വാർസോ (പോളണ്ട്): ദ്വിരാഷ്‌ട്ര സന്ദർശനത്തിൻ്റെ ഭാഗമായി ബുധനാഴ്‌ച പോളണ്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാർസോ വിമാനത്താവളത്തിൽ ഊഷ്‌മള സ്വീകരണം. പോളണ്ടിലെ വിവിധ പരിപാടികൾക്കായാണ് ഉറ്റുനോക്കുന്നതെന്നും തൻ്റെ സന്ദർശനം ഉഭയകക്ഷി സൗഹൃദത്തിന് ആക്കം കൂട്ടുമെന്നും അതിലൂടെ രണ്ട് രാജ്യങ്ങളിലെ ജനങ്ങൾക്കും ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്‌സിലൂടെ പറഞ്ഞു.
ഇന്ത്യയും പോളണ്ടും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 70 വർഷത്തെ സ്‌മരണകൾ ആഘോഷിക്കുന്നതിനാൽ സന്ദർശനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. സന്ദർശന വേളയിൽ മോദി പോളിഷ് പ്രധാനമന്ത്രിയുമായും പ്രസിഡൻ്റുമായും കൂടിക്കാഴ്‌ച നടത്തും. പോളണ്ടിലെ ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം ആശയവിനിമയം നടത്തും.