ETV Bharat / international

അമേരിക്കന്‍ നാവിക സേനയ്‌ക്ക് കരുത്ത് പകരാന്‍ ക്ലിന്‍റനും ബുഷും; പ്രഖ്യാപനവുമായി ബൈഡൻ - JOE BIDEN NAMES AIRCRAFT CARRIERS

ജെറാൾഡ് ആർ ഫോർഡ്-ക്ലാസ് ആണവോർജ വിമാന വാഹിനിക്കപ്പലുകൾക്ക് മുൻ പ്രസിഡന്‍റുമാരുടെ പേരു നല്‍കുമെന്ന് യുഎസ്‌ പ്രസിഡന്‍റ് ജോ ബൈഡന്‍.

US PRESIDENT JOE BIDEN  NUCLEAR POWERED AIRCRAFT CARRIERS  GEORGE W BUSH CLINTON  BILL CLINTON
President Joe Biden listens during a meeting with senior officials as he is briefed on the federal response to the wildfires across Los Angeles during a meeting in the Oval Office of the White House in Washington, Monday, Jan. 13, 2025. (AP)
author img

By ETV Bharat Kerala Team

Published : Jan 14, 2025, 9:34 AM IST

വാഷിങ്ടൺ: മുൻ പ്രസിഡന്‍റുമാരായ ബിൽ ക്ലിന്‍റണിന്‍റെയും ജോർജ് ഡബ്ല്യു ബുഷിന്‍റെയും പേരുകൾ രണ്ട് ആണവ വിമാന വാഹിനിക്കപ്പലുകൾക്ക് നൽകുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. പുതിയ ജെറാൾഡ് ആർ ഫോർഡ്-ക്ലാസ് ആണവോർജ വിമാന വാഹിനിക്കപ്പലുകൾക്കാണ് മുൻ പ്രസിഡന്‍റുമാരുടെ പേരുകള്‍ നല്‍കുന്നത്. ഇക്കാര്യം പ്രഖ്യാപിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് ജോ ബൈഡൻ പ്രസ്‌താവനയിൽ പറഞ്ഞു.

താൻ നേരിട്ട് ബിൽ ക്ലിന്‍റണിനെയും ജോർജ് ബുഷിനെയും ഇക്കാര്യം അറിച്ചതായി ജോ ബൈഡൻ അറിയിച്ചു. കമാൻഡർ ഇൻ ചീഫ് ആകുന്നതിലൂടെ അവരുടെ ഉത്തരവാദിത്വങ്ങൾ വർധിക്കുകയാണ്. രാജ്യത്തിന്‍റെ സുരക്ഷയ്‌ക്കായി സൈന്യത്തെ പിന്തുണയ്‌ക്കുന്നതിലുള്ള കടമ അവർ നന്നായി നിർവഹിക്കുമെന്ന് തനിക്കുറപ്പുണ്ടെന്ന് ജോ ബൈഡൻ പറഞ്ഞു.

യുഎസ്എസ് വില്യം ജെ ക്ലിന്‍റണിന്‍റെയും (സിവിഎൻ 82) യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷിന്‍റെയും (സിവിഎൻ 83) പേരിലുള്ള വിമാനവാഹിനി കപ്പലുകളുടെ നിർമാണം വരും വർഷങ്ങളിൽ ആരംഭിക്കും. നിർമാണം പൂർത്തിയായി കഴിഞ്ഞാൽ ഇതുവരെ കടലിൽ ഇറക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ചതും പ്രൊഫഷണലുമായ വിമാനവാഹിനി കപ്പലുകളാകും ഇതെന്നും അതുപോലെ തന്നെ ഏറ്റവും മികച്ച നാവികസേനയിൽ ഇവ ചേരുമെന്നും ജോ ബൈഡൻ പറഞ്ഞു.

അമേരിക്കയുടെ എല്ലാ കോണുകളിൽ നിന്നുമുള്ള നാവികർ ഈ കപ്പലുകളിൽ ഉണ്ടാകും. അവർ ഈ കപ്പലുകളെ നയിക്കും. വിദേശത്ത് യുഎസ് താത്‌പര്യങ്ങളും സ്വദേശത്ത് സുരക്ഷയും സംരക്ഷിക്കുന്നതിൽ ഈ കപ്പലുകൾ പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

യുഎസ് നാവിക സേനയുടെ കേന്ദ്രബിന്ദുവാണ് വിമാനവാഹിനിക്കപ്പലുകളെന്നും അവ രാജ്യത്തിന്‍റെ ശക്തി ഉറപ്പാക്കുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്‌റ്റിൻ പറഞ്ഞു. നമ്മുടെ രാജ്യത്തെ ദൃഢനിശ്ചയത്തോടെയും സമർപ്പണത്തോടെയും സേവിച്ച ചരിത്രപരമായി പ്രാധാന്യമുള്ള കമാൻഡർമാരുടെ പേരിലാണ് ഈ രണ്ട് ഭാവി വിമാനവാഹിനിക്കപ്പലുകളും അറിയപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

1993നും 2001നുമിടയിൽ അമേരിക്കൻ പ്രസിഡന്‍റായിരുന്ന വ്യക്തിയാണ് ബിൽ ക്ലിന്‍റൺ. അമേരിക്കയുടെ 42ാമത് പ്രസിഡന്‍റായിരുന്നു അദ്ദേഹം. ബിൽ ക്ലിന്‍റന് ശേഷം 2001നും 2009നുമിടയിൽ പ്രസിഡന്‍റായിരുന്നയാളാണ് ജോർജ ഡബ്യൂ ബുഷ്.

Also Read: വെള്ളത്തലയന്‍ കടല്‍ പരുന്തിനെ അമേരിക്കയുടെ ദേശീയ പക്ഷിയാക്കാനുള്ള ബില്ലിന് ബൈഡന്‍റെ അംഗീകാരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.