ETV Bharat / international

വിലക്കയറ്റത്തിന് കാരണം നികുതി വര്‍ധനവാണെന്ന വാദങ്ങള്‍ യുക്തിരഹിതം; ട്രംപിന്‍റെ പുതിയ വാണിജ്യ സെക്രട്ടറി - INDIA CHINA HAVE MOST TARIFFS

ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യങ്ങള്‍ ചൈനയും ഇന്ത്യയുമാണെന്നും ഇവിടെ പണപ്പെരുപ്പമില്ലെന്നുമുള്ള വാദവുമായി വാണിജ്യ സെക്രട്ടറിയായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്‌തിട്ടുള്ള ഹൊവാര്‍ഡ് ലത്നിക്.

US PRESIDENT DONALD TRUMP  HOWARD WILLIAM LUTNICK  commerce secretary  inflation
Howard Lutnick, President Trump's nominee to be Secretary of Commerce, testifies during a Senate Committee on Commerce, Science, and Transportation hearing for his pending confirmation on Capitol Hill, Wednesday, Jan. 29, 2025, in Washington (AP)
author img

By ETV Bharat Kerala Team

Published : Jan 31, 2025, 10:43 AM IST

വാഷിങ്ടണ്‍: ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യം ഇന്ത്യയും ചൈനയുമാണെന്നും ഇവിടെ പണപ്പെരുപ്പമില്ലെന്നുമുള്ള വാദവുമായി അമേരിക്കന്‍ വ്യവസായിയും രാജ്യത്തെ വാണിജ്യ സെക്രട്ടറിയായി പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്‌തിട്ടുള്ള വ്യക്തിയുമായ ഹൊവാര്‍ഡ് വില്യം ലത്‌നിക്. നികുതിയും വിലക്കയറ്റവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് സ്ഥാപിക്കുകയാണ് ഇതിലൂടെ ലത്‌വിക്. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ സംസാരിക്കവെ ആയിരുന്നു ഇദ്ദേഹത്തിന്‍റെ വിചിത്ര വാദങ്ങള്‍.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നികുതി വര്‍ധനവാണ് വിലക്കയറ്റത്തിന് കാരണമെന്ന വാദങ്ങള്‍ തികച്ചും യുക്തിരഹിതമാണെന്നും അദ്ദേഹം ആരോപിക്കുന്നു. അമേരിക്കന്‍ സമ്പദ്ഘടന വളരെ ഏറെ പുരോഗമിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ചില സാധനങ്ങള്‍ക്ക് വിലക്കൂടിയിട്ടുണ്ടാകാം. എന്നാലും ഇത് പണപ്പെരുപ്പമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗോള വ്യവസായ പരിസ്ഥിതി അമേരിക്കയ്ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. എല്ലാവരും ഉയര്‍ന്ന നികുതികള്‍ ഈടാക്കുന്നു. സബ്‌സിഡികള്‍ക്കും നികുതിയേതര വാണിജ്യ ഇടപാടുകള്‍ക്കും വിലക്കുകള്‍ കൊണ്ടുവരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മെ എല്ലാവരും വളരെ മോശമായാണ് പരിഗണിക്കുന്നത്. നമുക്ക് കുറച്ച് കൂടി മെച്ചപ്പെട്ട പരിഗണന ആവശ്യമാണ്. നമ്മെ ആദരവോടെ പരിഗണിക്കണം. പരസ്‌പരപൂരകമാകുന്നതിനും ആദരവിനും സത്യസന്ധതയ്ക്കും നികുതികള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ കര്‍ഷകരെ ലോകമെമ്പാടും അനാദരവോടെയാണ് കാണുന്നത്. അമേരിക്കയുടെ ദയാവായ്‌പുകള്‍ ഇവരെല്ലാം ചൂഷണം ചെയ്യുന്നു. ലോകമഹായുദ്ധങ്ങള്‍ക്കും കൊറിയന്‍ യുദ്ധത്തിനും വിയറ്റ്നാം യുദ്ധത്തിനും ശേഷം ലോകത്തെ നാം പുനര്‍നിര്‍മ്മിച്ചു. അത് കൊണ്ട് തന്നെ നമ്മോടുള്ള അനാദരവ് അവസാനിപ്പിച്ചേ തീരൂ.

നികുതി ഏര്‍പ്പെടുത്തുക മാത്രമാണ് കാര്യങ്ങള്‍ സുഗമമാകാനുള്ള ഏകമാര്‍ഗം. ഇത് നമ്മുടെ കര്‍ഷകര്‍ക്കും ഗുണകരമാകും. നമ്മുടെ മീന്‍പിടുത്ത തൊഴിലാളികള്‍ക്കും ഇതിലൂടെ ഗുണമുണ്ടാകും. ഇത് തന്നെയാണ് ഈ ഭരണകൂടം ചെയ്യാന്‍ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നികുതികള്‍ പുനഃപരിശോധിക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്‍റ് ട്രംപ് ഒപ്പ് വച്ചു കഴിഞ്ഞു. നികുതി മാതൃകകളെക്കുറിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിശദമായി പഠിക്കാന്‍ വാണിജ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനധികൃത കുടിയേറ്റം പോലുള്ളവ വര്‍ധിച്ചിട്ടുണ്ട്. ഇതിന്‍റെ മറപറ്റി ധാരാളം സാമൂഹ്യവിരുദ്ധരും രാജ്യത്ത് കടന്നു കയറുന്നു. ഇത്തരത്തിലുള്ളവര്‍ അമേരിക്കയിലേക്ക് എത്തി ഒരു ലക്ഷത്തിലേറെ അമേരിക്കക്കാരെ കൊന്നൊടുക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടിനാമോ തടവറയിലേക്ക് മാറ്റാന്‍ അമേരിക്കന്‍ ഭരണകൂടം നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സ്വന്തം രാജ്യങ്ങള്‍ ഇവരെ സ്വീകരിക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് ഈ നടപടിയെന്നാണ് വിശദീകരണം. നേരത്തെ ബ്രസീല്‍ പൗരന്‍മാരെ അമേരിക്ക തിരികെ എത്തിച്ചിരുന്നു. എന്നാല്‍ വിമാനത്തിലടക്കം ഇവര്‍ പല പീഡനങ്ങള്‍ക്കും വിധേയരായെന്ന് വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

Also Read: അനധികൃത കുടിയേറ്റക്കാരെ തടവറയിലാക്കാൻ ട്രംപ്; എല്ലാ രാജ്യക്കാരെയും വിശ്വസിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.