ETV Bharat / lifestyle

സുന്ദരമായ പാദങ്ങൾ വേണോ; വീട്ടില്‍ പരീക്ഷിക്കാം ഈ നുറുങ്ങുകൾ - TIPS TO GET BEAUTIFUL FEET

മുഖത്തിന് മാത്രമല്ല കാൽ പാദങ്ങൾക്കും മതിയായ സംരക്ഷണം വേണം. വീട്ടിൽ തന്നെയുള്ള ചില ചേരുവകൾ കൊണ്ട് പാദങ്ങൾ ഭംഗിയാക്കാനുള്ള ചില വഴികൾ ഇതാ.

HOW TO GET BEAUTIFUL FEET  EASY TIPS TO TAKE CARE OF YOUR FEET  HOW TO MAKE YOUR FEET BEAUTIFUL  NATURAL REMEDIES FOR PRETTY FEET
Representative Image (Freepik)
author img

By ETV Bharat Lifestyle Team

Published : Jan 29, 2025, 6:30 PM IST

മുഖം, മുടി, കൈകൾ എന്നി മനോഹരമായി നിലനിർത്താൻ വളരെയധികം ശ്രദ്ധ നൽകുന്നവരാണ് മിക്കവരും. എന്നാൽ പാദസംരക്ഷണം പലപ്പോഴും അവഗണിക്കപ്പെടാറുണ്ട്. മുഖത്തിനെ പോലെ തന്നെ പാദങ്ങളും പരിപാപാലിക്കേണ്ടത് പ്രധാനമാണ്. സൗന്ദര്യത്തിന്‍റെയും വ്യക്തി ശുചിത്വത്തിന്‍റെയും മൊത്തത്തിലുള്ള പ്രതിഫലനമാണ് പാദങ്ങൾ. വരൾച്ച, വിണ്ടുകീറൽ, നഖം പൊട്ടി പോകുക, അഴുക്ക്, കറുത്ത പാടുകൾ എന്നവയെല്ലാം പദങ്ങളുടെ ഭംഗി കെടുത്തുന്നവയാണ്. വേണ്ട രീതിൽ പരിപാലനം ലഭിക്കുന്നതിലൂടെ ഇത്തരം പ്രശ്‌നങ്ങളൊക്കെ അകറ്റാനും പാദങ്ങൾ സുന്ദരമായി നിലനിർത്താനും സാധിക്കും. അതിനായി എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്ന് നോക്കാം.
ഒന്ന്...
ചെറു ചൂടുവെള്ളത്തിൽ ഷാംപൂവും നാല് തുള്ളി നാരങ്ങാ നീരും ചേർത്ത് മിക്‌സ് ചെയ്യുക. ഈ വെള്ളത്തിൽ പാദങ്ങൾ മുക്കി വയ്ക്കുക. അര മണിക്കൂർ കഴിഞ്ഞ് ഒരു പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് നഖങ്ങൾ വൃത്തിയാക്കുക. ആഴ്‌ചയിൽ രണ്ട് ദിവസമെങ്കിലും ഇങ്ങനെ ചെയ്യാം. പാദങ്ങൾ മൃദുവും ശുചിത്വമുള്ളതുമായിരിക്കാൻ ഇത് സഹായിക്കും.
രണ്ട്...
ചൂടുവെള്ളത്തിൽ ഉപ്പ്, നാരങ്ങാ നീര് എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് 15 മിനിറ്റ് നേരം പാദങ്ങൾ മുക്കി വയ്ക്കുക. ശേഷം നാരങ്ങയുടെ തൊണ്ട് ഉപയോഗിച്ച് പാദങ്ങൾ സ്ക്രബ്ബ്‌ ചെയ്യുക. കറുത്ത പാടുകളും അഴുക്കും നീക്കം ചെയ്യാൻ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. പാദങ്ങളിൽ വരൾച്ച ഇല്ലാതാക്കാനും ഇത് സഹായിക്കും.
മൂന്ന്...
അര കപ്പ് തൈരിലേക്ക് കസ്‌തൂരി മഞ്ഞളും ചെറുപയർ പൊടിയും ചേർത്ത് ചേർത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം പാദങ്ങളിൽ പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകി കളയാം. ആഴ്‌ചയിൽ മൂന്ന് തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് പാദങ്ങളുടെ ഭംഗി കൂട്ടാൻ സഹായിക്കും.
നാല്...
പാദങ്ങളിലെ വീണ്ടു കീറൽ അകറ്റാൻ കറ്റാർവാഴ സഹായിക്കും. അതിനാൽ വിണ്ടു കീറിയ ഭാഗങ്ങളിൽ കറ്റാർവാഴ ജെൽ പുരട്ടി മസാജ് ചെയുക. ഉണങ്ങിയ ശേഷം കഴുകി കളയാം. ദിവസേന ഇത് ആവർത്തിക്കുക. പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ ഇത് ഗുണകരമാണ്.
അഞ്ച്...
ഒരു മുട്ടയുടെ വെള്ളയിലേക്ക് ഒരു ടേബിൾ സ്‌പൂൺ ചെറുനാരങ്ങ നീരും അൽപം ആവണക്കെണ്ണയും ചേർത്ത് മിക്‌സ് ചെയ്യുക. ഇതിലേക്ക് ഒരു സ്‌പൂൺ അരിപ്പൊടി കൂടി ചേർത്ത് യോജിപ്പിക്കുക. ചൂടുവെള്ളത്തിൽ പാദങ്ങൾ കഴുകിയതിന് ശേഷം ഈ മിശ്രിതം പാദങ്ങളിൽ പുരട്ടി മസാജ് ചെയ്യുക. 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ആഴ്‍ചയിൽ മൂന്ന് തവണയെങ്കിലും ഇങ്ങനെ ചെയ്യാം.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു വിദഗ്‌ധന്‍റെ നിർദേശം തേടേണ്ടതാണ്.

Also Read : പാദങ്ങൾ വിണ്ടു കീറുന്നതാണോ പ്രശ്‌നം; പരിഹാരം വീട്ടിൽ തന്നെയുണ്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.