മൈഹാർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ മൈഹാർ ജില്ലയിൽ ബസും ട്രക്കും കൂട്ടിയിടിച്ചു. അപകടത്തിൽ 6 പേർ കൊല്ലപ്പെട്ടു, 20 ഓളം പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പ്രയാഗ്‌രാജിൽ നിന്ന് നാഗ്‌പൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
ജില്ലാ ആസ്ഥാനത്ത് നിന്ന് 25 കിലോമീറ്റർ അകലെ നാടൻ ദേഹത്ത് പൊലീസ് സ്‌റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന കല്ല് നിറച്ച ട്രക്കിൽ ബസ് വന്ന് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണെന്നും അവരെ സത്‌നയിലേക്ക് റഫർ ചെയ്‌തതായും മൈഹാർ പൊലീസ് സൂപ്രണ്ട് സുധീർ അഗർവാൾ പറഞ്ഞു.