തിരുവനന്തപുരം: 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ഇനി ചെലവേറും. പഴക്കം ചെന്ന ഇരുചക്ര വാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും മോട്ടോര്‍ കാറുകളുടെയും നികുതി ഇനി മുതല്‍ 50 ശതമാനം വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം പരമാവധി കുറയ്ക്കുന്നതിന് നിരവധി പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു.
![KERALA BUDGET 2025 കേരള ബജറ്റ് 2025 TAX INCREASED FOR VEHICLES LATEST NEWS IN MALAYALAM](https://etvbharatimages.akamaized.net/etvbharat/prod-images/07-02-2025/23494523_niyamasabha-3.jpg)
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതിൻ്റെ ഭാഗമായി 15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള സര്‍ക്കാര്‍ സ്‌ക്രാപ്പിങ് പോളിസി പ്രഖ്യാപിച്ചിട്ടുണ്ട്. 15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങള്‍ക്ക് ഈ നിബന്ധന ബാധകമല്ലാത്തതിനാലാണ് അവയുടെ ഉപയോഗം കുറയ്ക്കുന്നതിനായി ഇത്തരത്തില്‍ നികുതി വര്‍ധിപ്പിക്കുന്നത്. ഇതിലൂടെ നിലവിലെ 110 കോടി നികുതിക്ക് പുറമേ 55 കോടി രൂപ അധികമായി ലഭിക്കും.
![KERALA BUDGET 2025 കേരള ബജറ്റ് 2025 TAX INCREASED FOR VEHICLES LATEST NEWS IN MALAYALAM](https://etvbharatimages.akamaized.net/etvbharat/prod-images/07-02-2025/23494523_niyama-sabha-2.jpg)
ഇലക്ട്രിക് വാഹനങ്ങള്‍ക്കും നികുതി വര്‍ധന
ഒറ്റത്തവണ നികുതി അടച്ച് വരുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തെ നികുതിയായി നിലവില്‍ 5 ശതമാനമാണ് ഈടാക്കുന്നത്. ഇനി മുതല്‍ ഇത് വാഹനങ്ങളുടെ വിലയുടെ അടിസ്ഥാനത്തില്‍ പുനക്രമീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
![KERALA BUDGET 2025 കേരള ബജറ്റ് 2025 TAX INCREASED FOR VEHICLES LATEST NEWS IN MALAYALAM](https://etvbharatimages.akamaized.net/etvbharat/prod-images/07-02-2025/23494523_kn-balagopal.jpg)
15 ലക്ഷത്തിനു മുകളിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വിലയുടെ 8 ശതമാനം നികുതി, 20 ലക്ഷത്തിന് മുകളിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വിലയുടെ 10 ശതമാനം നികുതി,
ബാറ്ററി വാഹനങ്ങള്‍ക്ക് ലഭ്യമാകുന്ന വാഹനങ്ങള്‍ക്ക് 10 ശതമാനം എന്നിങ്ങനെയാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്.
Also Read: കഞ്ചിക്കോട് ബ്രൂവറി: ഭൂമി തരം മാറ്റണമെന്ന ഒയാസിസിന്‍റെ അപേക്ഷ തള്ളി റവന്യൂ വകുപ്പ്