ETV Bharat / state

ബെവ്കോ വഴി വിൽക്കുന്ന മദ്യകുപ്പികളിൽ ഇനി പ്രത്യേക ഹോളോഗ്രാം; വിലകൂട്ടിയതോടെ പുതിയ പരിഷ്‌കാരം - HOLOGRAM ON LIQUOR BOTTLES BEVCO

വ്യാജനെ തടയാനും കണക്കുകള്‍ സൂക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നടപടി.

BEVCO NEW MODIFICATIONS  BEVCO MEASURES TO PREVENT FRAUD  BEVCO LIQUOR PRICE HIKE  LATEST MALAYALAM NEWS
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 29, 2025, 2:28 PM IST

കോഴിക്കോട്: ബെവ്കോ വഴി വിൽക്കുന്ന മദ്യകുപ്പികളിൽ ഏപ്രിൽ 1 മുതൽ പ്രത്യേക ഹോളോഗ്രാം പതിപ്പിക്കും. വ്യാജനെ തടയാനും കൃത്യമായി കണക്കുകള്‍ സൂക്ഷിക്കുന്നതിനുമാണ് ബെവ്കോയുടെ തന്നെ ഹോളോഗ്രാം പരിഷ്‌കരിക്കുന്നത്. മദ്യകമ്പനികള്‍ ഫാക്‌ടറികളിൽ സ്ഥാപിക്കുന്ന മെഷീൻ ഉപയോഗിച്ചാണ് ഹോളോഗ്രാം കുപ്പികളിൽ പതിപ്പിക്കുക.

ഈ മെഷീൻ സ്ഥാപിക്കമെങ്കിൽ മദ്യ വില വർധിപ്പിക്കണമെന്നായിരുന്ന മദ്യ വിതരണ കമ്പനികളുടെ ആവശ്യം. വിലകൂട്ടിയതോടെ പരിഷ്‌കാരവും നടപ്പിലാകും. ഇപ്പോള്‍ ഒട്ടിക്കുന്ന ഹോളോഗ്രാം മാതൃകയിലുള്ള സ്റ്റിക്കർ കൊണ്ട് കാര്യമായ ഉപയോഗമില്ലെന്ന് ബെവ്കോ എം ഡി വ്യക്തമാക്കി. വ്യാജൻമാരും ഇതേ രീതിയിൽ ഹോളോഗ്രാം ഉണ്ടാക്കുന്നുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പുതിയ ഹോളോഗ്രാം മുദ്ര സ്‌കാൻ ചെയ്‌താൽ മദ്യ വിതരണക്കാരുടെ വിവരം, വെയർഹൗസിന്‍റെ വിശദാംശങ്ങൾ എന്നിവ ഉള്‍പ്പെടെ അറിയാം. അനധികൃതമായി ബെവ്കോയിൽ നിന്നുള്ള വിൽപ്പന പിടികൂടിയാൽ സ്‌കാൻ ചെയ്‌താൽ മുഴുവൻ വിവരങ്ങളും ലഭിക്കും. വെയർഹൗസുകളിലും ഔട്ട്ലെറ്റുകളിലും പൊട്ടിപോകുന്ന മദ്യകുപ്പികളുടെ എണ്ണം ഉള്‍പ്പെടെ തിട്ടപ്പെടുത്താൻ പുതിയ സംവിധാനത്തിലൂടെ കഴിയും.

സി-ഡിറ്റ് പ്രിന്‍റ് ചെയ്യുന്ന നിലവിലെ ഹോളോഗ്രാം സിറ്റിക്കറുകള്‍ 300 തൊഴിലാളികളെ കൊണ്ടാണ് ഒട്ടിക്കുന്നത്. പുതിയ സംവിധാനത്തിൽ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തും. ഹോളോഗ്രാം പതിക്കുന്നത് മെഷീനിലേക്ക് മാറുമ്പോള്‍ ഈ ജോലി ചെയ്‌തിരുന്ന തൊഴിലാളികളെ ഔട്ട്ലെറ്റുകളിലേക്ക് പുനർവിന്യസിപ്പിക്കാനും പദ്ധതിയുണ്ട്.

Also Read:പാലക്കാട് ബ്രൂവറി അനുമതി കൃഷി-ജല വകുപ്പുകളുമായി ചര്‍ച്ചയില്ലാതെ; ക്യാബിനെറ്റ് നോട്ട് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.