ന്യൂഡല്‍ഹി: ഡല്‍ഹി, മധ്യപ്രദേശ്, തമിഴ്‌നാട് സ്‌കൂളുകള്‍ക്ക് ഇക്കൊല്ലത്തെ ലോകത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങള്‍ക്കുള്ള പുരസ്‌കാരം. ഡല്‍ഹിയിലെ റയാന്‍ ഇന്‍റര്‍നാഷണല്‍ സ്‌കൂള്‍, മധ്യപ്രദേശിലെ രത്‌ലമിലുള്ള സിഎം റൈസ് സ്‌കൂള്‍ വിനോബ, മധുരെയിലെ കാല്‍വി ഇന്‍റര്‍നാഷണല്‍ പബ്ലിക് സ്‌കൂള്‍ എന്നിവയാണ് ലോകത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങള്‍ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹമായിരിക്കുന്നത്.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടി4 എജ്യുക്കേഷന്‍ ആണ് പുരസ്‌കാരം നല്‍കുന്നത്. അക്വചര്‍, അമേരിക്കന്‍ എക്സ്പ്രസ്, ലെമാന്‍ ഫൗണ്ടേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പുരസ്‌കാരം നല്‍കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നൂതന വിഭാഗത്തിലാണ് സര്‍ക്കാര്‍ വിദ്യാലയമായ സിഎം റൈസ് സ്‌കൂള്‍ വിനോബ പുരസ്‌കാരത്തിന് അര്‍ഹമായത്. കിന്‍റര്‍ഗാര്‍ട്ടന്‍മുതല്‍ സെക്കന്‍ഡറിതലം വരെയുള്ള വിദ്യാലയമാണിത്. നമ്മുടെ ഭൂമിയുടെ ഭാവി സംരക്ഷണത്തിന് നടപടി കൈക്കൊള്ളാന്‍ ലോകമെമ്പാടുമുള്ള നിരവധി പേരെ നിങ്ങളുടെ നൂതന സങ്കേതങ്ങള്‍ പ്രചോദനമാകുമെന്ന് അക്വന്‍ചറിന്‍റെ ഗ്ലോബല്‍ കോര്‍പ്പറേറ്റ് സിറ്റിസണ്‍ഷിപ്പിന്‍റെ മാനേജിങ് ഡയറക്‌ടര്‍ ജില്‍ ഹട്‌ലിപറഞ്ഞു.
മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ.മോഹന്‍യാദവും വിദ്യാഭ്യാസമന്ത്രി റാവു ഉദയ് പ്രതാപ് സിങും എല്ലാ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വിദ്യാലയത്തിലെ മറ്റ് ജീവനക്കാരെയും അഭിനന്ദിച്ചു.
ടിഫോര്‍ എജ്യുക്കേഷന്‍ സ്ഥാപകന്‍ വികാസ് പോട്ട സിഎം റൈസ് സ്‌കൂളിനെ അഭിനന്ദിച്ചു. ഒരു ഇന്ത്യാക്കാരനെന്ന നിലയില്‍ വിനോബ സിഎം റൈസ് സ്‌കൂളിന് ലോകത്തെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം നല്‍കാനായതില്‍ ഏറെ അഭിമാനമെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ സന്ധ്യ വോറ, വൈസ് പ്രിന്‍സിപ്പല്‍ ഗജേന്ദ്ര സിങ് റാത്തോഡ് മറ്റ് അധ്യാപകര്‍ എന്നിവരുടെ അക്ഷീണ പ്രയത്നവും ആത്മാര്‍പ്പണവുമാണ് ഈ നേട്ടത്തിലേക്ക് വിദ്യാലയത്തെ എത്തിച്ചത്.
രാജ്യത്തെ മൂന്ന് വിദ്യാലയങ്ങള്‍ ഈ പുരസ്‌കാരത്തിന് അര്‍ഹമായിരിക്കുന്നു എന്നത് നമ്മുടെ വിദ്യാഭ്യാസ സംവിധാനം കൈവരിച്ചിരിക്കുന്ന നേട്ടത്തിന്‍റെ സാക്ഷ്യപ്പെടുത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പല രക്ഷിതാക്കളും കുട്ടികളെ സ്വകാര്യ വിദ്യാലയങ്ങളിലേക്ക് അയക്കുന്നു. എന്നാല്‍ സിഎം റൈസ് സ്‌കൂളില്‍ വലിയ തിരക്കാണ് പ്രവേശനത്തിന് അനുഭവപ്പെടാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പതിനായിരം ഡോളറാണ് പുരസ്‌കാരത്തുക. കാല്‍വി ഇന്‍റര്‍നാഷണല്‍ പബ്ലിക് സ്‌കൂളിന് ടി4 എജ്യുക്കേഷനില്‍ അംഗത്വവും ലഭിക്കും. അടുത്തമാസം 23, 24 തീയതികളില്‍ ദുബായില്‍ നടക്കുന്ന ലോക വിദ്യാലയ ഉച്ചകോടിയിലേക്ക് പുരസ്‌കാരം ലഭിച്ച വിദ്യാലയങ്ങള്‍ക്കും അന്തിമ പട്ടികയിലെത്തിയ വിദ്യാലയങ്ങള്‍ക്കും ക്ഷണമുണ്ട്. ആഗോള വിദ്യാഭ്യാസ രംഗത്തെ മികച്ച വിദ്യാലയങ്ങളെ ഒന്നിച്ച് കൊണ്ടുവരികയും വിദ്യാഭ്യാസ മേഖലയെ പരിവര്‍ത്തനം ചെയ്യിക്കുയുമാണ് ഉച്ചകോടിയുടെ ലക്ഷ്യം.
Also Read:39 കായിക ഇനങ്ങള്‍ , പതിനായിരം മല്‍സരങ്ങള്‍. അടിമുടി മാറി കേരള സ്‌കൂള്‍ ഗെയിംസ്; സ്കൂള്‍ ഒളിമ്പിക്സില്‍ മാറ്റങ്ങളിങ്ങിനെ