പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് പാദങ്ങൾ വിണ്ടു കീറുന്നത്. പലരിലും ആത്മവിശ്വാസ കുറവ് ഉണ്ടാക്കുന്ന ഒന്നാണിത്. പാദങ്ങളിലെ ഈർപ്പം നഷ്‌ടപ്പെടുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. വേണ്ടത്ര പരിചരണം നൽകാൻ മറക്കുന്നതും പാദങ്ങൾ വിണ്ടു കീറാൻ ഇടയാക്കും. അതിനാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്‍നം തടയാനാകും. പാദങ്ങളിലെ വിണ്ടു കീറൽ അകറ്റാനുള്ള വഴികൾ എന്തൊക്കെയെന്ന് നോക്കാം.
വെളിച്ചെണ്ണ
രാത്രി ഉറങ്ങുന്നതിന് മുമ്പ് പാദങ്ങൾ വൃത്തയാക്കിയതിന് ശേഷം വെളിച്ചെണ്ണയോ എള്ളെണ്ണയോ പുരട്ടി മസാജ് ചെയ്യുക. ദിവസേന ഇങ്ങനെ ചെയ്യുന്നത് പാദങ്ങളിലെ വിണ്ടു കീറൽ തടയാൻ സഹായിക്കും.
വാസ്ലിൻ
ഒരു പാത്രത്തിൽ അൽപം ചെറു ചൂടുവെള്ളം എടുത്ത് വാസ്ലിനും ഉപ്പും ചേർക്കുക. ഇതിലേക്ക് പാദങ്ങൾ ഇറക്കി വയ്ക്കാം. 30 മിനിട്ടിന് ശേഷം ഒരു സ്‌ക്രബർ ഉപയോഗിച്ച് ഉരച്ച് കഴുകുക.
കറ്റാർവാഴ
വിണ്ടു കീറിയ ഭാഗങ്ങളിൽ കറ്റാർവാഴ ജെൽ പുരട്ടി മസാജ് ചെയ്യുക. ഉണങ്ങി കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്‌ചയിൽ അഞ്ച് തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് പാദങ്ങളിലെ വിണ്ടു കീറൽ അകറ്റാൻ സഹായിക്കും.
ഗ്ലിസറിൻ & റോസ് വാട്ടർ
രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ഗ്ലിസറിനും റോസ് വാട്ടറും മിക്‌സ് ചെയ്‌ത് പാദങ്ങളിൽ പുരട്ടുക. രണ്ട് ആഴ്‌ച തുടർച്ചയായി ഇങ്ങനെ ചെയ്യുന്നത് കാലിലെ വിണ്ടു കീറൽ പൂർണമായി ഒഴിവാക്കാൻ സഹായിക്കും.
ആവണക്കെണ്ണ
രാത്രി പാദങ്ങൾ കഴുകി വൃത്തിയാക്കിയതിന് ശേഷം വിണ്ടു കീറിയ ഭാഗങ്ങളിൽ ആവണക്കെണ്ണ പുരട്ടുക. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
വേപ്പില & മഞ്ഞൾ
വേപ്പിലയും പച്ച മഞ്ഞളും അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം പാദങ്ങളിൽ പുരട്ടുക. വിണ്ടു കീറൽ, കുഴിനഖം എന്നീ പ്രശ്‌നങ്ങൾ അകറ്റാൻ ഇത് സഹായിക്കും.
നാരങ്ങാ നീര്
ചെറുനാരങ്ങയിൽ പ്രകൃതിദത്ത ആസിഡ് അടങ്ങിയിട്ടുണ്ട്. ആഴ്‌ചയിൽ രണ്ട് തവണ നാരങ്ങാ നീര് ഉപയോഗിച്ച് പാദങ്ങളിൽ മസാജ് ചെയുക. ഇങ്ങനെ ചെയ്യുന്നത് വരണ്ട ചർമ്മം നീക്കം ചെയ്യാൻ സഹായിക്കും.
ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : തണുപ്പ് കാലത്ത് ചുണ്ടുകൾ വരണ്ടു പൊട്ടാതെ സംരക്ഷിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