വാഷിങ്‌ടണ്‍ :അമേരിക്കയിലേക്കുള്ള ടിക് ടോക്കിൻ്റെ തിരിച്ച് വരവിൽ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നന്ദി അറിയിച്ച് കമ്പനി. അധികാരത്തിൽ തിരിച്ചെത്തിയാൽ ടിക് ടോക് പുനസ്ഥാപിക്കുമെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ടിക് ടോക്കിൻ്റെ 50 ശതമാനം നിയന്ത്രണം അമേരിക്കയ്‌ക്ക് നൽകണമെന്ന വ്യവസ്ഥയിലാണ് ആപ്പിൻ്റെ പുനരുജ്ജീവനം. ഡൊണൾഡ് ട്രംപിൻ്റെ പിന്തുണ ഉറപ്പായതിന് പിന്നാലെ ടിക് ടോക് യുഎസില്‍ പ്രവര്‍ത്തനം ആരംഭിച്ച് തുടങ്ങി. എക്‌സിലൂടെയാണ് അമേരിക്കയിലെ സേവനങ്ങൾ പുനസ്ഥാപിച്ചതായി ടിക് ടോക് അറിയിച്ചത്.
നിരോധനത്തിന് തൊട്ടുമുന്‍പ് ആപ്പിളിൻ്റെയും (ഐഒഎസ്) ഗൂഗിളിൻ്റെയും ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടിക് ടോക് നീക്കിയിരുന്നു. നേരത്തെ നിരോധനം തടയാന്‍ ചൈനീസ് കമ്പനിയായ ടിക് ടോക് സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അനുകൂല വിധി വന്നില്ല. കമ്പനിയുടെ നിയന്ത്രണം അമേരിക്കന്‍ കമ്പനികളുടെ ഉടമസ്ഥതയിലേക്ക് മാറ്റണം എന്ന യുഎസ് സുപ്രീം കോടതി ഉത്തരവ് ടിക് ടോക് പാലിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് നിരോധനത്തിനുള്ള അരങ്ങൊരുങ്ങിയത്.
വര്‍ഷങ്ങള്‍ നീണ്ട നിയമനടപടികള്‍ക്കൊടുവിലാണ് ടിക് ടോക്കിന് യുഎസില്‍ നിരോധനത്തിന് വിധേയരാകേണ്ടി വന്നത്. ജനുവരി 18 ശനിയാഴ്‌ച തന്നെ ടിക് ടോക ഔദ്യോഗികമായി സേവനം അവസാനിപ്പിച്ചിരുന്നു. ആപ്പ് തുറക്കുന്നവര്‍ക്ക് സേവനം ലഭ്യമല്ല എന്ന സന്ദേശമാണ് സ്‌ക്രീനില്‍ കാണിച്ചിരുന്നത്. എന്നാൽ തിരിച്ച് വരവിന് മുന്നോടിയായുള്ള താത്‌കാലിക പിന്മാറ്റം മാത്രമായിരുന്നു അത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക