വാഷിങ്ടണ്‍: കഴിഞ്ഞ ദിവസം അമേരിക്കയിലുണ്ടായ വിമാനദുരന്തത്തില്‍ മരിച്ചവരില്‍ ഇന്ത്യന്‍ കുടിയേറ്റക്കാരായ ദമ്പതിമാരുടെ മകളും. അസ്‌റ ഹുസൈന്‍ റസ എന്ന 26കാരിയാണ് മരിച്ചത്. 67 ജീവനുകളാണ് സൈനിക ഹെലികോപ്‌ടര്‍ ഇടിച്ച് തകര്‍ന്ന അമേരിക്കന്‍ വിമാനദുരന്തത്തില്‍ നഷ്‌ടമായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2001ന് ശേഷം അമേരിക്കയിലുണ്ടാകുന്ന ഏറ്റവും വലിയ വിമാന ദുരന്തമാണിത്. റൊണാള്‍ഡ് റീഗന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനെത്തിയ വിമാനത്തിലാണ് സൈനിക ഹെലികോപ്‌ടര്‍ ഇടിച്ച് ദുരന്തമുണ്ടായത്.
റസയുടെ ഭര്‍തൃപിതാവ് ഡോ.ഹാഷിം റസയാണ് മരണ വിവരം സിഎന്‍എന്നിനോട് വ്യക്തമാക്കിയത്. ഇന്ത്യയില്‍ നിന്ന് കുടിയേറിയ ദമ്പതിമാരുടെ മകളായ റസ 2020ല്‍ ഇന്ത്യന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. കോളജില്‍ സഹപാഠി ആയിരുന്ന യുവാവിനെ 2023ല്‍ വിവാഹം കഴിച്ചു. വാഷിങ്ടണില്‍ കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിക്കുന്ന റസ വിചിതയിലേക്ക് മാസത്തില്‍ രണ്ട് തവണ എത്താറുണ്ട്. ഇവിടെയുള്ള ഒരു ആശുപത്രിയിലെ പ്രോജക്‌ടിനായാണ് വരുന്നതെന്നും ഭര്‍ത്താവിന്‍റെ പിതാവ് പറഞ്ഞു.
റസ ഇടയ്ക്കിടെ തന്നെ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിമാനം ലാന്‍ഡ് ചെയ്യാന്‍ പോകുന്നുവെന്ന് പറഞ്ഞ് ഭര്‍ത്താവിന് ഇവര്‍ സന്ദേശമയച്ചിരുന്നു. വിമാനത്താവളത്തില്‍ അവരെ വിളിക്കാനായി താനെത്തുമ്പോഴേക്കും പക്ഷേ അവര്‍ ഈ ലോകത്ത് നിന്ന് തന്നെ യാത്രയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുപത് മിനിറ്റിനകം തങ്ങള്‍ ലാന്‍ഡ് ചെയ്യുമെന്നായിരുന്നു ഭാര്യയുടെ സന്ദേശമെന്ന് ഹമദ് റസ പറഞ്ഞു. താനവരെ കാത്ത് നില്‍ക്കുമ്പോളാണ് ഒരു പറ്റം അടിയന്തര വാഹനങ്ങള്‍ തന്നെ കടന്ന് പോകുന്നതായി കണ്ടതെന്നും അദ്ദേഹം എന്‍ബിസി വാഷിങ്ടണിനോട് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് വാര്‍ത്തകളില്‍ നിന്നാണ് അറിഞ്ഞത്. ഭാര്യയെ വിളിച്ചെങ്കിലും അവര്‍ പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ട്വിറ്ററില്‍ നോക്കിയപ്പോഴാണ് അവള്‍ സഞ്ചരിച്ച വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപകടത്തില്‍പെട്ട 67 പേരും മരിച്ചതായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വാർത്താ സമ്മേളനത്തിലൂടെ അറിയിയിച്ചു. 60 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഹെലികോപ്‌ടറില്‍ മൂന്ന് സൈനികർ ഉണ്ടായിരുന്നു.
സംഭവത്തിന് പിന്നാലെ വ്യോമ സുരക്ഷാ മാനദണ്ഡങ്ങൾ കുറച്ചതിന് മുൻ ഡെമോക്രാറ്റിക് പ്രസിഡന്‍റുമാരായ ജോ ബൈഡനെയും ബരാക് ഒബാമയെയും ഡൊണാൾഡ് ട്രംപ് കുറ്റപ്പെടുത്തി. പൗരന്മാരുടെ സുരക്ഷയ്ക്ക് പകരം നയങ്ങള്‍ക്കാണ് ഒബാമയെയും ബൈഡനും 'മുൻഗണന' നൽകിയതെന്ന് ട്രംപ് പറഞ്ഞു.
Also Read: വാഷിങ്ടണ്‍ വിമാന ദുരന്തം: 67 പേരുടെയും മരണം സ്ഥിരീകരിച്ചു, ബൈഡനെയും ഒബാമയെയും കുറ്റപ്പെടുത്തി ട്രംപ്