂവാണ് ഡീപ്പ് സീക്രട്ടിന്‍റെ പ്രത്യേകത. ഇതും പെരെനിയല്‍ എന്നയിനത്തില്‍പ്പെട്ട വെറൈറ്റി തന്നെയാണ്. 2 മുതല്‍ 4 ഇഞ്ച് ഉയരത്തിലാണ് ഈ ചെടി വളരുക. നന്നായി സൂര്യപ്രകാശം ആവശ്യമുള്ള ഒരിനമാണ് ഡീപ്പ് സീക്രട്ട്. മാത്രമല്ല ഇതിന് പ്രത്യേക വളപ്രയോഗവും ആവശ്യമുണ്ട്. പൂന്തോട്ടങ്ങളിലെ പ്രധാനിയായ ഇതിന്‍റെ ഭംഗിയാണ് ആരെയും ആകര്‍ഷിക്കുക.
ആല്‍ബസ്റ്റര്‍ റോസ്:പനിനീര്‍ച്ചെടിയില്‍മുള്ളുകളില്ലാത്ത വെള്ളക്കാരനാണ് ആല്‍ബസ്റ്റര്‍ റോസ് .ഏറെക്കാലം ഇതളുകള്‍ പൊഴിയാതെ നില്‍ക്കുന്നതു കൊണ്ടു തന്നെ റോസാ പ്രേമികളില്‍ ഏറെ പ്രിയങ്കരനാണ് ആല്‍ബസ്റ്റര്‍. വെള്ള പൂക്കളുള്ള റോസ് ഇനമാണിത്. കാണാന്‍ എറെ ഭംഗിയുള്ള ഇതിന് നല്ല സുഗന്ധവുമുണ്ട്. എക്കാലത്തും പൂവിടുന്ന ഇവ മഞ്ഞ് കാലത്താണ് കൂടുതലായും വിരിയുന്നത്. വിരിഞ്ഞ് കഴിഞ്ഞ ഒരു പൂവ് രണ്ടാഴ്‌ചയ്‌ക്ക് ശേഷമാണ് ഇതളുകള്‍ പൊഴിക്കുക. മാത്രമല്ല മറ്റ് റോസ് ഇനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചെടിയില്‍ ഒട്ടും മുള്ളുകളില്ലെന്നതു കൊണ്ടു തന്നെ ചെടികളെ പരിപാലിക്കുമ്പോള്‍ ഒട്ടും ഭയപ്പെടേണ്ടതുമില്ല.
നോട്ടിങ് ഹില്‍ റോസ്:നിറത്തിലും മണത്തിലും ആരേയും മോഹിപ്പിക്കുന്ന ബഹു വര്‍ണ്ണ റോസ് ഇനമാണ് നോട്ടിങ് ഹില്‍ റോസ്.പീച്ച് പിങ്ക് കളറുകള്‍ കൂടിച്ചേര്‍ത്തിട്ടുള്ളൊരു വെറൈറ്റിയാണിത്. ചുറ്റും പിങ്ക് ഇതളുകള്‍ മധ്യത്തില്‍ പീച്ച് നിറത്തിലുള്ള ചെറിയ ഇതളുകള്‍. മൊത്തത്തില്‍ പൂവിനകത്ത് ഒരു പൂക്കളം പോലെ തോന്നുന്ന റോസ് ഇനം. അതുകൊണ്ടു തന്നെ ഫ്ലോറല്‍ ഡെക്കറേൺനിലെ ആകര്‍ഷണ കേന്ദ്രവുമാണിത്.പോരാത്തതിന് മുറി മുഴുവന്‍ നിറയുന്ന നറുമണവും. റോസിലെ വിദേശി ഇനമാണ് നോട്ടിങ്ങ് ഹില്‍ റോസ്. വിദേശികളുടെ പൂന്തോട്ടങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒരിനമാണ് ഈ വെറൈറ്റി. അതുകൊണ്ട് വിദേശ രീതിയിലുള്ള ഒരു പൂന്തോട്ടം ഒരുക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ കലക്ഷനില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണിത്. മറ്റ് റോസുകളെക്കാള്‍ കൂടുതല്‍ നന്നായി ഇവയുടെ ചെടികള്‍ വളരും.
ആഷ്‌ലി റോസ്:വളരെ പെട്ടെന്ന് പൂ വിരിയുന്ന റോസ് ഇനമാണ് ആഷ്‌ലി റോസ്.ഒരു ജര്‍മ്മന്‍ ഹൈബ്രിഡ് ഇനമാണെങ്കിലും നാട്ടില്‍ മിക്കവീടുകളിലും കാണാവുന്ന ഇനമാണിത്.നിറച്ചും ഇതളുകളുള്ള ഈ റോസ് ബൊക്കെകളിലും റൂം ഡെക്കറേഷനുകളിലും ഒഴിച്ചുകൂടാനാവാത്താണ്. ലൈറ്റ് റോസ് അല്ലെങ്കില്‍ പിങ്ക് കളറിലോ അല്ലെങ്കില്‍ ഇവയോടൊപ്പം ചെറിയ വെള്ള കളര്‍ കൂടിച്ചേര്‍ന്നോ ഉള്ള പൂക്കള്‍ വിരിയുന്ന ആഷ്‌ലി റോസ് ചെടികള്‍ കിട്ടാനുണ്ട്. വളരെ ഇടതൂര്‍ന്നുള്ള ഇതളുകളാണ് ഈ റോസിന്‍റെ പ്രത്യേകത. ചെടി വളര്‍ന്ന് 4,5 ഇഞ്ച് വലുപ്പമെത്തുമ്പോള്‍ തന്നെ ഇതില്‍ പൂക്കള്‍ വിരിയാന്‍ തുടങ്ങും. അതുകാണ്ടു തന്നെ പൂന്തോട്ടങ്ങളിലെ മുഖ്യ ആകര്‍ഷണമാണ് ആഷ്‌ലി റോസ്.