കേരളം

kerala

ETV Bharat / international

'കമലയെ നോക്കി ലോകം ചിരിക്കുന്നു, 4 വര്‍ഷത്തിനുളളില്‍ അവര്‍ അമേരിക്കയെ വെളളരിക്കാപട്ടണമാക്കും': ആരോപണങ്ങള്‍ തുടര്‍ന്ന് ട്രംപ് - Trump Against Kamala

കമല ഹാരിസിനെതിരെ ആരോപണങ്ങളുമായി വീണ്ടും ട്രംപ്‌ രംഗത്ത്. ബൈഡനെക്കാള്‍ വലിയ വൈജ്ഞാനിക പ്രശ്‌നങ്ങള്‍ ഹാരിസിനുണ്ടെന്നാണ് ട്രംപ് ആരോപിച്ചിരിക്കുന്നത്. കമല ജയിച്ചാല്‍ അമേരിക്കയെ നശിപ്പിക്കുമെന്നും ട്രംപ്‌ പറഞ്ഞു.

US Presidential Polls 2024  യുഎസ്‌ തെരഞ്ഞെടുപ്പ് 2024  കമലയ്‌ക്കെതിരെ ഡൊണാൾഡ് ട്രംപ്‌  Donald Trump Kamala Harris
Donald Trump with Kamala Harris (AP)

By PTI

Published : Sep 25, 2024, 10:23 AM IST

വാഷിങ്ടൺ :ഡെമോക്രാറ്റിക് എതിരാളി കമല ഹാരിസിന് ബൈഡനെക്കാള്‍ വലിയ വൈജ്ഞാനിക പ്രശ്‌നങ്ങളുണ്ടെന്ന് റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് ആരോപിച്ചു. ജൂൺ 27ന് പ്രസിഡന്‍റിന്‍റെ ശാരീരികക്ഷമത, വൈജ്ഞാനിക ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലൂന്നി നടത്തിയ സംവാദത്തില്‍ ബൈഡൻ ദയനീയമായി പരാജയപ്പെടുകയായിരുന്നു. തൻ്റെ അഭിപ്രായത്തിൽ ബൈഡന് ഉള്ളതിനേക്കാൾ വലിയ വൈജ്ഞാനിക പ്രശ്‌നങ്ങൾ ഹാരിസിനുണ്ട് എന്നാണ് ട്രംപ് പറഞ്ഞത്.

യുദ്ധഭൂമിയായ ജോർജിയയിൽ നടന്ന തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. '59 കാരിയായ വൈസ് പ്രസിഡന്‍റിനെ നോക്കി ലോകം ചിരിക്കുകയാണ്. അവർ ശരിക്കും എന്തിനാണ് ചിരിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? കാരണം, കമല പ്രസിഡൻ്റാകാന്‍ പോകുന്നു എന്ന് അവര്‍ക്ക് വിശ്വസിക്കാനാകുന്നില്ല' എന്നും ട്രംപ് പറഞ്ഞു.

'കമലയുടെയും ജോയുടെയും കീഴിൽ നമ്മള്‍ ദുരിത ജീവിതം നയിച്ചു. പണപ്പെരുപ്പം, ലോകമെമ്പാടുമുള്ള യുദ്ധങ്ങൾ എന്നിവയിലൂടെ നമ്മൾക്ക് എന്തൊക്കെയാണ് അനുഭവിക്കേണ്ടി വന്നത് എന്ന് ചിന്തിക്കാനും' ട്രംപ് ജനങ്ങളോട് പറഞ്ഞു. വിലക്കയറ്റത്തിന്‍റെയും, ദുരിതങ്ങളുടെയും യുഗം അവസാനിപ്പിക്കേണ്ടത് കമലയെ പരാജയപ്പെടുത്തിക്കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തുകൊണ്ടാണ് ലോകം പൊട്ടിത്തെറിക്കുന്നത്? മിഡിൽ ഈസ്റ്റില്‍ പ്രശ്‌നങ്ങള്‍ ആളിക്കത്തുന്നു. റഷ്യ മൂന്നാം ലോകമഹായുദ്ധത്തിലേക്കാണ് നീങ്ങുന്നത് എന്ന് തോനുന്നു. എന്തുകൊണ്ടാണ് ഈ പ്രശ്‌നങ്ങളെല്ലാം ഇവിടെ നടക്കുന്നത്.

ഡൊണാൾഡ് ട്രംപ് പ്രസിഡൻ്റല്ലാത്തതു കൊണ്ടാണ് ഈ പ്രശ്‌നങ്ങളെല്ലാം നടക്കുന്നതെന്നാണ് ഹംഗറിയുടെ പ്രധാനമന്ത്രി വിക്‌ടർ ഓർബന്‍ പറഞ്ഞതെന്ന് ട്രംപ് അവകാശപ്പെട്ടു. നിങ്ങൾ ഡൊണാൾഡ് ട്രംപിനെ അമേരിക്കയുടെ പ്രസിഡൻ്റാക്കുക. എല്ലാവരും അദ്ദേഹത്തെ ഭയപ്പെടുമെന്നും ട്രംപ്‌ പറഞ്ഞു.

ചൈനയും റഷ്യയും ട്രംപിനെ ഭയക്കും. പിന്നീട് പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു. റഷ്യ ഒരിക്കലും യുക്രെയിനെ ആക്രമിക്കുമായിരുന്നില്ല. താന്‍ പ്രസിഡന്‍റായിരുന്ന നാല് വര്‍ഷവും യുക്രെയിനെ ആക്രമിക്കാനുളള ധൈര്യം റഷ്യ കാണിച്ചില്ല. താന്‍ പോയപ്പോൾ അവർ അതിനുളള ധൈര്യം കാണിച്ചു. യുക്രെയിനെ ആക്രമിച്ചു എന്നും ട്രംപ്‌ പറഞ്ഞു.

ഹാരിസിന് നാല് വർഷം കൂടി ലഭിച്ചാൽ അവര്‍ അമേരിക്കന്‍ വ്യവസായത്തെ ഇല്ലാതാക്കി രാജ്യത്തെ നശിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്ക ഫലത്തിൽ ഒരു വെളളരിക്ക പട്ടണമായി മാറും. അവരുടെ പദ്ധതികൾ ഭയാനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇതിനിടെ 2024ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ പിന്നീട് മത്സരത്തിന് ഇറങ്ങില്ലെന്നും മുൻ യുഎസ്‌ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. നവംബര്‍ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമല ഹാരിസും കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയായ ഡൊണാൾഡ് ട്രംപും ഏറ്റുമുട്ടും. ശക്തമായ മത്സരമാണ് ഇരുവരും തമ്മില്‍ നടക്കാന്‍ പോകുന്നത്. ഈ മാസം പുറത്തുവന്ന തെരഞ്ഞെടുപ്പ് സര്‍വേയില്‍ നിര്‍ണായകമായ മൂന്ന് സംസ്ഥാനങ്ങളില്‍ കമല ഹാരിസിന് മുന്‍തൂക്കം ലഭിച്ചിരുന്നു.

Also Read: അടുത്ത അമേരിക്കന്‍ ഭരണകൂടവും വിദേശനയവും

ABOUT THE AUTHOR

...view details