കേരളം

kerala

ETV Bharat / international

ബംഗ്ലാദേശ് കലാപം; 'അക്രമങ്ങളെ കുറിച്ച് യുഎന്‍ അന്വേഷിക്കണം': യുകെ വിദേശകാര്യ സെക്രട്ടറി ലാമി - UN investigation in Bangladesh - UN INVESTIGATION IN BANGLADESH

ബംഗ്ലാദേശ് വിഷയത്തില്‍ ഇടപെട്ട് ലോകരാഷ്‌ട്രങ്ങള്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഐക്യരാഷ്‌ട്രസഭ ഇടപെടണമെന്ന് ബ്രിട്ടന്‍. കൂടുതല്‍ കൊലപാതകങ്ങള്‍ ഇല്ലാതാക്കാന്‍ ഇടപെടലുകള്‍ ഉണ്ടായേ തീരൂവെന്ന് ഡേവിഡ് ലാമി.

UK FOREIGN SECRETARY BANGLADESH SITUATION DAVID LAMMY ബംഗ്ലാദേശ് കലാപം
വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി (ETV Bharat)

By ANI

Published : Aug 6, 2024, 10:50 AM IST

ലണ്ടന്‍:ബംഗ്ലാദേശ് വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി. കലാപം അവസാനിപ്പിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്‌ട്രസഭയുടെ നേതൃത്വത്തില്‍ പൂര്‍ണമായ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുമ്പില്ലാത്ത വിധം വലിയ സംഭവമാണിത്. രണ്ടാഴ്‌ചയായി ബംഗ്ലാദേശില്‍ വലിയ ആക്രമണങ്ങളാണ് അരങ്ങേറിയത്. കൂടുതല്‍ ജീവനുകള്‍ നഷ്‌ടമാകാതിരിക്കാന്‍ ഇടപെടലുകള്‍ ഉണ്ടായേ തീരൂ. ബംഗ്ലാദേശില്‍ സമാധാനപരമായ മാറ്റമാണ് ബ്രിട്ടനും ആഗ്രഹിക്കുന്നത്. ബംഗ്ലാദേശും ബ്രിട്ടനും തമ്മില്‍ വളരെ ആഴത്തിലുള്ള ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ ജോലികളിലെ ക്വാട്ട സംവിധാനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളാണ് രാജ്യത്ത് പ്രക്ഷോഭം ആരംഭിച്ചത്. ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രി ഷെയ്ഖ ഹസീന രാജിവയ്ക്കാന്‍ നിര്‍ബന്ധിതയായി. പിന്നീട് ഇവര്‍ ഇന്ത്യയിലേക്ക് എത്തി.

76കാരിയായ പ്രധാനമന്ത്രിക്കൊപ്പം സഹോദരിയുമുണ്ട്. സൈനിക ഹെലികോപ്‌റ്ററിലാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ആക്രമണം അവസാനിപ്പിക്കണമെന്ന് സൈനിക മേധാവി ജനറല്‍ വാക്കര്‍ ഉസ് സമന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടക്കാല സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ധാക്കയില്‍ ചിലയിടങ്ങില്‍ നിന്ന് ആഘോഷങ്ങളും മറ്റ് ചിലയിടങ്ങളില്‍ നിന്ന് ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Also Read:ബംഗ്ലാദേശ് കലാപം: പ്രകോപനപരമായ ദൃശ്യങ്ങള്‍ പങ്ക് വയ്ക്കരുതെന്ന് നിര്‍ദ്ദേശിച്ച് പശ്ചിമബംഗാള്‍ പൊലീസ്

ABOUT THE AUTHOR

...view details