ട്രംപ് ഭരണകൂടത്തിന്‍റെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിതരാവുന്ന കളങ്കിതരുടെ പട്ടിക ദിനം പ്രതി നീണ്ടു വരികയാണ്. കാപ്പിറ്റോള്‍ ഹില്‍ പ്രക്ഷോഭത്തില്‍ കലാപത്തിന് നേതൃത്വം നല്‍കിയവര്‍, പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയവര്‍, കമ്യൂണിസത്തോട് വെറുപ്പ് മാത്രം വച്ചു പുലര്‍ത്തുന്നവര്‍ എന്നിവരൊക്കെ പട്ടികയിലുണ്ട്. ശത്രു രാജ്യവുമായി ഉറ്റ സൗഹൃദം സൂക്ഷിക്കുകയും അവരോട് ആശയപരമായി ഐക്യപ്പെടുകയും ചെയ്യുന്ന ഒരു സ്ത്രീയും കൂട്ടത്തിലുണ്ട്.
ലൈംഗിക പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ പണം നല്‍കിയയാളും ട്രംപ് ഭരണകൂടത്തിന്‍റെ തലപ്പത്തേക്ക് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ, നുണ പ്രചാരണം നടത്തുകയും ഭോഷത്തരങ്ങള്‍ എഴുന്നള്ളിക്കുകയും ചെയ്‌ത പലര്‍ക്കും ട്രംപിന്‍റെ മന്ത്രിസഭയിൽ ഇടം ലഭിച്ചിട്ടുണ്ട്. ട്രംപിന്‍റെ മന്ത്രിസഭയിലെത്താന്‍ നിങ്ങള്‍ക്ക് ആത്മജ്ഞാനം വേണം അല്ലെങ്കില്‍ നല്ല നിര്‍ധാരണ ശേഷി വേണം. അതുമല്ലെങ്കില്‍ ഇവ രണ്ടും വേണം. സ്‌മാര്‍ട്ട്‌നെസ് നിർബന്ധമാണ്. വൈദഗ്‌ധ്യം ഉണ്ടെങ്കില്‍ കൊള്ളാം എന്നു മാത്രം.
അവബോധവും കണക്കു കൂട്ടലും വച്ച് നേതാക്കൾ അവരുടെ ഭരണം നടത്തുന്നു. ഇത്തരം ബോധോദയങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ഉദ്ദേശിക്കാത്ത ഫലങ്ങളാണ് സൃഷ്‌ടിക്കുക. വൈദഗ്ധ്യമേതുമില്ലാത്ത വിശ്വസ്ഥരെ സര്‍ക്കാരിന്‍റെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്‌ഠിക്കാനുള്ള ട്രംപിന്‍റെ നീക്കം സമനില തെറ്റിയ പോക്കാണ്. ഇത്തരത്തിലുള്ളവര്‍ ട്രംപ് ഭരണകൂടത്തിലെ ഉന്നത പദവികളിലേക്ക് എത്തുന്നത് ചിലരൊക്കെ പറയുന്നതു പോലെ ഭയാപത്തുകള്‍ വര്‍ധിപ്പിക്കുന്നതാണ്.
ട്രംപ് ഭരണകൂടത്തിലേക്ക് നിര്‍ദേശിക്കപ്പെട്ട ചിലര്‍
സ്റ്റീഫൻ കെ ബാനൻ:ക്യാപിറ്റല്‍ ഹില്‍സ് കലാപക്കേസില്‍ ശിക്ഷിക്കപ്പെട്ട് നാല് മാസം ജയിലിൽ കിടന്ന സ്റ്റീഫൻ കെ ബാനൻ (സ്റ്റീവ് ബാനൻ) ഇത്തവണ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് വളരേ മുന്‍പു തന്നെ പുറത്തിറങ്ങി ട്രംപിന് വേണ്ടി പ്രചാരണം നടത്തിയിരുന്നു. ഏറെ പ്രചാരമുള്ള 'വാർ റൂം' എന്ന തന്‍റെ പോഡ്‌കാസ്റ്റ് വഴിയായിരുന്നു പ്രചാരണം. ഹാർവാർഡിൽ നിന്ന് പഠിച്ചിറങ്ങിയ ബാനൺ ഒരു പോഡ്‌കാസ്റ്റർ ആണ്. ഒരിക്കൽ ടൈം മാഗസിൻ അദ്ദേഹത്തെ 'ലോകത്തിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ മനുഷ്യൻ' എന്ന് വരെ വിശേഷിപ്പിക്കുകയുണ്ടായി. ഏതാനും വര്‍ഷം അമേരിക്കന്‍ നാവിക സേനയില്‍ സേവനമനുഷ്‌ഠിച്ചിട്ടുള്ള മിടുക്കനായ പോഡ്‌കാസ്റ്റര്‍ ആണ് ബാനന്‍.
തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണവും ബാനനെതിരെയുണ്ട്. ഇക്കാര്യം ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂട്ട് അവരുടെ ഗവേഷണ രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. തന്‍റെ പോഡ്‌കാസ്റ്റ് ഷോകളിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ഒരു മടിയുമില്ലാതെ നുണ പറയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ബാനന്‍റെ പോഡ്‌കാസ്റ്റിലെത്തുന്ന അതിഥികൾ യാതൊരു അടിസ്ഥാനവുമില്ലാത്ത വസ്‌തുതകൾ അതിമനോഹരമായി അവതരിപ്പിക്കും.
റോബര്‍ട്ട് എഫ് കെന്നഡി:വാക്‌സിനുകളോട് വിമുഖത കാട്ടിയ റോബര്‍ട്ട് കെന്നഡിയെപ്പോലുള്ളവര്‍ ആരോഗ്യ വിഭാഗത്തിന്‍റെ ചുമതലക്കാരനായെത്തുന്നതൊക്കെ വിരോധാഭാസം തന്നെ. കൊവിഡ് മഹാമാരിയുടെ നാളുകളില്‍ ലോകം മുഴുവന്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വാക്‌സിനുകള്‍ സ്വീകരിച്ചപ്പോള്‍ അതിനോട് മുഖം തിരിച്ച് നില്‍ക്കുകയായിരുന്നു ആരോഗ്യ രംഗത്ത് ഒരു പരിചയവുമില്ലാത്ത കെന്നഡി ജൂനിയര്‍. ട്രംപ് പറഞ്ഞതും ചെയ്‌തതും വിലയിരുത്തുമ്പോൾ കണക്കെടുപ്പിന്‍റേയും യുക്തിയുടെയും അടിസ്ഥാനത്തിൽ എടുക്കുന്ന തീരുമാനങ്ങൾ പരാജയപ്പെടുന്നതായി തോന്നുന്നു.