ജോര്‍ജ്‌ടൗണ്‍: ത്രിരാഷ്‌ട്ര പര്യടനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. നൈജീരിയ, ബ്രസീല്‍, ഗയാന എന്നീ രാജ്യങ്ങളിലായിരുന്നു മോദിയുടെ സന്ദര്‍ശനം. പര്യടനത്തിന്‍റെ അവസാന ഭാഗമായി ഗയാനയിലെത്തിയ പ്രധാനമന്ത്രി വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ചത്.
50 വര്‍ഷത്തിനിടെ ഗയാന സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു മോദി. സന്ദര്‍ശനത്തിന്‍റെ അവസാന ഭാഗമായി ഗയാനയിലെത്തിയ മോദിക്ക് ഊഷ്‌മളമായ വരവേല്‍പ്പാണ് ലഭിച്ചതെന്ന് വിദേശകാര്യമന്ത്രാലയം എക്‌സില്‍ കുറിച്ചു. ഗയാന സന്ദര്‍ശനത്തിനിടെ മോദി അവിടുത്തെ ഇന്ത്യന്‍ ജനസമൂഹവുമായി സംവദിച്ചു.
A very warm & productive State visit to Guyana concludes.
— Randhir Jaiswal (@MEAIndia) November 22, 2024
PM @narendramodi emplanes for New Delhi. pic.twitter.com/foanaQfrPu
സംസ്‌കാരവും, ഭക്ഷണവും ക്രിക്കറ്റുമാണ് ഇന്ത്യയെയും ഗയാനയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതെന്ന് മോദി ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും തമ്മില്‍ മുമ്പുണ്ടായിരുന്ന ഊഷ്‌മള ബന്ധത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
രണ്ടാം ഇന്ത്യ-കരികോം ഉച്ചകോടിയ്ക്കും മോദി നേതൃത്വം നല്‍കി. കരിബീയന്‍ പങ്കാളിത്ത രാജ്യങ്ങള്‍ ഉച്ചകോടിയില്‍ സംബന്ധിച്ചു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ഓര്‍ഡര്‍ ഓഫ് എക്‌സലന്‍സ് നല്‍കി ഗയാന പ്രസിഡന്‍റ് ഇര്‍ഫാന്‍ അലി അദ്ദേഹത്തെ ആദരിച്ചു. ഗയാന പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്‌തു.
Innings of friendship!
— Randhir Jaiswal (@MEAIndia) November 21, 2024
PM @narendramodi along with President @DrMohamedIrfaa1 of 🇬🇾 met with prominent Cricket personalities from the West Indies today in Georgetown.
Talking of people to people ties, PM noted that Cricket binds 🇮🇳 with the Caribbean like no other medium! pic.twitter.com/5d25a9ahIj
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഗയാനയിലെ ക്രിക്കറ്റ് ടീമുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. കായികമേഖലയാണ് ഇരുരാജ്യങ്ങളെയും തമ്മില്‍ കൂട്ടിയിണക്കുന്നതെന്ന് കൂടിക്കാഴ്‌ചയ്ക്കിടെ മോദി പരാമര്‍ശിച്ചിരുന്നു. ബാര്‍ബഡോസ് പ്രധാനമന്ത്രി മിയ മോട്ട്‌ലിയുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. ഇരുരാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി.
ത്രിരാഷ്‌ട്ര പര്യടനത്തിന്‍റെ ഭാഗമായി നൈജീരിയയിലേക്കായിരുന്നു മോദിയുടെ ആദ്യത്തെ യാത്ര. ഞായറാഴ്‌ചയാണ് മോദി നൈജീരിയയിലെത്തിയത്. പതിനേഴ് വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു പശ്ചിമ ആഫ്രിക്കന്‍ രാജ്യം സന്ദര്‍ശിക്കുന്നത്.
Connecting with the larger Indian family!
— Randhir Jaiswal (@MEAIndia) November 21, 2024
PM @narendramodi addressed the Indian community & friends from Guyana at the National Cultural Centre in Georgetown.
PM commended the Indian diaspora for preserving their culture and traditions. He highlighted 🇮🇳’s growth story and… pic.twitter.com/yIzHfkM18y
സന്ദര്‍ശന വേളയില്‍ നൈജീരിയയുടെ ഏറ്റവും ഉയര്‍ന്ന ദേശീയ പുരസ്‌കാരമായ ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓര്‍ഡര്‍ ഓഫ് നൈജറും അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു. ഈ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വിദേശിയാണ് മോദി. പ്രസിഡന്‍റ് ബോല അഹമ്മദ് ടിനുബുവുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തി.
My visit to the Indian Arrival Monument in Guyana has been a profoundly moving experience. This connects the past with the present in the most heartfelt way. It is a fitting tribute to the unyielding spirit of the countless Indians who embarked on a journey to these shores… pic.twitter.com/RMrhtzRapv
— Narendra Modi (@narendramodi) November 21, 2024
നൈജീരിയയില്‍ നിന്ന് നേരെ ബ്രസീലിലേക്കായിരുന്നു മോദിയുടെ യാത്ര. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു മോദി ബ്രസീലിലെത്തിയത്. അവിടെ വച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്‌ര്‍ സ്റ്റാര്‍മര്‍ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. മറ്റ് ചില ലോകനേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയിരുന്നു.