കേരളം

kerala

ETV Bharat / international

ജോ ബൈഡനെ ഭീഷണിപ്പെടുത്തിയാണ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒഴിപ്പിച്ചത് : ഡൊണാള്‍ഡ് ട്രംപ് - Trump on Biden exit from election - TRUMP ON BIDEN EXIT FROM ELECTION

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറിയത് ഡെമോക്രാറ്റിക് പാർട്ടിയുടെ അട്ടിമറിയാണെന്ന് ട്രംപ്‌ ആരോപിച്ചു.

DONALD TRUMP ON BIDEN EXIT  2024 US PRESIDENTIAL ELECTION  ജോ ബൈഡന്‍റെ പിന്മാറ്റത്തില്‍ ട്രംപ്  യുഎസ് തെരഞ്ഞെടുപ്പ് 2024
Donald Trump (ANI)

By PTI

Published : Jul 28, 2024, 12:10 PM IST

വാഷിങ്ടൺ : യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് പുറത്തുപോകാൻ നിർബന്ധിതനായതാണെന്ന് റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. ഇത് ഡെമോക്രാറ്റിക് പാർട്ടിയുടെ അട്ടിമറിയാണെന്നും ട്രംപ്‌ ആരോപിച്ചു. ശനിയാഴ്‌ച മിനസോട്ടയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോ ബൈഡനെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ഒഴിപ്പിക്കാന്‍ ഭീഷണിപ്പെടുത്തിയതായും ട്രംപ് പറഞ്ഞു. ജോയോട്, താൻ പ്രസിഡൻ്റാണെന്ന് ട്രംപ് അവകാശപ്പെട്ടു. 25-ാം ഭേദഗതി കാട്ടി അവർ ബൈഡനെ ഭീഷണിപ്പെടുത്തി. ബൈഡന്‍ ശാരീരികമായും വൈജ്ഞാനികമായും തളര്‍ന്നതായും അവര്‍ പറഞ്ഞു. സ്വമേധയാ പുറത്ത് പോയില്ലെങ്കില്‍ 25-ാം ഭേദഗതി ഉപയോഗിച്ച് പുറത്താക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയെന്നും ട്രംപ് പറഞ്ഞു.

മുൻ പ്രസിഡൻ്റ് ജോൺ എഫ് കെന്നഡിയുടെ കൊലപാതകത്തിന് ശേഷം പ്രസിഡൻ്റിൻ്റെ അനന്തരാവകാശം നിർണ്ണയിക്കാൻ യുഎസ് ഭരണഘടന കൊണ്ടുവന്നതാണ് 25-ാം ഭേദഗതി. ഒരു പ്രസിഡൻ്റിന് ശാരീരികമായി കഴിവില്ല എന്ന് വ്യക്തമായാല്‍ അവരെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ വൈസ് പ്രസിഡൻ്റിനും ക്യാബിനറ്റിനും ഭേദഗതി അധികാരം നൽകുന്നുണ്ട്. ഇത് കാട്ടിയാണ് ബൈഡനെ പാര്‍ട്ടി ഭീഷണിപ്പെടുത്തിയതെന്നും ബൈഡന്‍ ധീരനാണ് എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണ് എന്നും ട്രംപ് പറഞ്ഞു.

Also Read :യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് കമല ഹാരിസ് - Kamala Harris declared candidature

ABOUT THE AUTHOR

...view details