ഒട്ടാവ:കനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇനി ആരെത്തുമെന്നുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ജസ്റ്റിന്‍ ട്രൂഡോയുടെ രാജി അമേരിക്കയുമായുള്ള വാണിജ്യ യുദ്ധത്തിന്‍റെയും രാജ്യത്തെ വിഭജന രാഷ്‌ട്രീയത്തിന്‍റെയും അനന്തരഫലമായാണ് വിലയിരുത്തുന്നത്.
നേതൃത്വത്തിലേക്ക് മത്സരിക്കുന്നവര്‍ പ്രതിപക്ഷത്ത് ഇരിക്കാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയുമാണ്.
അമേരിക്കയിലെ നിയുക്ത പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ അടുപ്പക്കാരന്‍ എലോണ്‍ മസ്‌ക് ട്രൂഡോയുടെ എതിരാളിയായ കണ്‍സര്‍വേറ്റീവ് നേതാവ് പിയറി പൊയ്‌ലിവറെയാണ് പ്രധാനമന്ത്രിപദത്തിലേക്ക് പിന്തുണയ്ക്കുന്നത്. ട്രൂഡോയുടെ രാജി പ്രഖ്യാപനം കാനഡയിലെ ലിബറല്‍ പാര്‍ട്ടിക്ക് ഒരു പുതുനേതാവിനെ ആവശ്യമുണ്ടെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
മാര്‍ച്ചില്‍ പാര്‍ലമെന്‍റ് സമ്മേളനം ആരംഭിക്കാനിരിക്കുന്നത് കൊണ്ട് തന്നെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പുതിയൊരു നേതാവിനെ പ്രധാനമന്ത്രി പദത്തിലേക്ക് കണ്ടെത്തിയേ തീരൂ. ഇല്ലെങ്കില്‍ അത് സര്‍ക്കാരിന്‍റെ പതനത്തിലേക്ക് നീളും. അത് കൊണ്ട് തന്നെ ഇതിനായി പാര്‍ട്ടിയുടെ ദേശീയ ബോര്‍ഡ് ഈയാഴ്‌ച തന്നെ വീണ്ടും ചേരും.
തെരഞ്ഞെടുപ്പില്‍ ആര് നയിച്ചാലും ലിബറല്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്. ചില ശക്തരായ സ്ഥാനാര്‍ത്ഥികള്‍ക്കും തിരിച്ചടിയുണ്ടാകുമെന്ന് അഭിപ്രായസര്‍വേകള്‍ പ്രവചിക്കുന്നുണ്ട്. ഇതിനിടെ പ്രധാനമന്ത്രി പദത്തിലേക്ക് പറഞ്ഞു കേള്‍ക്കുന്ന ചില പേരുകള്‍ പരിശോധിക്കാം.
ചരിത്രപരമായി പാര്‍ട്ടി നേതാക്കള്‍ ഒന്‍റാറിയോയില്‍ നിന്നും ക്യുബെക്കില്‍ നിന്നുമാണ്. എന്നാല്‍ ഇപ്പോള്‍ പറഞ്ഞ് കേള്‍ക്കുന്ന എന്നാല്‍ ക്രിസ്റ്റ്യ ഫ്രീലാന്‍ഡ്, മാര്‍ക് കാര്‍ണെ, ക്രിസ്റ്റി ക്ലാര്‍ക്ക് എന്നീ മൂന്ന് പേരും പശ്ചിമകാനഡയില്‍ നിന്നുള്ളവരാണ്.
മുന്‍ധനകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്ന ക്രിസ്റ്റ്യ ഫ്രീലാന്‍ഡാണ് ജസ്റ്റിന്‍ ട്രൂഡോയുടെ രാജിക്ക് വഴിയൊരുക്കിയതെന്നാണ് വിലയിരുത്തുന്നത്. മൂന്നാഴ്‌ച മുമ്പ് ഇവരും രാജി വച്ചിരുന്നു.
ഒരിക്കല്‍ പ്രധാനമന്ത്രിയുടെ വിശ്വസ്‌തയായിരുന്ന ക്രിസ്റ്റ്യ പിന്നീട് അദ്ദേഹവുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്ന് രാജി വയ്ക്കുകയായിരുന്നു. കാനഡയിലെ എല്ലാ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും 25ശതമാനം നികുതി ചുമത്തുമെന്ന നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭീഷണിയെ തുടര്‍ന്നുണ്ടായ അഭിപ്രായ ഭിന്നതകളാണ് ഫ്രീലാന്‍ഡിന്‍റെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
രാജ്യം കനത്ത വെല്ലുവിളികളാണ് നേരിടുന്നതെന്ന് ചൂണ്ടിക്കാട്ടിയ ഫ്രീലാന്‍ഡ് വിലയേറിയ രാഷ്‌ട്രീയ നാടകങ്ങള്‍ക്കെതിരെയും ജസ്റ്റിന്‍ ട്രൂഡോയ്ക്ക് തന്‍റെ രാജിക്കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
2015 മുതല്‍ ട്രൂഡോ മന്ത്രിസഭയിലെ വിശ്വസ്‌തയായ അംഗമായിരുന്നു ഫ്രീലാന്‍ഡ്. വിദേശകാര്യം, രാജ്യാന്തര വാണിജ്യം തുടങ്ങിയ വകുപ്പുകള്‍ ഇവര്‍ കൈകാര്യം ചെയ്‌തിരുന്നു.
