ഏറ്റവും ഗുരുതരമായ ജീവിതശൈലി രോഗമാണ് പ്രമേഹം. ഇത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. ദഹന സംബന്ധമായ പ്രശ്‌നങ്ങൾ, ഹൃദ്രോഗം, വൃക്ക രോഗം, കാഴ്‌ച നഷ്‌ടമാകുക തുടങ്ങിയവ ഇതിനു ഉദാഹരണങ്ങളാണ്. പാരമ്പര്യം, ജീവിതശൈലി, മരുന്നുകളുടെ ഉപയോഗം, ഗർഭകാലത്ത് ഉണ്ടാകുന്ന ജെസ്റ്റേഷണൽ ഡയബറ്റീസ് തുടങ്ങീ പല ഘടകങ്ങളാൽ പ്രമേഹ രോഗം പിടിപെടാം. ഒരു തവണ രോഗം ബാധിച്ചാൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല എന്നതാണ് പ്രമേഹത്തിന്‍റെ പ്രത്യേകത. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക മാത്രമാണ് ഏക പോംവഴി. പ്രമേഹ രോഗികൾ ചിട്ടയായ ഭക്ഷണക്രമം പിന്തുടരേണ്ടത് അനിവാര്യമാണ്. അതിനൽ ചില ഭക്ഷണങ്ങൾ കുറഞ്ഞ അളവിൽ കഴിക്കുകയും ചിലത് പൂർണമായി ഉപേക്ഷിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. അത്തരത്തിൽ പ്രമേഹ രോഗികൾ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.
കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ
പ്രമേഹ രോഗികൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങളിൽ ഒന്നാണ് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ. ഇവയിൽ ഉയർന്ന ഗ്ലൈസമിക് സൂചിക ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിയ്ക്കാൻ ഇടയാക്കും. അതിനാൽ ചോറ്, വൈറ്റ് ബ്രെഡ്, പാസ്‌ത തുടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.
മധുരം
പ്രമേഹ രോഗികൾ മധുരമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ പഞ്ചസാര, ശർക്കര, ബ്രൗൺ ഷുഗർ, തേൻ, കോൺ സിറപ്പ്, ഫ്രൂട്ട് സിറപ്പ് എന്നിവ അടങ്ങിയ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് പൂർണമായി ഒഴിവാക്കാം.
സംസകരിച്ച ഭക്ഷണം