കേരളം

kerala

ETV Bharat / international

അമേരിക്കയിലെ രണ്ടാം വനിതയായ ഇന്ത്യന്‍ വംശജ ഉഷ വാന്‍സിനെ പുകഴ്‌ത്തി പ്രസിഡന്‍റ് ട്രംപ് - TRUMP PRAISES USHA VANCE

അമേരിക്കയിലെ രണ്ടാം വനിതയാകുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് ഉഷ വാന്‍സ് , ബുദ്ധിമതിയായ ഉഷയെ താന്‍ തന്‍റെ വൈസ്‌ പ്രസിഡന്‍റായി തെരഞ്ഞെടുത്തേനെ എന്ന് ട്രംപ്.

USHA CHILUKURI VANCE  TRUMP INAUGURATION  Vice pResident J D vance  US President Donald Trump
US President Donald Trump talks with Vice President JD Vance and Second Lady Usha Chilukuri Vance (AP)

By ETV Bharat Kerala Team

Published : Jan 21, 2025, 1:10 PM IST

വാഷിങ്ടണ്‍: മിടുക്കിയായ ഉഷ ചില്‍കുരി വാന്‍സിനെ താന്‍ വൈസ്‌ പ്രസിഡന്‍റായി തെരഞ്ഞെടുക്കുമായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ അമേരിക്കയിലെ പിന്തുടര്‍ച്ചാ നടപടികള്‍ ഇതിന് അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുടെ അന്‍പതാമത് വൈസ്‌ പ്രസിഡന്‍റായി ജെ ഡി വാന്‍സ് ചുമതലയേറ്റതോടെയാണ് 39 കാരിയായ ഉഷ അമേരിക്കയിലെ ആദ്യ ഇന്ത്യന്‍ വംശജയായ രണ്ടാം വനിതയാകുന്നത്. പിങ്ക് നിറമുള്ള വസ്‌ത്രത്തില്‍ ഒരു കൈയില്‍ ബൈബിളും മറുകൈയില്‍ മകള്‍ മിരാബെല്‍ റോസുമായാണ് ഉഷ സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. വാന്‍സ് തന്‍റെ ഇടംകൈ മതഗ്രന്ഥത്തില്‍ വച്ച് വലത് കൈ ഉയര്‍ത്തിയാണ് സത്യപ്രതിജ്ഞ നിര്‍വഹിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരിയിലെ വദ്‌ലുരു ഗ്രാമത്തിലാണ് ഉഷയുടെ വേരുകള്‍. മാതാപിതാക്കള്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. അഭിഭാഷകയായ ഉഷ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാം വനിതകളിലൊരാളാണ് എന്ന പ്രത്യേകതയുമുണ്ട്. നേരത്തെ ഹാരി ട്രൂമാന്‍ പ്രസിഡന്‍റ് ആയിരിക്കെ അദ്ദേഹത്തിന്‍റെ വൈസ്‌ പ്രസിഡന്‍റായി ചുമതലയേറ്റ അല്‍ബന്‍ ബാര്‍ക്കിലിയുടെ ഭാര്യ ജെയ്‌ന്‍ ഹാഡ്‌ലി ബാര്‍ക്കിലിക്ക് 38 വയസ് മാത്രമായിരുന്നു പ്രായം.

വൈസ്‌ പ്രസിഡന്‍റ് ജെ ഡി വാന്‍സിനൊപ്പം 78കാരനായ ട്രംപ് 47 -ാമത് പ്രസിഡന്‍റായി ചുമതലയേറ്റശേഷം ജനങ്ങളെ അഭിസംബോധന ചെയ്‌തു. അതിമനോഹരമായ ഒരു സംഘമാണ് തനിക്കൊപ്പമുള്ളതെന്ന് പറഞ്ഞു കൊണ്ടായിരുന്നു ട്രംപിന്‍റെ പ്രസംഗം ആരംഭിച്ചത്. തന്‍റെ സംഘത്തിലുള്ള എല്ലാവരെയും പ്രശംസിച്ച ട്രംപ് ജെ ഡി വാന്‍സിന്‍റെ തെരഞ്ഞെടുപ്പിനെയും അഭിനന്ദിച്ചു. വാന്‍സ് വളരെ മികച്ച പാര്‍ലമെന്‍റംഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറെ സമര്‍ത്ഥനായ അദ്ദേഹത്തിന്‍റെ ഭാര്യ അതിസമര്‍ത്ഥയാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ട്രംപിന്‍റെ പരാമര്‍ശം അവിടെയുണ്ടായിരുന്ന എല്ലാവരിലും ചിരി പടര്‍ത്തി. അവരെ താന്‍ വൈസ്‌ പ്രസിഡന്‍റാക്കിയേനെ. പക്ഷേ അമേരിക്കയിലെ പിന്തുടര്‍ച്ചാ നടപടികള്‍ അതിന് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇരുവരും വളരെ മികച്ച വ്യക്തികളാണ്. ഇരുവരും വളരെ സുന്ദരമായ ദമ്പതികളാണ്. അവിശ്വസനീയമായ തൊഴില്‍ പശ്ചാത്തലവും അവര്‍ക്കുണ്ട്. ഉഷയുടെ ഗുരുവായ സുപ്രീം കോടതി ജഡ്‌ജി ബ്രെത് കവാനഫ് ആണ് അവരുടെ ഭര്‍ത്താവിന് സത്യവാചകം ചൊല്ലിക്കൊടുത്തത് എന്ന പ്രത്യേകതയുമുണ്ടായി. സുപ്രീം കോടതി ജഡ്‌ജിമാരായ കവനാഫിനും ജോണ്‍ റോബര്‍ട്ട്സിനുമൊപ്പം ഉഷ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഉഷ രാജ്യത്തെ രണ്ടാ വനിതയായി തീരുമെന്നതിന്‍റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇന്ത്യാക്കാരുടെ വലിയ പങ്കാളിത്തം ഉണ്ടായിരുന്നു. വാന്‍സിനെ പോലെയല്ല തന്‍റെ ജീവിത പശ്ചാത്തലമെന്ന് ഉഷ ജൂലൈയില്‍ നടന്ന റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വന്‍ഷനില്‍ വ്യക്തമാക്കിയിരുന്നു. താന്‍ സാന്‍ഡിയാഗോവിലാണ് വളര്‍ന്നത്. മാതാപിതാക്കള്‍ക്കൊപ്പം ഒരു ഇടത്തരം കുടുംബത്തില്‍. ഇരുവരും ഇന്ത്യയില്‍ നിന്ന് കുടിയേറിയവരാണ്. ഒരു മിടുക്കിയായ സഹോദരിയും എനിക്കുണ്ട്. പിന്നീട് വാന്‍സിനെ കണ്ടുമുട്ടുകയും പ്രണയബദ്ധരാകുകയും വിവാഹം കഴിക്കുകയുമായിരുന്നു. പിന്നീട് ഈ മഹത്തായ രാജ്യത്തിന്‍റെ വിധിയിലും പങ്കാളിയായി.

