ന്യൂഡൽഹി :' മേക്ക് ഇൻ ഇന്ത്യ' സംരംഭത്തെയും നരേന്ദ്ര മോദി ഭരണത്തെയും പ്രശംസിച്ച് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. ഇതിലൂടെ റഷ്യൻ കമ്പനികൾ ഉത്പാദന കേന്ദ്രങ്ങൾ ഇന്ത്യയിൽ തുടങ്ങുന്നതിനായി പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉത്‌പാദനം വർധിപ്പിക്കുന്നതിനും വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള 'മേക്ക് ഇൻ ഇന്ത്യ' സംരംഭം ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചതായി മോസ്കോയിൽ നടന്ന റഷ്യ ഇൻവെസ്റ്റ്‌മെൻ്റ് ഫോറത്തിൽ പുടിൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഇന്ത്യ സുസ്ഥിരമായ സാഹചര്യം സൃഷ്‌ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ നിക്ഷേപം ലാഭകരമായതിനാൽ ഇന്ത്യയിൽ ഉത്‌പാദന പ്രവർത്തനങ്ങൾ ആരംഭിക്കാൻ റഷ്യയ്ക്ക് താത്‌പര്യമുണ്ടെന്ന് പുടിൻ അറിയിച്ചു.
'ഞങ്ങളുടെ ഉത്‌പാദന പ്രവർത്തനങ്ങൾ ഇന്ത്യയിൽ ആരംഭിക്കുന്നതിന് ഞങ്ങൾ തയ്യാറാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യയെ ഒന്നാമതെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സർക്കാർ സുസ്ഥിരമായ സാഹചര്യങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്' -അദ്ദേഹം പറഞ്ഞു. റഷ്യൻ കമ്പനിയായ റോസ്നെഫ്റ്റ് അടുത്തിടെ രാജ്യത്ത് 20 ബില്യൺ ഡോളർ നിക്ഷേപം നടത്തിയിരുന്നു.
Also Read:'മോദിയും അദാനിയും ഒറ്റക്കെട്ട്'; പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധിച്ച് ഇന്ത്യാ സഖ്യം