ടോക്കിയോ:'ഷൂസ്' മോഷണം പതിവാക്കിയ കള്ളനെ കണ്ടെത്തിയെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കാനാവാതെ വലഞ്ഞ് പൊലീസ്. ജപ്പാനിലെ ഒരു കിന്‍റര്‍ഗാര്‍ട്ടനിലെ ഷൂ 'മോഷ്‌ടാവ്' ആണ് പൊലീസിനെ കുഴക്കിയത്. വീടിനുള്ളിലേക്കോ അല്ലെങ്കില്‍ സ്‌കൂള്‍ പോലുള്ള സ്ഥാപനങ്ങളിലേക്കോ കയറുമ്പോള്‍ തങ്ങളുടെ ചെരുപ്പും ഷൂസും അഴിച്ചുവെക്കുന്നത് ജപ്പാൻകാരുടെ പൊതുസ്വഭാമാണ്.
കുട്ടികള്‍ പോലും ഈ പതിവ് തെറ്റിക്കാറില്ല. തെക്കുപടിഞ്ഞാറൻ ജപ്പാനിലെ കിൻ്റർഗാർട്ടനിലേക്ക് എത്തുന്ന കുട്ടികളും തങ്ങളുടെ ഷൂസ് ക്ലാസ് മുറിക്ക് പുറത്തുള്ള റാക്കില്‍ സ്ഥിരമായി അഴിച്ചുവെക്കാറുണ്ടായിരുന്നു. ഇങ്ങനെ കുട്ടികള്‍ അഴിച്ചുവെച്ച ഷൂസുകള്‍ പെട്ടന്നാണ് അപ്രത്യക്ഷമാകാൻ തുടങ്ങിയത്.
പതിയെ പതിയെ ഇത് അവിടെ സ്ഥിരമാകുകയും ചെയ്‌തു. മോഷണം പതിവായതോടെ ഇതിന് പിന്നില്‍ മാനസിക വെല്ലുവിളി നേരിടുന്ന ആരെങ്കിലും ആയിരിക്കാമെന്ന് അധ്യാപകരും രക്ഷകര്‍ത്താക്കളും ഭയപ്പെട്ടു. ഇതോടെയാണ്, ഇവര്‍ വിവരം പൊലീസില്‍ അറിയിക്കുന്നത്.