കാലിഫോര്‍ണിയയിലെ ഹിന്ദു ദമ്പതികളുടെ മകളാണ് ഉഷ. തന്‍റെ ഭാര്യ തന്നെക്കാള്‍ മിടുക്കിയാണെന്നും ഏറെ നേട്ടങ്ങള്‍ക്കുടമയാണെന്നും ജനങ്ങള്‍ അവരുടെ കഴിവുകള്‍ തിരിച്ചറിയാനിരിക്കുന്നതേയുള്ളൂവെന്നും വാന്‍സ് 2020ല്‍ മെഗന്‍ കെല്ലി ഷോയുടെ പോഡ്‌കാസ്‌റ്റില്‍ പറഞ്ഞിരുന്നു. താന്‍ അവരില്‍ ഏറെ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവരുടെ വിശ്വാസങ്ങളിലൊന്നും താന്‍ ഇടപെടാറില്ലെന്നും അദ്ദേഹം ഷോയില്‍ വ്യക്തമാക്കിയിരുന്നു.

യേല്‍ ലോ സ്‌കൂളില്‍ വച്ചാണ് ഉഷയും വാന്‍സും കണ്ടുമുട്ടിയത്. 2014ല്‍ കെന്‍റൗക്കിയില്‍ വച്ച് വിവാഹിതരായി. ഹിന്ദു പുരോഹിതനാണ് ഇവരുടെ വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസിന്‍റെ പ്രൊഫൈലില്‍ പറയുന്നു. ഇവര്‍ക്ക് മൂന്ന് മക്കളാണ് ഉള്ളത്. ഇവാന്‍, വിവേക്, മകള്‍ മിരാബെല്‍.

വാന്‍സ് മത്സരിക്കാനെത്തിയപ്പോള്‍ ഉഷയുടെ ഹിന്ദു വേരുകള്‍ അമേരിക്കന്‍ രാഷ്‌ട്രീയ രംഗത്ത് വലിയ ചര്‍ച്ച ആയിരുന്നു. തന്‍റെ ഭാര്യ ക്രിസ്‌ത്യാനിയല്ലെന്നും എന്നാല്‍ തനിക്ക് വലിയ പിന്തുണ നല്‍കുന്ന ആളാണെന്നും അദ്ദേഹം വിവിധയവസരങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

മതത്തിന് അപ്പുറം തങ്ങളെ ഇരുവരെയും കൂട്ടിയിണക്കുന്ന വിവിധ കണ്ണികളുണ്ടെന്നാണ് രണ്ട് മതങ്ങളില്‍ പെട്ട അവരുടെ വിവാഹ ബന്ധത്തെക്കുറിച്ച് ഉഷ പ്രതികരിച്ചത്. കുട്ടികളെ വളര്‍ത്തുന്നത് സംബന്ധിച്ച് ഒക്കെയുള്ള ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതേക്കുറിച്ചൊക്കെ ഞങ്ങള്‍ വളരെയേറെ സംസാരിച്ച് ഒരു ധാരണയിലെത്തിയിരുന്നെന്നും ഉഷ വ്യക്തമാക്കി.

Also Read:അമേരിക്കയില്‍ ആണും പെണ്ണും മതി, ലോകാരോഗ്യ സംഘടനയിലും പാരിസ് ഉടമ്പടിയിലും ഇനിയില്ല: നിര്‍ണായക ഉത്തരവുകളുമായി ട്രംപ്

ABOUT THE AUTHOR

...view details