വാഷിങ്ടണ്‍: ആഗോള ജനസംഖ്യയില്‍ 2024ല്‍ മാത്രം 71 ദശലക്ഷത്തിലധികം ആളുകളുടെ വര്‍ധനവാണുണ്ടായതെന്ന് അമേരിക്കൻ സെൻസസ് ബ്യൂറോയുടെ കണക്ക്. ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന 2025 ജനുവരി 1ന് ജനസംഖ്യ 8.09 ബില്യണിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024ലെ പുതുവത്സര ദിനത്തേക്കാള്‍ 0.89 ശതമാനം വര്‍ധനയാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. 2024 ജൂലൈയിലെ കണക്ക് അനുസരിച്ച് 1,409,128,296 ആണ് ഇന്ത്യയിലെ ജനസംഖ്യ. രണ്ടാമതുള്ള ചൈനയില്‍ 1,407,929,929 ജനസംഖ്യയുണ്ടെന്നാണ് കണക്കുകള്‍.