ട്രംപിന്‍റെ ആദ്യഘട്ട ഭരണത്തില്‍ നോര്‍ത്ത് അമേരിക്കന്‍ സ്വതന്ത്ര വാണിജ്യകരാറില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടത്താന്‍ ഫ്രീലാന്‍ഡിന് കഴിഞ്ഞു. ഇതിലൂടെ ട്രംപിന്‍റെ രാഷ്‌ട്രീയത്തെ മറികടന്ന് കാനഡയ്ക്ക് അമേരിക്കന്‍ വിപണിയിലേക്ക് എത്തിച്ചേരാനായി. ട്രൂഡോയെ മാറ്റുന്നതില്‍ ഈ മുന്‍മാധ്യമപ്രവര്‍ത്തകയ്ക്ക് നിര്‍ണായക പങ്കാണ് ഉള്ളത്.
ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് കാനറ ഗവര്‍ണറുമായിരുന്ന മാര്‍ക്ക് കാര്‍ണി 2024ല്‍ ഫെഡറല്‍ രാഷ്‌ട്രീയത്തിലേക്ക് കടക്കുന്നതില്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു. ഫ്രീലാന്‍ഡിന് പകരം കാര്‍ണിയെ നിയോഗിക്കാനുള്ള ട്രൂഡോയുടെ നീക്കമാണ് ഇവര്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്‌ത്തിയത്. ഇക്കാര്യം തന്‍റെ കുടുംബവുമായി ചര്‍ച്ച ചെയ്‌തിരുന്നുവെന്നും കാര്‍ണി വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക മേഖലയില്‍ ഇദ്ദേഹത്തിന്‍റെ സംഭാവനകള്‍ ഏറെ വലുതാണ്. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് പോയപ്പോള്‍ രാജ്യത്തെ നിലനിര്‍ത്തിയത് കാര്‍ണിയുടെ സാമ്പത്തിക വൈദഗ്ദ്ധ്യമാണ്. എന്നാല്‍ ഇയാള്‍ യാതൊരു രാഷ്‌ട്രീയ പദവികളും മുമ്പ് വഹിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
നിലവില്‍ ബുക്ക് ഫീല്‍ഡ് അസറ്റ് മാനേജ്മെന്‍റ് തലവനായി പ്രവര്‍ത്തിക്കുന്ന കാര്‍ണിക്ക് പാര്‍ട്ടി നേതൃത്വത്തിലേക്ക് വരണമെങ്കില്‍ പാര്‍ലമെന്‍റംഗമാകേണ്ടതുണ്ട്.
പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്ന മറ്റൊരു പേരാണ് ഫ്രാങ്കോയ്‌സ് ഫിലിപ്പെ ചമ്പാഗന്‍ ചാമ്പാഗന്‍ നിരവധി ഉന്നത മന്ത്രിസഭ പദവികളും വഹിച്ചിട്ടുണ്ട്. 2018 മുതല്‍ വിദേശകാര്യമന്ത്രി ആയിരുന്ന ഇദ്ദേഹം നിലവില്‍ ഇന്നോവേഷന്‍ മന്ത്രി ആണ്. ട്രൂഡോ മന്ത്രിസഭയിലെ ഗതാഗത മന്ത്രിയായ ഇന്ത്യാക്കാരി അനിത ആനന്ദിന്‍റെ പേരും പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. 2019 മുതല്‍ അനിത ട്രൂഡോ മന്ത്രിസഭയില്‍ അംഗമാണ്. കോവിഡ് മഹാമാരിക്കാലത്ത് വാക്‌സിനുകളും പിപിഇ കിറ്റുകളും വാങ്ങുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച മന്ത്രി ആയിരുന്നു. പിന്നീട് ഇവര്‍ പ്രതിരോധമന്ത്രി പദത്തിലേക്കും എത്തി. യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിലും മറ്റും ഇവര്‍ നിര്‍ണായക നിലപാടുകള്‍ കൈക്കൊണ്ടു. സൈന്യത്തിലെ ലൈംഗിക പീഡന ആരോപണങ്ങളിലും അവര്‍ശക്തമായ നടപടികള്‍ സ്വീകരിച്ചു.
ട്രൂഡോയുടെ ദീര്‍ഘകാല ചങ്ങാതിയായ ഡൊമിനിക് ലെ ബ്ലാന്‍ക്ലെ ബ്ലാന്‍കിന്‍റെ പേരും പ്രധാനമന്ത്രി പദത്തിലേക്ക് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. നിരവധി ലിബറല്‍ എംപിമാരുടെ പിന്തുണ ഇദ്ദേഹത്തിനുണ്ടെന്നും സൂചനയുണ്ട്.
Also Read: